വയനാട് ദുരന്തത്തില്‍ അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുമോ..? വിശദീകരണവുമായി ആരോഗ്യമന്ത്രി

വയനാട്ടില്‍ നടന്നത് സമാനതകളില്ലാത്ത ഒരു ദുരന്തമാണെന്ന് എല്ലാവർക്കും അറിയാം. വയനാട് ദുരന്തത്തിന്റെ ചരിത്രത്തില്‍ ഏറ്റവും വേദന നിറയ്ക്കുന്നത്കു ഞ്ഞുങ്ങള്‍ തന്നെയാണ് മുലകുടി പോലും മാറാത്ത നിരവധി കുഞ്ഞുങ്ങള്‍ ആണ് ഒറ്റപെട്ടു പോയത്. സോഷ്യല്‍ മീഡിയയില്‍ അടക്കം പലരും ഇപ്പോള്‍ ഈ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ സാധിക്കുമോ എന്ന് ചോദിച്ചുകൊണ്ട് പോസ്റ്റുകളുമായി എത്തുന്നുണ്ട്. കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തയ്യാറാണ് എന്നും സ്വന്തം മക്കളെ പോലെ വളർത്തിക്കൊള്ളാം എന്നും പറഞ്ഞുകൊണ്ട് നിരവധി ആളുകളാണ് രംഗത്ത് വരുന്നത്.

എന്നാല്‍ അങ്ങനെ കുട്ടികളെ ദത്തെടുക്കാൻ സാധിക്കുമോ..?

വയനാട് ദുരന്തത്തിലുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കാൻ എന്തൊക്കെ പ്രൊസീജറുകളാണ് നിലവില്‍ നിലനില്‍ക്കുന്നത്. ഇതൊക്കെ മനസ്സിലാക്കേണ്ട വസ്തുതകള്‍ തന്നെയാണ്. ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് ആരോഗ്യമന്ത്രിയായ വീണ ജോർജ്.. മാതാപിതാക്കള്‍ നഷ്ടപ്പെട്ട സംരക്ഷണം ആവശ്യമായ കുഞ്ഞുങ്ങളെ ആദ്യം കേന്ദ്ര ബാലനീതി 2015 നിയമപ്രകാരം സർക്കാർ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്.. തുടർന്ന് ഫോസ്റ്റർ കെയറും ദത്തെടുക്കലും നടക്കുന്നത് നിയമപരമായ നടപടികളിലൂടെ ആയിരിക്കും..

കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കഴിയുന്നത് സെൻട്രല്‍ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിയില്‍ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കായിരിക്കും.ആറ് മുതല്‍ 18 വയസ്സ് വരെയുള്ള കുഞ്ഞുങ്ങളെ ഫോസ്റ്റർ കെയറിനും നല്‍കും.. രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കില്‍ സർക്കാർ സംരക്ഷണയിലുള്ള ഏതൊരു കുഞ്ഞിന്റെയും ദത്തെടുക്കല്‍ നടപടികളില്‍ പങ്കുചേരാൻ സാധിക്കുമെന്നും വീണ ജോർജ് പറയുന്നു. എന്നാല്‍ ഇത് പലർക്കും ബുദ്ധിമുട്ടുള്ളതാണ് എന്നും നിയമം കുറച്ചുകൂടി സുതാര്യമാക്കണമെന്നും നമ്മുടെ നാട്ടില്‍ അനാഥ കുഞ്ഞുങ്ങള്‍ ഉണ്ടാവാതിരിക്കണമെങ്കില്‍ ദത്തെടുക്കല്‍ നിയമം കുറച്ചു കൂടി സുതാര്യമാവേണ്ടത് അത്യാവശ്യമാണ് എന്നുമാണ് ചിലർ പറയുന്നത്. ഇത്തരത്തില്‍ അനാഥരായ കുട്ടികളെ ദത്തെടുക്കുവാനുള്ള രജിസ്ട്രേഷന്‌ഒ രു ഹെല്‍പ്പ് ഡെസ്ക് മുഖേന എല്ലാ ജില്ലകളിലും ക്രമീകരിക്കുന്നത് നല്ലതായിരിക്കും എന്നും ചിലർ കമന്റുകളിലൂടെ പറയുന്നു. ജില്ലയിലെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റുമായും ജില്ലയിലെ അംഗീകൃത ദത്തെടുക്കല്‍ കേന്ദ്രവുമായും ബന്ധപ്പെടാം രജിസ്റ്റർ ചെയ്യാൻ വേണ്ടി എന്നും വീണ ജോർജ് അറിയിക്കുന്നുണ്ട്.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *