കൽപ്പറ്റ: രാജ്യം കണ്ട വലിയ ദുരന്തങ്ങളിലൊന്നായ വയനാട് പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് നാളെ ഒരു മാസം. ജുലൈ അവസാനവാരം പെയ്‌തിറങ്ങിയ പേമാരിയിൽ ഉരുൾവെള്ളം കവർന്നത് മുണ്ടക്കൈ, ചുരൽമല ഗ്രാമത്തിലെ 231 ജീവനാണ്. നൂറിലധികം ആളുകൾ ഇന്നും കാണാമറയത്തുമാണ്. രണ്ടു ദിവസം പെയ്‌ത ശക്തമായ മഴയിൽ പുഞ്ചിരിമട്ടത്തെ വനത്തിൽനിന്നാണ് ഉരുൾവെള്ളം കുതി ച്ചെത്തി നുറുകണക്കിനു ജീവൻ ഒഴുക്കിക്കൊണ്ടുപോയത്. പിന്നീട് നടത്തി യ ഊർജിത തെരച്ചിലിലാണ് 231 മൃതദേഹങ്ങൾ കണ്ടെത്തിയത്. 217 ശരീരഭാഗങ്ങളും കണ്ടെത്തി. തിരിച്ചറിയാത്ത 55 മൃതദേഹങ്ങളും 203 ശരീരഭാഗങ്ങളും പുത്തുമലയിലെ ഹാരിസൺ മലയാളം പ്ലാന്റേഷനിൽനിന്ന് ഏറ്റെടുത്ത് തയാറാക്കിയ പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ചു. 17 കുടുംബങ്ങൾ ഒരാൾ പോലും അവശേഷിക്കാതെ ഇല്ലാതായി. 1200 കോടി രൂപയുടെ നാശനഷ്ടം. 236 വീടുകൾ ഒലിച്ചുപോയി. 1555 വീടുകൾ പൂർണ്ണമായും വാസയോഗ്യമല്ലാതായി.
കൂടുതല്‍ വാര്‍ത്തകളും അറിയിപ്പുകളും തത്സമയം അറിയുന്നതിനായി പോപ്പുലര്‍ ന്യൂസ് വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. Click Here
ഡിഎൻഎ പരിശോധന പൂർത്തിയാക്കി ഔദ്യോഗിക ബഹുമതികളോ ടെയായിരുന്നു സംസ്ക്‌കാരം. ഉരുൾ പൊട്ടലിനെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന, ബന്ധുക്കൾ നഷ്ടപ്പെട്ടവരുടെ ഡിഎൻഎ താരതമ്യം ചെയ്തതിൽനിന്ന് 36 പേരെ തിരിച്ചറി യുകയും ചെയ്തു. ഉരുൾപൊട്ടൽ ദുരന്തം ബാക്കിവച്ച ശേഷിപ്പുകളിൽനിന്ന് അതിജീവനത്തിന്റെ പാതയിലേക്ക് പ്രവേശിക്കുകയാണ് ദുരന്തബാധിതരും വയനാടും.
താത്‌കാലിക പുനരധിവാസം പൂർത്തിയായി
ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ താത്കാലിക പുനരധിവാസം പൂർത്തി യായി. ക്യാമ്പിലുണ്ടായിരുന്ന 728 കു ടുംബങ്ങളിലെ 2569 പേരാണ് ദുരിതാ ശ്വാസ ക്യാമ്പുകളിൽനിന്നു മാറി താമസം ആരംഭിച്ചത്. സർക്കാർ ക്വാർട്ടേഴ്സുകൾ, സർക്കാർ സ്പോൺസർ ചെയ്‌ത വാടകവീടുകൾ, ദുരന്തബാധിതർ സ്വന്തം നിലയിൽ കണ്ടെത്തിയ വാടകവീടുകൾ, ബന്ധുവീടുകൾ, സ്വന്തം വീടുകൾ എന്നിവിടങ്ങളിലേക്കാണു മാറിയത്. ഇവരുടെ താമസസ്ഥലങ്ങളിൽ ‘ബാക്ക് ടു ഹോം കിറ്റുകളും’ ജില്ലാ ഭരണകൂടം എത്തിച്ചു.
ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചിരുന്ന സ്‌കൂളിൽ അധ്യയനം തുടങ്ങി
ഉരുൾപെട്ടലിനെത്തുടർന്ന് ദുരിതാ ശ്വാസ ക്യാമ്പായി പ്രവർത്തിച്ചിരുന്ന മേപ്പാടി ഹയർ സെക്കൻഡറി സ്‌കൂളി ൽ 27 മുതൽ അധ്യയനം തുടങ്ങി. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ജൂലൈ 30 മുതൽ നൂറുകണക്കിനു കുടുംബങ്ങളെ താമസിപ്പിച്ചിരുന്നത് ഇവിടെയായിരുന്നു. താത്കാലിക പുനരധിവാസത്തിന്റ ഭാഗമായി മുഴുവൻ കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചതിനെത്തുടർന്നാണു സ്‌കുളുകളിൽ പഠനപ്രവർത്തനങ്ങൾ തുടങ്ങിയത്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ജിവിഎച്ച്എസ്എസ് മേപ്പാടി ജി എച്ച്എസ്എസിലും, മുണ്ടക്കൈ ജിഎ ൽപി സ്‌കുൾ മേപ്പാടി എപിജെ ഹാളിലും സെപ്റ്റംബർ രണ്ടു മുതൽ പ്രവർത്തനം ആരംഭിക്കും.