തിരുവനന്തപുരം: സിനിമ-സീരിയൽ നടൻദിലീപ് ശങ്കർ മരിച്ച നിലയിൽ. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. സീരിതൽ അഭിനയത്തിൻ്റെ ഭാഗമായാണ് നടൻ തിരുവനന്തപുരത്തെ ഹോട്ടലിൽ മുറിയെടുത്തത്. നാലു ദിവസമായിരുന്നു മുറിയെടുത്തിട്ടെന്ന് ജീവനക്കാർ പറയുന്നു. മൂന്നു ദിവസമായി പുറത്തേക്കൊന്നും പോയിരുന്നില്ലെന്നുമാണ് സൂചനകൾ.
മുറിയിൽ നിന്നും രൂക്ഷഗന്ധം പുറത്തു വന്നതിനേ തുടർന്ന് ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിളാണ് മുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടത്. ദിലീപ് ശങ്കറിന് കരൾ രോഗമുണ്ടായിരുന്നതായി സഹപ്രവർത്തകർ പറയുന്നു.
സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചു.