മലപ്പുറം : അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെ ബൂട്ടിട്ട് നെഞ്ചിൽ ചവിട്ടി കയറിയ വിദേശ താരത്തിന് വിലക്കേർപ്പെടുത്തി. ഈ സീസനിലെ ടൂർണമെൻ്റുകളിലാണ് വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം എടത്തനാട്ടുകരയിൽ വെച്ചു നടന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ മത്സരത്തിനിടെയാണ് സുപ്പർ സ്റ്റുഡിയോ താരം സാമുവൽ നിലത്ത് വീണു കിടക്കുകയായിരുന്ന എതിർ ടീമിലെ കളിക്കാരൻ്റെ നെഞ്ചിൽ ബൂട്ടിട്ട് ചവിട്ടി കയറിയത്. തുടർന്ന് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെയാണ് സാമുവൽ എന്ന വിദേശ താരത്തെ വിലക്കിയതായി അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചത്. മനുഷ്യത്വ പരമല്ലാത്ത നീചമായ പ്രവർത്തി എന്നാണ് അസോസിയേഷൻ ഭാരവാഹികൾ ഈ പ്രവർത്തിയെ വിശേഷിപ്പിച്ചത്. എന്നാൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറം താരം സാമുവലിനെ ക്ലബ് നാട്ടിലേക്ക് ഉടൻ തിരിച്ചയക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അസോസിയേഷൻ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here