കുട്ടികൾക്ക് മുലപ്പാൽ കൊടുക്കാമെന്ന യുവതിയുടെ പോസ്റ്റിൽ അശ്ലീല കമന്റ്; യുവാവ് അറസ്റ്റിൽ

ചേർപ്പുളശ്ശേരി : വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു മുലപ്പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിന് പിന്നാലെ നടപടി.

സോഷ്യൽ മീഡിയ വഴി യുവതിയെ അപമാനിച്ച യുവാവിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തു.

ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനൻ എന്നയാൾക്കെതിരെയാണ് കേസ് എടുത്തത്.

അമ്മമാരെ നഷ്‌ടപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന പോസ്റ്റിന് അശ്ലീല കമന്റിട്ട മറ്റൊരു യുവാവിനെ നാട്ടുകാർ വളഞ്ഞിട്ട് തല്ലിയിരുന്നു. കണ്ണൂർ പേരാവൂരിനടുത്ത എടത്തൊട്ടിയിലാണ് സംഭവം. എടത്തൊട്ടി സ്വദേശി കെ.ടി. ജോർജ് എന്നയാളാണ് ഫേസ്ബുക്കിൽ മോശം കമന്റിട്ടത്. കണ്ണൂരിൽ ജോലി ചെയ്യുന്ന ഇയാൾ ജോലി കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴായിരുന്നു ഒരുകൂട്ടം യുവാക്കൾ ഇയാളെ മർദിച്ചത്.
പിന്നാലെ ഇയാള് ആശുപത്രിയിൽ ചികിത്സതേടി.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *