വിദ്യാർത്ഥിനി ചമഞ്ഞ് ഇൻസ്റ്റഗ്രാം വഴി പണം തട്ടി: പതിനെട്ടുകാരൻ അറസ്റ്റിൽ

തിരൂർ: വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി വിദ്യാർഥിനികളുടെ നിരവധി ഫോട്ടോകൾ അതുവഴി പോസ്റ്റ് ചെയ്ത് ആ അക്കൗണ്ടിലൂടെ സുഹൃത്തുക്കളെ കണ്ടെത്തി വിദ്യാർത്ഥിനിയാണെന്ന വിധത്തിൽ ചാറ്റ് ചെയ്തത് സൗഹൃദം ഉണ്ടാക്കി വീഡിയോ കോൾ ചെയ്യാം എന്നും മറ്റു നിരവധി വാഗ്ദാനങ്ങളും നൽകി പണം തട്ടിയ വിദ്യാർത്ഥിയെ തിരൂർ ഡിവൈഎസ്പി കെ എം ബിജുവിന്റെ നിർദ്ദേശാനുസരണം തിരൂർ ഇൻസ്പെക്ടർ ജിനേഷ് കെ ജെ തിരൂർ സബ് ഇൻസ്പെക്ടർ സുജിത്ത് ആർ പി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തു. താനൂർ നന്നമ്പ്ര സ്വദേശിയായ തോണ്ടിയാട്ടിൽ ഗോപിനാഥൻ മകൻ വിഷ്ണുജിത്ത് (18) ആണ് തിരൂർ പോലീസിന്റെ പിടിയിലായത്.

ഇയാൾ തിരൂരിൽ ഡിഗ്രി വിദ്യാർത്ഥിയാണ്. പരാതിക്കാരിയുടെ ഫോട്ടോ മറ്റൊരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ സ്ഥിരമായി പോസ്റ്റ് ചെയ്യുന്നത് കണ്ടു സുഹൃത്ത് അന്വേഷിച്ചപ്പോഴാണ് ഈ വിവരം പരാതിക്കാരി അറിഞ്ഞിട്ടുള്ളത്. തുടർന്നാണ് പരാതിക്കാരി തിരൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പിടികൂടിയത്. അഞ്ചിൽ അധികമാളുകളിൽ നിന്നും ഇയാൾ ഇതേ രീതിയിൽ പണം തട്ടിയിട്ടുള്ളതായും അന്വേഷണം പുരോഗമിക്കുന്നതാ യും തിരൂർ പോലീസ് അറിയിച്ചു. ഇയാളെ പിടികൂടിയ പോലീസ് സംഘത്തിൽഅസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ആയ ദിനേശൻ, സീനിയർ സിവിൽ പോലീസ് ഓഫീസറായ ജിനേഷ് കെ,സിവിൽ പോലീസ് ഓഫീസർ ആയ അരുൺ എന്നിവരും ഉണ്ടായിരുന്നു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *