മുണ്ടേരിയിൽ തിരച്ചിലിന്റെ ഭാഗമായി രക്ഷാ പ്രവർത്തിന് പോയ 14 എസ് ഡി പി ഐ വളണ്ടിയർമാർ ഇതുവരെ തിരിച്ചെത്തിയില്ല.

വയനാട് : ഇന്നലെ രാവിലെ നിലമ്പൂരിൽ ചാലിയാറിൽ ജനകീയ ‘ തിരച്ചിലിന്റെ ഭാഗമായി രക്ഷാ പ്രവർത്തിന് പോയ 14 എസ് ഡി പി ഐ വളണ്ടിയർമാർ ഇതുവരെ തിരിച്ചെത്തിയില്ല.

വയനാട് ചൂരൽമല പ്രദേശങ്ങളിൽ ഉച്ചക്ക് ശേഷം ഉണ്ടായ കനത്ത മഴയുടെ ഫലമായി പുഴയിൽ വെള്ളം ഉയർന്നതിനാൽ പുഴ മുറിച്ചുകടക്കാൻ കഴിയാത്തതിനാൽ അവർക്ക് അവിടെ നിൽക്കേണ്ട സാഹചര്യം ഉണ്ടായതാണ്.
രണ്ടു മണിക്കൂർ മുമ്പ് സുരക്ഷിതരാണെന്ന് അവരുടെ വോയിസ് മെസ്സേജ് ലഭിച്ചിട്ടുണ്ട്.
എന്നാൽ നെറ്റ്‌വർക്ക് ഇല്ലാത്തതിനാലോ, മൊബൈലിൽ ചാർജ്ജ് ഇല്ലാത്തതിനാലാണോ എന്നറിയില്ല നിലവിൽ കമ്മ്യൂണിക്കേഷൻ ലഭ്യമല്ല.

Tags

Share this post:

Leave a comment

Your email address will not be published. Required fields are marked *