മലപ്പുറം: ഫർണിച്ചർ നിർമാണശാലയിലെ കട്ടർ തട്ടി ശരീരം രണ്ടായി മുറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ മലപ്പുറം ആതവനാടാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി സുബ്ഹാൻ അലിയാണ് (23) മരണപ്പെട്ടത്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഫർണിച്ചർ നിർമ്മാണത്തിനിടെ കട്ടിങ് മെഷീൻ അടിവയറിൽ തട്ടുകയും ശരീരം രണ്ടായി മുറിയുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അടുത്തമാസം വിവാഹം നടക്കാനിരിക്കെയാണ് യുവാവിനെ അപകടം കവർന്നത്.