കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
നടൻ നിർമൽ വി. ബെന്നി അന്തരിച്ചു.ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേൻ’ സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു
അന്ത്യം. നിർമാതാവ് സഞ്ജയ് പടിയൂർ ആണ് നിർമലിന്റെ വിയോഗവാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ആമേനിലെ പള്ളീലച്ചന്റെ റോളിലാണ് നിർമൽ എത്തിയത്. ഈ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. കോമഡി താരമായാണ് നിർമൽ കരിയർ ആരംഭിക്കുന്നത്. 2012 -ൽ നവാഗതർക്ക് സ്വാഗതം ആയിരുന്നു ആദ്യ ചിത്രം. ആമേൻ ഉൾപ്പടെ അഞ്ച് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.