വാഴയൂർ : ഹജ്ജിന് പോയി മക്കയിൽ മരണപ്പെട്ട പിതാവിൻ്റെ ഖബറടക്കം കഴിഞ്ഞു മടങ്ങുമ്പോൾ വാഹനാപകടത്തിൽ മകൻ മരിച്ചു .ഒപ്പമുണ്ടായിരുന്ന കുടുംബം പരിക്കുകളോടെ രക്ഷപ്പെട്ടു.
വാഴയൂർ സ്വദേശി റിയാസാണ് മരിച്ചത്.
പിതാവ് മണ്ണിൽക്കടവത്ത് മുഹമ്മദ് മാസ്റ്ററുടെ ഖബറടക്കം കഴിഞ്ഞു കുവൈത്തിലേക്ക് തിരിച്ചു പോവുമ്പോഴാണ് റിയാസ് സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്.
കുടുംബത്തോടൊപ്പം ഹജ്ജിനു പോയ മുഹമ്മദ് മാസ്റ്ററെ ചടങ്ങിനിടയിൽ കാണാതാവുകയായിരുന്നു.
കുടുംബം നാട്ടിലേക്ക് തിരിച്ചു എത്തിയതിന് ശേഷമാണ് മാസ്റ്റർ മരണപ്പെട്ട വിവരം അറിയുന്നത്.
ഇദ്ദേഹത്തിൻ്റെ ഖബറടക്ക ചടങ്ങിന് കുവൈത്തിൽ നിന്നും കുടുംബത്തോടൊപ്പമാണ് റിയാസ് മക്കയിലെത്തിയത്.
ചടങ്ങ് കഴിഞു തിരിച്ചു പോവുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.ഭാര്യയും മൂന്നു മക്കളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.