ദമാം: പെരിന്തൽമണ്ണ ആനമങ്ങാട് പാലോളിപ്പറമ്പ് മാണിക്കത്തൊടി
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മുഹമ്മദ് ശിഹാബ് (38 വയസ്സ്) ദമാം എയർപോർട്ടിൽ വെച്ച് മരണപ്പെട്ടു.
ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. ഉച്ചക്ക് 12 മണിക്കുള്ള ഇൻഡിഗോ വിമാനത്തിൽ നാട്ടിലേക്ക് അവധിക്കായി വരുന്നതിനു എയർപോർട്ടിൽ എത്തിയ അദ്ദേഹം എമിഗ്രെഷനിൽ എത്തി പാസ്പോര്ട്ട് പരിശോധിച്ചപ്പോൾ എക്‌സിറ് റീ എൻട്രി ഇല്ലാത്തതിനെത്തുടർന്നു പുറത്തു പോയിസ്പോൺസറെ വിളിച്ചു റീ എൻട്രി അടിച്ചു വരാൻ എമിഗ്രെഷൻ ഓഫീസർ
നിർദ്ദേശിച്ചു.തുടർന്ന്പുറത്തേക്കിറങ്ങിയതായിരുന്നു ശിഹാബ്.ഇതിനിടയിൽ എയർ പോർട്ടിന്റെ രണ്ടാം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
നാട്ടിലേക്ക് വരുന്ന വിവരം ഇന്നലെ ഭാര്യയെ വിളിച്ചു അറിയിച്ചിരുന്നതായും മറ്റു ഒരു വിഷയങ്ങളും മാനസിക പ്രശ്‌ങ്ങളും ഷിഹാബിനുള്ളതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും ദമാമിലെ സാമൂഹ്യ പ്രവർത്തകനും കെ എം സി സി നേതാവുമായ ഇദ്ദേഹത്തിന്റെ ഭാര്യാ സഹോദരൻ ഇഖ്ബാൽ ആനമങ്ങാട് പറഞ്ഞു.
മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ ഹുസ്സൈൻ നിലമ്പൂരിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഭാര്യയും രണ്ടു കുട്ടികളും നാട്ടിലാണ്.