ടെലഗ്രാമിനെതിരെ കേന്ദ്രസര്‍ക്കാരിന്റെ അന്വേഷണം നടക്കുന്നതായി റിപ്പോര്‍ട്ട്. ടെലഗ്രാമിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ തെളിയുകയാണെങ്കില്‍ ഇന്ത്യയില്‍ ആപ്പിന്റെ പ്രവർത്തനം നിരോധിക്കുമെന്ന് റിപ്പോർട്ട്.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും ഐടി മന്ത്രാലയവും ചേർന്നാണ് അന്വേഷണം നടത്തുന്നത്. റിപ്പോര്‍ട്ട് അനുസരിച്ച് നിരോധന കാര്യങ്ങളില്‍ തീരുമാനമെടുക്കും.
അന്വേഷണത്തില്‍ ചൂതാട്ടം, പണം അപഹരിക്കല്‍ തുടങ്ങിയ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നു എന്ന് കണ്ടെത്തിയാല്‍ ടെലിഗ്രാമിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.