മൂന്നിയൂർ: വയനാട് ഉരുൾ പൊട്ടലിനെ തുടർന്ന് എല്ലാം നഷ്ടപ്പെട്ടവർക്ക് വേണ്ടിയുള്ള ആശ്വാസത്തിന് വേണ്ടി മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത വയനാട് പുനരധിവാസ ഫണ്ട് ശേഖരണത്തിന് വേണ്ടി മുസ്ലിം ലീഗ് പ്രത്യേകം തയ്യാറാക്കിയ ആപ്പുമായി വീടുകളിലേക്ക് ഇറങ്ങുന്നതിന് മൂന്നിയൂർ പഞ്ചായത്ത് പത്താം വാർഡ് മുസ്ലിം ലീഗ് കമ്മറ്റിയും ആലിൻചുവട് ടൗൺ യൂത്ത് ലീഗ് , എം.എസ്. എഫ്. കമ്മറ്റിയും തീരുമാനിച്ചു.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ആഗസ്റ്റ് 4 ന് ഞായറാഴ്ച രാവിലെ ഏഴ് മണി മുതൽ വാർഡ് പത്തിൽ ഫണ്ട് ശേഖരണ ക്യാംപയിൻ നടക്കും.