കൊണ്ടോട്ടി- മുസ്ലിം ലീഗ് നേതാവും കൊണ്ടോട്ടി നിയോജക മണ്ഡലത്തിൽനിന്നുള്ള മുൻ എം.എൽ.എയുമായ കെ. മുഹമ്മദുണ്ണി ഹാജി അന്തരിച്ചു. 82 വയസായിരുന്നു. 2006,2011 നിയമസഭകളിലാണ് കൊണ്ടോട്ടിയെ പ്രതിനിധീകരിച്ച് മുഹമ്മദുണ്ണി ഹാജി നിയമസഭയിൽ എത്തിയത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
വെള്ളുവമ്പ്രം കോടാലി ഹസൻ – പാത്തു ദമ്പതികളുടെ മകനായി 1943 ജൂലൈ 1 ന് വള്ളുവമ്പ്രത്താണ് മുഹമ്മദുണ്ണി ഹാജി ജനിച്ചത്. ഭാര്യ- ആയിശ.
ഏറനാട് കോ-ഓപറേറ്റീവ് അഗ്രികൾചറൽ ബാങ്ക് മെമ്പർ, കൊണ്ടോട്ടി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് -1(988 -1991,1995 -2004), മലപ്പുറം സ്‌പിന്നിംഗ് മിൽ ചെയർമാൻ, യുനൈറ്റഡ് ഇലക്ട്രിക്കൽ ലിമിറ്റഡ് കൊല്ലം ചെയർമാൻ എന്നീ പദവികളും വഹിച്ചു.
മുസ്ലിം ലീഗിന്റെ ജനകീയ മുഖങ്ങളിൽ ഒന്നായിരുന്നു മുഹമ്മദുണ്ണി ഹാജി.