പുറത്തൂര്‍: ജമാഅത്തെ ഇസ്ലാമി മുംബൈ മലയാളി ഹല്‍ഖ മുന്‍ നാസിം ആയ ചേന്നര പെരുന്തിരുത്തി കടവത്തകത്ത് വടക്കെ വളപ്പില്‍ അബൂബക്കര്‍ (89) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് പെരുന്തിരുത്തി പുതിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍. ദീര്‍ഘകാലം മുംബൈയില്‍ വ്യാപാരിയായിരുന്നു. മുംബൈ കലാപത്തിന് പിന്നാലെ കച്ചവടം അവസാനിപ്പിച്ച് നാട്ടിലെത്തുകയായിരുന്നു. പിന്നീട് എറണാകുളം പറവൂര്‍ മന്ദം വനിതാ ഇസ്ലാമിയ കോളജ് മാനേജരായിരുന്നു. കൂട്ടായി മേഖലയില്‍ ജമാഅത്തെ ഇസ്ലാമിയെ വളര്‍ത്തിയതില്‍ പ്രമുഖനാണ്. ദീര്‍ഘകാലം ചേന്നരയിലും വ്യാപാരിയായിരുന്നു. ഭാര്യ: സി.പി. ഖദീജ. മക്കള്‍: കെ.വി നൂറുദ്ദീന്‍ (അധ്യാപകന്‍, പുറത്തൂര്‍ ഗവ. എച്ച്.എസ് എസ്), മുഹമ്മദ് ബാവ (അധ്യാപകന്‍, ജി.എം.എല്‍.പി.എസ് മംഗലം), ഇഖ്ബാല്‍ ചേന്നര (സീനിയര്‍ റിപ്പോര്‍ട്ടര്‍, മാധ്യമം ബംഗളൂരു), മുഹമ്മദ് സാലിഹ് (അധ്യാപകന്‍, കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂര്‍). മരുമക്കള്‍: ഫര്‍സാന (പൂക്കാട്ടിരി), ഫാത്തിമത്ത് സുഹറ (പെരുന്തിരുത്തി), സഹറ ബാനു (പത്തിരിപ്പാല), നസ്‌റുന്നിസ (വള്ളിക്കാഞ്ഞിരം).
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here