വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ പ്രതിഭ; നടൻ മേഘനാഥൻ അന്തരിച്ചു

 

കോഴിക്കോട്: മലയാള ചലച്ചിത്രങ്ങളിലൂടെ പ്രശസ്തനായ നടൻ മേഘനാഥൻ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം, 60 വയസായിരുന്നു.

നടൻ ബാലൻ കെ. നായരുടെ മകനാണ് മേഘനാഥൻ. 1983 ല്‍ പുറത്തിറങ്ങിയ ചിത്രമായ അസ്ത്രമാണ് ആദ്യ ചിത്രം. പിന്നീട് പഞ്ചാഗ്നി, ചെങ്കോല്‍, ഈ പുഴയും കടന്ന്, ഉത്തമൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും തുടങ്ങി 50 ലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. ചെങ്കോലിലെ കീരിക്കാടൻ സണ്ണി, ഈ പുഴയും കടന്ന് സിനിമയിലെ രഘു തുടങ്ങിയ വേഷങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

മലയാള ചലച്ചിത്രങ്ങള്‍ക്ക് പുറമെ തമിഴ് സിനിമാ ലോകത്തും അദ്ദേഹം തന്റേതായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. കൂടുതലും വില്ലൻ വേഷങ്ങള്‍ കൈകാര്യം ചെയ്ത മേഘനാഥൻ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. സംസ്‌കാരം പാലക്കാട് ഷൊർണൂരിലെ വീട്ടില്‍ നടക്കും. ഭാര്യ സുസ്മിത, മകള്‍ പാർവതി

പഞ്ചാഗ്നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോൽ, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 2022ൽ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം.

 

 

 

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *