‘സർ‍വ്വശക്തനായ അല്ലാഹുവിന് നന്ദി’ ട്വന്റി 20 ലോകകപ്പ് നേട്ടത്തിന് പിന്നാലെ എക്‌സില്‍ പോസ്റ്റിട്ട മുഹമ്മദ് സിറാജിന് ഹിന്ദുത്വ സൈബര്‍ ആക്രമണം

ലോകകപ്പ് ഉയർത്തി ടീമംഗങ്ങൾ വിജയമാഘോഷിക്കുന്ന ചിത്രവും പങ്കു വെച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. പോസ്റ്റിന് കീഴെ ജയ് ശ്രീറാമും ഹര ഹര മഹാദേവും നിറഞ്ഞിരിക്കുകയാണ്.

‘അല്ലാഹു സർവശക്തനാണെങ്കിൽ എന്തുകൊണ്ട് പാകിസ്‌താനും അഫ്ഗാനിസ്താനും ബംഗ്ലാദേശും വിജയിച്ചില്ല’ എന്നാണ് ഒരാൾ ചോദിക്കുന്നത്. ‘മത്സരം ജയിച്ച 11 താരങ്ങൾക്ക് നന്ദി പറയുന്നതിന് പകരം അല്ലാഹുവിനാണോ നന്ദി പറയുന്നത്’ ഹിന്ദുത്വവാദിയായ അക്ടിവിസ്റ്റ് ചന്ദൻ ശർമയുടെ ചോദിക്കുന്നു.
മുഹമ്മദ് അസ്ഹറുദ്ദീൻ ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നു എന്നാൽ വിരമിച്ച ഉടൻ കോൺഗ്രസിൽ ചേർന്നു. യൂസഫ് പത്താനും ക്രിക്കറ്റ് കളിക്കാരനായിരുന്നു. എന്നാൽ വിരമിച്ച ഉടൻ ടിഎംസിയിൽ ചേർന്നു. അപ്പോൾപ്പിന്നെ മുഹമ്മദ് സിറാജ് നമ്മുടെ സ്വന്തമാണെന്ന് ഞാൻ എങ്ങനെ വിശ്വസിക്കുമെന്നും പറയുന്നു ചന്ദൻ ശർമ.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

പാർലമെന്റ് മന്ദിരത്തിൽ ജയ് ഫലസ്തീൻ, അല്ലാഹു അക്ബർ എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയ ഒവൈസിയും വിജയത്തിൻ്റെ ക്രെഡിറ്റ് അല്ലാഹുവിന് നൽകുന്ന മുഹമ്മദ് സിറാജും കൂറ് കാണിക്കുന്നത് തന്റെ മതത്തോടാണെന്ന് വ്യക്തമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഭഗവാൻ ശ്രീരാമനാണ് സർവശക്തൻ. ശ്രീരാമന്റെ അനുഗ്രഹത്താൽ ഇന്ത്യ മത്സരം വിജയിച്ചു. ശ്രീരാമനേക്കാൾ വലിയ മറ്റാരുമില്ല. ജയ് ശ്രീറാം ട്വീറ്റിൽ പറയുന്നു.

‘ഇത് ടീം ഇന്ത്യയുടെ വിജയമാണ്, അല്ലാഹുവിന്റേതല്ല’ എന്നാണ് ഇയാളുടെ മറ്റൊരു ട്വീറ്റ്.
‘അല്ലാഹുവാണ് ഇത് ചെയ്‌തതെങ്കിൽ ഇന്ത്യയല്ല പാകിസ്‌താൻ ലോകകപ്പ് നേടുമായിരുന്നു’ എന്നാണ് ഹിന്ദു വിസ്‌ഡം എന്ന ഹാൻഡിലിൽ നിന്നുള്ള ട്വീറ്റ്.

‘ലോകകപ്പ് നേടാൻ ഇന്ത്യയെ സഹായിക്കാൻ അല്ലാഹു ഉണ്ടായിരുന്നില്ല. ഒരൊറ്റ മുസ്ലിം കളിക്കാരുമില്ലാതെ ഇന്ത്യ ലോകകപ്പ് നേടി!’ എന്നാണ് കളർ സാഫ്രോൺ എന്ന എക്‌സ്‌ ഹാൻഡിലിൽ നിന്നുള്ള ട്വീറ്റ്.

ശനിയാഴ്ച രാത്രിയാണ്, ദക്ഷിണാഫ്രിക്കയെ തകർത്ത് ഇന്ത്യ ട്വന്റി 20 കിരീടത്തിൽ മുത്തമിട്ടത്.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *