ചെന്നൈ : ഐഎസ്എല്ലിലെ ഹോം മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സിക്കെതിരെ ഗംഭീര ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മഞ്ഞപ്പടയുടെ ജയം. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളുകള്‍ നേടിയിരുന്നു. ഈ ജയം ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം പ്ലേ ഓഫ് സാധ്യതകള്‍ക്ക് നിര്‍ണായകമാണ്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
മത്സരത്തിന്റെ ആദ്യ മിനുട്ടുകളില്‍ തന്നെ സ്‌കോര്‍ ചെയ്ത് മേധാവിത്വം പുലര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചു. മൂന്നാം മിനുട്ടില്‍ ജീസസ് ജിമിനസ് ആണ് സ്‌കോര്‍ ചെയ്തത്. രണ്ടാം ഗോള്‍ കൊരൂ സിങ് വകയായിരുന്നു. ഒന്നാം പകുതിയുടെ അധിക സമയത്തായിരുന്നു ഈ ഗോള്‍ പിറന്നത്. അഡ്രിയാന്‍ ലൂണയായിരുന്നു അസിസ്റ്റ്.
56ാം മിനുട്ടില്‍ ക്വാമി പെപ്രയാണ് മൂന്നാം ഗോള്‍ നേടിയത്. ഇത്തവണയും ലൂണയുടെ അസിസ്റ്റായിരുന്നു. ബോക്‌സിന്റെ മധ്യഭാഗത്തുനിന്നുള്ള ഇടങ്കാലന്‍ ഷോട്ട് വലയുടെ ഇടതുമൂലയിലാണ് ലാന്‍ഡ് ചെയ്തത്. ഇഞ്ചുറി ടൈമിലാണ് ചെന്നൈയിൻ ആശ്വാസ ഗോൾ നേടിയത്. വിൻസി ബാരെറ്റോയുടെ വകയായിരുന്നു ഗോൾ. അവസാന മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് 2-1ന് ബ്ലാസ്റ്റേഴ്സ് തോറ്റിരുന്നു. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം ജയിക്കണം. ഇനി അഞ്ച് കളികളാണ് ബാക്കി.
കളിയുടെ അവസാന നിമിഷം ലീഡുയർത്താൻ ലഭിച്ച സുവർണാവസരം നോഹ സദൗയി നഷ്‌ടമാക്കിയത് ക്യാപ്റ്റൻ അഡ്രിയാൻ ലൂണയെ ചൊടിപ്പിച്ചു. ഇരുവരും തമ്മിൽ എതിർ താരങ്ങളെപ്പോലെ ഗ്രൗണ്ടിൽ കൊമ്പുകോർത്തത് ബ്ലാസ്റ്റേഴ്‌സിന് നാണക്കേടായി. മത്സരത്തിൽ രണ്ട് അസിസ്റ്റുകൾ നൽകുകയും നാല് സുവർണാവസരങ്ങൾ ഒരുക്കുകയും ചെയ്ത് കളം നിറഞ്ഞുകളിച്ച അഡ്രിയാൻ അഡ്രിയാൻ ലൂണയാണ് കളിയിലെ താരം.
ജയത്തോടെ 19 കളികളിൽ 24 പോയന്റുമായി എട്ടാം സ്ഥാനത്ത് തുടരുന്ന ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയപ്പോൾ 19 മത്സരങ്ങളിൽ 18 പോയന്റുള്ള ചെന്നൈയിൻ എഫ് സിയു പ്ലേ ഓഫ് പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റു.