വേങ്ങര കുറുക ഗവ. ഹൈസ്കൂളിൽ ഉറുദു അധ്യാപക നിയമനം

വേങ്ങര :കുറുക ഗവ. ഹൈസ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി ഉറുദു തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ജൂലൈ ഒമ്പതിന് രാവിലെ 11 മണിക്ക് സ്കൂളില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുമായി എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 9645457065.

വര്‍ഷത്തിലൊരിക്കല്‍ പ്രവാസി ജീവനക്കാരെ മെഡിക്കല്‍ ടെസ്റ്റിന് വിധേയരാക്കണം; നിര്‍ദ്ദേശവുമായി സൗദി

റിയാദ് : തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കാന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണെന്ന് സൗദി തൊഴില്‍ നിയമം അനുശാസിക്കുന്നതായി സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. സൗദി തൊഴില്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 144 പ്രകാരം തൊഴില്‍ ദാതാവ് ജീവനക്കാര്‍ക്ക് രോഗശമനവുമായും രോഗപ്രതിരോധവുമായും ബന്ധപ്പെട്ട ആരോഗ്യ സംരക്ഷണത്തിന് സംവിധാനം ഒരുക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇതിന്റെ ഭാഗമായി തൊഴില്‍ ദാതാവ് തൊഴിലാളികളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കുന്നതിനായി ഒന്നോ അതിലധികമോ ഡോക്ടര്‍മാരെ നിയോഗിക്കണം. സോഷ്യല്‍ ഇന്‍ഷുറന്‍സ് വ്യവസ്ഥയില്‍ വ്യക്തമാക്കിയിട്ടുള്ള തൊഴില്‍പരമായ രോഗങ്ങള്‍ […]

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും  ജില്ലാ പഞ്ചായത്ത് അംഗവുമായ എ.പി ഉണ്ണികൃഷ്ണൻ അന്തരിച്ചു

  മലപ്പുറം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവും കൂടിയായ എ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു.   ഉച്ചക്ക് ശേഷം 3 മണി മുതൽ മലപ്പുറം ജില്ലാ പഞ്ചായത്തിൽ പൊതു ദർശനം.   നന്നമ്പ്ര ഡിവിഷനില്‍ നിന്നും മല്‍സരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ അദ്ധേഹം ദീര്‍ഘകാലമായി ദളിത് ലീഗിന്റെ സംസ്ഥാന ജനറള്‍ സെക്രട്ടറിയായിരുന്നു.   മുസ്ലിംലീഗ് ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്ന അദ്ദേഹം.   പാണക്കാട് കുടുംബവുമായി വലിയ അടുത്ത ബന്ധമുള്ള അദ്ദേഹം മികച്ച […]

തെലങ്കാന ബി ആർ എസിന് വീണ്ടും തിരിച്ചടി. ആറ്‌ എംഎൽസിമാർ പാർട്ടിവിട്ടു കോൺഗ്രസിൽ ചേർന്നു.

തെലങ്കാന ബി ആർ എസിന് വീണ്ടും തിരിച്ചടി. ആറ്‌ എംഎൽസിമാർ പാർട്ടിവിട്ടു കോൺഗ്രസിൽ ചേർന്നു. ഇവരെ മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ദാണ്ടേ വിട്ടൽ, ഭാനുപ്രസാദ് റാവു, എം എസ് പ്രഭാകർ, ബൊഗാരപ്പു ദയാനന്ദ്, യഗ്ഗ മല്ലേഷം, ബസവരാജു സരയ്യ എന്നിവരാണ് കോൺഗ്രസിൽ ചേർന്നത്. നേരെത്തെ ബി ആർ എസിന്റെ അഞ്ച് എംഎൽഎമാർ പാർട്ടിവിട്ട് കോൺഗ്രസിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം മുതിർന്ന ബി.ആർ.എസ് നേതാവും രാജ്യസഭാ എം.പിയുമായ കെ. കേശവ റാവു കോൺഗ്രസിൽ ചേർന്നിരുന്നു. കോൺഗ്രസ് […]

ഇന്ന് ബഷീർ ദിനം: കഥകളുടെ സുൽത്താൻ ഓർമ്മയായിട്ട് മൂന്ന് പതിറ്റാണ്ട്

ഇന്ന് ബഷീർ ദിനം.! കഥകളുടെ സുൽത്താൻ അഥവാ ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീർ ഓർമ്മയായിട്ട് ഇന്നേക്ക് മൂന്ന് പതിറ്റാണ്ട്. ഏറ്റവും കൂടുതൽ മലയാളികൾ ആസ്വദിച്ചു വായിച്ച പുസ്തകങ്ങൾ ഒരു പക്ഷേ ബഷീറിൻ്റേത് ആകും. കേട്ട് പരിചയമുള്ള പൊതു സാഹിത്യത്തിലെ വർണ്ണവ്യവസ്ഥകൾ അദ്ദേഹം തിരുത്തിക്കുറിച്ചു. 14 നോവലുകളിലും 13 ചെറുകഥാസമാഹാരങ്ങളിലും എഴുതിയും പറഞ്ഞുമായി നമുക്ക് തന്ന എണ്ണമില്ലാത്തത്ര കഥകളിലും നിന്ന് അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങൾ സംസാരിച്ചിരുന്നത് അലക്കിത്തേച്ച വടിവൊത്ത ഭാഷയിലായിരുന്നില്ല. ബഷീർ ഈ കഥകളൊക്കെ നമ്മോട് പറഞ്ഞതോ, […]

വീണ്ടും രക്ഷകനായി മാര്‍ട്ടിനസ്; അര്‍ജന്റീന സെമിയില്‍

ന്യൂജേഴ്‌സി: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരില്‍ ഇക്വഡോറിനെ കീഴടക്കി അര്‍ജന്റീന കോപ്പ അമേരിക്ക ഫുട്ബോള്‍ സെമിയില്‍.നിശ്ചിത സമയത്ത് 1-1 സമനിലയില്‍ കലാശിച്ച ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷൂട്ടൗട്ടിലാണ് വിധി നിര്‍ണയിച്ചത്. 4-2 ജയത്തോടെയാണ് മെസ്സി സംഘത്തിന്റെ സെമി പ്രവേശനം. സൂപ്പര്‍താരം ലയണല്‍ മെസ്സി ഷൂട്ടൗട്ടിലെ ആദ്യ കിക്ക് പാഴാക്കിയപ്പോള്‍ ഇക്വഡോറിന്റെ പ്രതീക്ഷകള്‍ ഉയര്‍ന്നെങ്കിലും രണ്ട് കിക്കുകള്‍ തടുത്തിട്ട് എമിലിയാനോ മാര്‍ട്ടിനസ്് വീണ്ടും അര്‍ജന്റീനയുടെ രക്ഷകനായി. ജൂലിയന്‍ അല്‍വാരസ്, മാക് അലിസ്റ്റര്‍, ഗോണ്‍സാലോ മൊണ്ടിയെല്‍, നിക്കോളാസ് ഒട്ടമെന്‍ഡി എന്നിവര്‍ അര്‍ജന്റീനയ്ക്കായി […]

  • 1
  • 2