മലപ്പുറം : നാട്ടിൽ കലാപം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് ആർ.എസ്.എസ്. നടത്തിയ കൊടിഞ്ഞി ഫൈസൽ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ സംരക്ഷിക്കുന്ന നിലപാടുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്ന് ജില്ലാ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകസമിതി യോഗം അഭിപ്രായപ്പെട്ടു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
സർക്കാർ വക്കീലിനെ നിയമിക്കാത്തതിനാൽ കേസിന്റെ വിചാരണ നീണ്ടുപോകുകയാണ്. ഫൈസലിന്റെ ഭാര്യ ജെസ്‌ന സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് മാസങ്ങൾക്കുമുൻപ് സമർപ്പിച്ച അപേക്ഷ സർക്കാർ തള്ളിയതിനെത്തുടർന്ന് ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടിയിരുന്നു. അഡ്വ. കുമാരൻകുട്ടിയെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടയി ആറാഴ്ചയ്ക്കകം നിയമിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. അല്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് ശരീഫ് കുറ്റൂർ അധ്യക്ഷതവഹിച്ചു. മുസ്തഫ അബ്ദുൽലത്തീഫ്, ബാവ വിസപ്പടി, എൻ.കെ. ഹഫ്‌സൽ റഹ്‌മാൻ, സലാം ആതവനാട്, ശരീഫ് വടക്കയിൽ, യൂസുഫ് വല്ലാഞ്ചിറ, നിസാജ് എടപ്പറ്റ എന്നിവർ പ്രസംഗിച്ചു.