വയനാട്: സ്വത്തിനും പണത്തിനും മറ്റുമായി കുടുംബങ്ങളും അയൽക്കാരും തമ്മിൽ പിണങ്ങിക്കഴിയുമ്പോൾ വയനാടൻ മണ്ണിലെ കഥ മറക്കാതിരിക്കാം…
അയൽക്കാരന്റെ വഴിയടച്ചവരും അടച്ച വഴികൾ തുറന്ന് കിട്ടാനായി നിയമ നടപടിക്ക് ഒരുങ്ങിയവരും ഒന്നും നേടിയില്ല. കഴിഞ്ഞ ദിവസം ദുരന്ത ഭൂമിയിൽ തിരച്ചിലിനിറങ്ങിയവർ ചളിപുരണ്ട അലമാര തുറന്നപ്പോൾ കണ്ട കാഴ്ച എനിക്കും നിങ്ങൾക്കും ഒരു വലിയ പാഠം തന്നെയാണ്.
30 വർഷമായി ഉപയോഗിച്ചിരുന്ന വഴികൾ അയൽക്കാർ കമ്പിവേലി കെട്ടിയാച്ചതിന്റെ പേരിൽ ദുരിതത്തിലായ വിധവയായ സ്ത്രീ തഹസിൽദാറിന് എഴുതിയ പരാതിയാണ് അഴുക്ക് പോലും പറ്റാതെ ലഭിച്ചത്.
ഇന്ന് അവർ….! നാളെ ഞാനോ നിങ്ങളോ ….!
ദുരന്തങ്ങൾ അടങ്ങിയിട്ടില്ല… മനുഷ്യന്റെ അത്യാഗ്രഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായ ഊരകമലയും അധികാരികളുടെ കണ്ണിൽ കണ്ടിട്ടും കാണാത്ത ഭാവം നടിക്കുന്ന മുല്ലപ്പെരിയാർ ഡാം ഒരു ദിനം നമ്മെയെല്ലാം വയനാടിനേക്കാൾ ദാരുണമാക്കിക്കളയുമെന്ന് മറക്കാതിരിക്കാം ….
എല്ലാ പിണക്കളും ദേഷ്യങ്ങളും പകയും മനസിൽ നിന്ന് അടർത്തിയെടുത്ത് കുഴിച്ച് മൂടാം…പകരം സ്നേഹത്തോടെ സന്തോഷത്തോടെ ജീവിതം ഭാസുരമാക്കാം….