നിലമ്പൂർ: കഴിഞ്ഞ ദിവസം നിലമ്പൂരിൽ രക്ഷാ പ്രവർത്തനത്തിനിടെ കാണാതായ എസ്ഡിപിഐ പ്രവർത്തകർ സുരക്ഷിതരായി മുണ്ടേരിയിൽ എത്തി.
രക്ഷാപ്രവർത്തനത്തിനിടെ ശക്തമായ മഴയും പുഴയിലെ ഒഴുക്കും കാരണം അവർക്ക് പുഴ മറികടക്കാൻ ആകാതെ അവിടെ അകപ്പെടുകയായിരുന്നുഅതിനുശേഷം അവരുടെ വിവരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. ഇന്ന് പുലർച്ചെ 5:45 ന് അവരുമായി എസ്ഡിപിഐ ജില്ലാ ജനറൽ സെക്രട്ടറി മുർഷിദ് ഷമീമിന് ഫോണിൽ അവരുമായി ബന്ധപ്പെടാൻ സാധിച്ചു. അവർ ഒരു തേയില തോട്ടത്തിൽ സുരക്ഷിതരാണ് എന്നാണ് അപ്പോൾ അറിയാൻ കഴിഞ്ഞത്.
പുഴയിലെ ഒഴുക്ക് കുറഞ്ഞതോടെ അവരെ മുണ്ടേരിയിൽ എത്തിക്കാൻ സാധിച്ചു.