ലീഗ് നോതാവ് എ പി ഉണ്ണികൃഷ്ണൻെറ സംസ്കാരം ഇന്ന് നടക്കും

‎ഇന്നലെ വിടപറഞ്ഞ മുസ്ലിം ലീഗ് നേതാവ് എ പി ഉണ്ണികൃഷ്ണൻറെ സംസ്കാരം ഇന്ന് നടക്കും .മുസ് ലിം ലീഗ് വേദികളിലെ രാഷ്ട്രീയ പ്രഭാഷകനായും ഒരു മയുടെ കഥകളും സ്നേഹ ത്തിൻ്റെ വർത്തമാനങ്ങളും നിറഞ്ഞ സൗഹൃദ പ്രതിനിധിയായും അദ്ദേഹം സജീവരംഗത്ത് നിറഞ്ഞുനിന്നു. മമ്പുറം മഖാം ആണ്ടുനേർച്ചയിലും പാണ ക്കാട് കൊടപ്പനക്കലും കൊടിഞ്ഞി പള്ളിയിലും ജില്ലയിലെ ഒട്ടേറെ മതസൗഹാർദ വേദികളിലും പരസ്പര സൗഹാർദ സാനിധ്യമായിരുന്നു. മുസ്ലിം ലീഗിന്റെ പാർട്ടി പതാകയേന്തി പ്രഭാഷകനായി രാഷ്ട്രീയ സഞ്ചാരം നടത്തിയ ദലിത് ലീഗ് നേതാവിന് പാർട്ടി മികച്ച പ്രോത്സാഹനം നൽകി.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

കെ.പി രാമൻ മാസ്റ്റർക്ക് ശേഷം മലപ്പുറത്ത് പാർട്ടി പ്ര വർത്തന രംഗത്തെ പൊതുമു ഖമായി അദ്ദേഹം മാറി. നാലു തവണ ജില്ലയുടെ ഭരണകേ ന്ദ്രത്തിലെത്തി. നേരത്തെ ജി ല്ലാ കൗൺസിലിൽ അംഗമായി രുന്നു. തുടർന്നു മുന്നു തവണ ജില്ലാ പഞ്ചായത്തിലും അംഗ മായി.ഇതിൽ കഴിഞ്ഞതവണ നന്നമ്പ്ര ഡിവിഷനിൽ നിന്നും വിജയിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയും പാർട്ടി അദ്ദേഹത്തിന് നൽകി. കഴിഞ്ഞ സംഘടനാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന്റെ ജില്ലാ സെക്രട്ടറിമാരി ലൊരാളായി. ജില്ലാ പഞ്ചായ ത്തിന്റെ വിവിധ പദ്ധതികളുടെ മേൽനോട്ടം വഹിച്ചും പാർട്ടി യുടെയും പൊതുവേദികളുടേ യും സൗഹൃദം കാത്തുവച്ചതാ യിരുന്നു എ.പി ഉണ്ണികൃഷ്ണന്റെ പൊതുപ്രവർത്തന മേഖല.
1991 മുതൽ മലപ്പുറം ജില്ലാ കൗൺസിലിലും 2000ൽ തൃക്കലങ്ങോട് ഡിവിഷനിൽനിന്ന് ജില്ലാ പഞ്ചായത്ത് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 2015 മുതൽ 2020 വരെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ദലിത് ജനതയുടെ ഉന്നമനത്തിനും വിദ്യാഭ്യാസ, തൊഴിൽ പുരോഗതിക്കും വേണ്ടി പ്രവർത്തിച്ചു.

മികച്ച പ്രഭാഷകനായി തിളങ്ങിയ അദ്ദേഹം തന്റെയും സമുദായത്തിൻ്റെയും വിശ്വാസവും ആചാരങ്ങളും ജീവിതത്തിൽ പാലിച്ചു കൊണ്ടു തന്നെ ഇതര മതസ്ഥ രെയും അവരുടെ ആചാരങ്ങളെയും ഒരു പോലെ ആദരിച്ചു. കാൽപതിറ്റാണ്ടു കാലം മലപ്പുറം ജില്ലാ പട്ടിക ജാതി, പട്ടികവർഗ്ഗ മോണിറ്ററിങ് കമ്മിറ്റി അംഗമായിരുന്നു. പട്ടികജാതി സംസ്ഥാനതല ഉപദേശക സമി തി അംഗം, ഖാദി ബോർഡ് മെമ്പർ, വേങ്ങര സർവി സ് സഹകരണ ബാങ്ക് ഭരണസമിതി അംഗം എന്നീ നി ലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നിരവധി പ്രമുഖർ അവസാനമായി ഒരു നോക്ക് കാണുവാൻ എത്തി.
സി.അബൂബക്കാർ ഹാജി, ഒടിയിൽ പിച്ചു, പനയത്തിൽ കമ്മുഹാജി, പി. ഇബ്രാഹിം, ഹുസൈൻ കുട്ടി,ഇസ്ഹാഖ് തുടങ്ങി നന്നമ്പ്ര പഞ്ചായത്തിലെ നിരവധി പേർ ഒരു നോക്ക് കാണുവാൻ ഇന്നലെയും ഇന്നുമായി എത്തിയിരുന്നു.

ഭാര്യ: സുഷമ കോട്ടക്കൻ (കോഓപ് അർബൻ ബാ ങ്ക്). മക്കൾ: സുധീഷ് (കേരള ബാങ്ക് വെന്നിയൂർ), സജി ത്ത് (ആക്സിസ് ബാങ്ക് പെരിന്തൽമണ്ണ), അഡ്വ. സ്മിജി (മഞ്ചേരി കോടതി), ശരത് ( അൽഹിന്ദ് ട്രാവൽസ് തി രൂർ), മരുമകൾ: ശൈഷ്ണ. സഹോദരങ്ങൾ: കീരൻ, നീ ലകണ്ഠൻ, വേലായുധൻ, പരേതരായ നാടിച്ചി, കുമ്മി ണി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മാതാവ്: ചക്കി. ഭൗതികശരീരം മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാ ളിലും എരണിപ്പടി നാലു കണ്ടം വാദിനൂർ മദ്റസാ ഹാളിലും പൊതു ദർശനത്തിനുവച്ചു. സംസ്കാരം ഇന്ന് 10.30 ന് വേങ്ങര പരപ്പൻചെന ശ്മശാനത്തിൽ നടക്കും.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *