ജമാഅത്തെ ഇസ്ലാമി മുംബൈ മലയാളി ഹല്‍ഖ മുന്‍ നാസിം കെ.വി. അബൂബക്കര്‍ അന്തരിച്ചു; ഖബറടക്കം ഇന്ന്
പുറത്തൂര്‍: ജമാഅത്തെ ഇസ്ലാമി മുംബൈ മലയാളി ഹല്‍ഖ മുന്‍ നാസിം ആയ ചേന്നര പെരുന്തിരുത്തി കടവത്തകത്ത് വടക്കെ വളപ്പില്‍ അബൂബക്കര്‍ (89) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് പെരുന്തിരുത്തി പുതിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍. ദീര്‍ഘകാലം മുംബൈയില്‍ വ്യാപാരിയായിരുന്നു. മുംബൈ കലാപത്തിന് പിന്നാലെ കച്ചവടം അവസാനിപ്പിച്ച് നാട്ടിലെത്തുകയായിരുന്നു. പിന്നീട് എറണാകുളം പറവൂര്‍ മന്ദം വനിതാ ഇസ്ലാമിയ കോളജ് മാനേജരായിരുന്നു. കൂട്ടായി മേഖലയില്‍ ജമാഅത്തെ ഇസ്ലാമിയെ വളര്‍ത്തിയതില്‍ പ്രമുഖനാണ്. ദീര്‍ഘകാലം ചേന്നരയിലും വ്യാപാരിയായിരുന്നു. ഭാര്യ: സി.പി. ഖദീജ. […]


