ലോക്സഭയിലേക്ക് കോൺഗ്രസ്സ് നേതാക്കളെ തെരഞ്ഞെടുത്തു. പ്രതിപക്ഷ ഉപനേതാവായി അസമിലെ ജോർഹട്ടിൽ നിന്നുള്ള എംപിയുമായ ഗൗരവ് ഗോഗോയിയെ തെരഞ്ഞെടുത്തു.
ലോക്‌സഭയിൽ കോൺഗ്രസ്സിൻ്റെ ചീഫ് വിപ്പായി കൊടിക്കുന്നിൽ സുരേഷും, വിപ്പുമാരായി തമിഴ്നാട്ടിലെ വിരുദുനഗറിൽ നിന്നുള്ള എംപി മാണിക്യം ടാഗോറും, ബീഹാറിലെ കിഷൻഗഞ്ചിൽ നിന്നുള്ള എംപി മുഹമ്മദ് ജാവേദും പ്രവർത്തിക്കും.