ചൂരൽ മല സന്നദ്ധപ്രവര്‍ത്തകരെ ആദരിച്ചു

കൊടുവള്ളി : മലബാറിലെ നൂറിൽ പരം സന്നദ്ധ പ്രവർത്തകരുടെ കൂട്ടായിമ ആയ മലബാര്‍ സ്റ്റാര്‍ വിംഗ്സ്  കൂട്ടായ്മ സംഘടിപ്പിച്ച വയനാട് മുണ്ടക്കെെ ചൂരല്‍മലയിലെ ദുരന്തമേഖലയില്‍ വിവിധ സന്നദ്ധ സംഘടനകളിലൂടെ സന്നദ്ധസേവനം നടത്തിയ ഗ്രൂപ്പ് അംഗങ്ങള്‍ക്കായുള്ള ആദരിക്കല്‍ ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ സർപ്പമിത്ര അവാർഡ് നേടിയ ഗ്രൂപ്പഗം കബീർ കള്ളൻതോടിനെ ആദരിച്ചു കൊണ്ട് കൊടുവള്ളി ഇന്‍സ്പക്ടര്‍ geo സദാനന്ദന്‍ സർ ചടങ്ങ് ഉല്‍ഘാടനം ചെയ്തു

കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here

സിദ്ധീഖ് മാതോലത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വയനാട് മുണ്ടക്കെെ ചൂരല്‍ മലയിൽ വിവിധ സന്നദ്ധ സംഘടനകളിലൂടെ ദുരന്തമേഖലയില്‍ സന്നദ്ധസേവനം നടത്തിയ അംഗങ്ങളായ ഇരുപത്തിരണ്ടോളം പേര്‍ അനുമോദനം ഏറ്റു വാങ്ങി.

ഷംസുദ്ധീന്‍ കല്ലുമ്പുറം, ഷമീര്‍ ഓമശ്ശേരി,ഐ പി നാസര്‍, സുല്‍ഫീക്കര്‍ മലയമ്മ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിൽ കോഴിക്കോട് ഡ്രൈവേഴ്സ് രക്ഷാധികാരി നിസാം കൂമ്പാറയും, സെക്രട്ടറി ബാദുഷ കൂടത്തായിയും ആദരവ് ഏറ്റുവാങ്ങി.
അജാസ് കൊളത്തക്കര സ്വാഗതവും
നസീം വി കെ നന്ദിയും പറഞ്ഞു.

 

Tags

Share this post:

Related Posts

Leave a comment

Your email address will not be published. Required fields are marked *