പാരീസ് ഒളിംപിക്‌സിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ട് ആയോഗ്യയാക്കപ്പെട്ട സംഭവത്തിൽ വിമർശനവുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ.

ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരീസ് ഒളിംപിക്‌സിൽ ഭാരപരിശോധനയിൽ പരാജയപ്പെട്ട് ആയോഗ്യയാക്കപ്പെട്ട സംഭവത്തിൽ വിമർശനവുമായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ. തെറ്റ് വിനേഷ് ഫോഗട്ടിന്റേതാണ് എന്ന് സ്ഥാപിക്കാനാണ് പിടി ഉഷയുടെ ശ്രമം. ഭാരം നിയന്ത്രിക്കേണ്ടത് അത്‌ലറ്റിന്റെ ഉത്തരവാദിത്തമാണെന്ന് ഇവർ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

അത്‌ലറ്റിന്റെ ഭാരവും അവരുടെ മെഡിക്കൽ ടീമിന് നേരെയും വരുന്ന ആക്രമണവും നിയന്ത്രിക്കേണ്ടത് അത്‌ലറ്റിന്റെ ഉത്തരവാദിത്തമാണെന്ന് ഉഷ കൂട്ടിച്ചേർത്തു. ഗുസ്തി, വെയിറ്റ് ലിഫ്റ്റിങ്ങ്, ബോക്സിംഗ്, ജൂഡോ തുടങ്ങിയ കായിക ഇനങ്ങളിലെ അത്ലറ്റുകളുടെ ഭാരം നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തം ഓരോ അത്ലറ്റിന്റെയും അവരുടെ പരിശീലകരുടെയും ഉത്തരവാദിത്തമാണ്. അല്ലാതെ ഐഒസി നിയമിച്ച ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ദിൻഷോ പർദിവാലയുടെയും സംഘത്തിന്റെയും ഉത്തരവാദിത്തമല്ല. ഉഷ പ്രസ്താവനയിൽ പറഞ്ഞു.

ഐഒഎ മെഡിക്കൽ ടീമിന് നേരെയുള്ള വിദ്വേഷം, പ്രത്യേകിച്ച് ഡോ. പർദിവാലക്ക് നേരെയുള്ള വിമർശനം അസ്വീകാര്യവും അപലപനീയവുമാണ് എന്നും ഉഷ പറഞ്ഞു. ഐഒസി മെഡിക്കൽ ടീമിനെ വിലയിരുത്താൻ തിരക്കുകൂട്ടുന്നവർ ഏതെങ്കിലും നിഗമനങ്ങളിൽ എത്തുന്നതിന് മുമ്പ് എല്ലാ വസ്തുതകളും പരിഗണിക്കണമെന്നും പി ടി ഉഷ പറഞ്ഞു.

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *