വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്ന് എഐസിസി പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല. ജനങ്ങളെ സഹായിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.
ദുരിതാശ്വാസനിധിയിലേക്ക് നൽകേണ്ടത് അങ്ങനെ തന്നെ നൽകണം. എല്ലാ കോൺഗ്രസുകാരും ഒറ്റക്കെട്ടായി നിൽക്കണമെന്നും ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തന്നെ ഫോണിൽ വിളിച്ചിരുന്നു. അദ്ദേഹം തനിക്കെതിരെ ഒന്നും പറഞ്ഞില്ലെന്നാണ് പറയുന്നത്. യാതൊരു അഭിപ്രായ വ്യത്യാസവും കോൺഗ്രസിൽ ഇല്ല
ദുരന്തത്തിന്റെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. ഒന്നിലും രാഷ്ട്രീയം കാണേണ്ട കാര്യമില്ല. രാഷ്ട്രീയം കാണണ്ട അവസരവുമല്ല ഇത്. ദുരിതാശ്വാസനിധിയിലെ പണം വകമാറ്റി ചെലവഴിച്ചതിനെ നമ്മൾ എതിർത്തിട്ടുണ്ട്. പക്ഷേ ഇപ്പോൾ അതിനുള്ള അവസരമല്ലെന്നും ചെന്നിത്തല പറഞ്ഞു.









