നിലമ്പൂർ ബ്ലോക്കിലേക്ക് ഡ്രൈവർ കം അറ്റൻഡന്റിനെ നിയമിക്കുന്നു.

നിയമനം.   മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിൻ്റെ ഭാഗമായി നിലമ്പൂർ ബ്ലോക്കിലേക്ക് ഡ്രൈവർ കം അറ്റൻഡന്റിനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ പത്താംക്ലാസ് യോഗ്യതയുള്ളവരും എൽ.എം.വി. ഡ്രൈവിങ്ലൈസൻസുള്ളവരുമായിരിക്കണം.   താത്പര്യമുള്ളവർ ജൂലായ് 11-ന് രാവിലെ 10.30-ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.   നിയമനം സെന്റർ ഫോർ മാനേജ്‌മെൻ്റ് ഡിവലപ്മെന്റ് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേക്കോ ആയിരിക്കും.

ഹൈറിച്ച്: കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ് വളര്‍ന്ന കഥ

തട്ടിപ്പിന്റെ കോലം കാലത്തിനനുസരിച്ച് മാറുകയാണ്. ഓരോ കാലത്തേയും തട്ടിപ്പ് വിദഗ്ധർ അതത് കാലത്തെ അവസരം മുതലെടുത്തിട്ടുണ്ട്. ഡിജിറ്റൽയുഗത്തിൽ തട്ടിപ്പും ഡിജിറ്റലായെന്നതാണ് സത്യം. കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണ് ഈയിടെ പുറത്ത് വന്ന ഹൈറിച്ച് തട്ടിപ്പ്. 1,63,000 ആളുകളിൽ നിന്നായി 1630 കോടി തട്ടിപ്പ് നടത്തിയെന്നായിരുന്നു പൊലിസും എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തി വ്യക്തമാക്കിയിരുന്നു. നേരത്തേ കോടതിയിൽ കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാണിതെന്ന് എൻഫോഴ്സസ്മെന്റ് പറഞ്ഞിരുന്നു. എന്നാൽ കൂടുതൽ അന്വേഷണങ്ങൾ പുറത്ത് വന്നപ്പോൾ കേരളത്തിൽ നിന്നും […]

ആന്റിവെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കണം: മന്ത്രി വീണാ ജോര്‍ജ്

പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായുള്ള ആന്റി സ്‌നേക്ക് വെനം നല്‍കുന്ന ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ആശുപത്രികളുടെ പേരുകള്‍ പ്രസിദ്ധീകരിക്കണം. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. പാമ്പ് കടിയേറ്റാല്‍ വളരെപ്പെട്ടെന്ന് ആന്റീവെനം ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. അതിനാല്‍ പാമ്പ് കടിയേറ്റ് വരുന്നവര്‍ക്ക് അധിക ദൂരം യാത്ര ചെയ്യാതെ ആന്റിവെനം ലഭ്യമാക്കേണ്ടതുണ്ട്. താലൂക്ക് ആശുപത്രികള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളിലാണ് ആന്റീവെനം […]

എയർ കേരള വിമാന സര്‍വീസ് പ്രഖ്യാപിച്ചു: പ്രവര്‍ത്തനാനുമതി ലഭിച്ചെന്ന് കേരളം ആസ്ഥാനമായ ആദ്യ വിമാനക്കമ്പനി

ദില്ലി: ദുബൈയിലെ മലയാളി വ്യവസായികൾ ആരംഭിച്ച സെറ്റ്ഫ്ലൈ ഏവിയേഷൻ എന്ന വിമാനക്കമ്പനിക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രവര്‍ത്തനാനുമതി നൽകി. പിന്നാലെ എയര്‍ കേരള എന്ന പേരിൽ വിമാനക്കമ്പനി പുതിയ സര്‍വീസും പ്രഖ്യാപിച്ചു. ദുബൈയിൽ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. നിലവിൽ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കാനാണ് ഡിജിസിഐ അനുമതി നൽകിയത്. തുടക്കത്തിൽ ടയര്‍ 2, 3 നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സര്‍വീസുകൾക്ക് മൂന്ന് എടിആര്‍ 72-600 വിമാനങ്ങൾ ഉപയോഗിക്കുമെന്ന് കമ്പനി ചെയര്‍മാൻ അഫി അഹമ്മദ്, വൈസ് ചെയര്‍മാൻ […]

തൊഴിലാവസരങ്ങൾ

വേങ്ങര: വേങ്ങരയിൽ പ്രവർത്തിക്കുന്ന Zeraha trading എന്ന സ്ഥാപനത്തിലേക്ക് ഡെലിവറി സ്റ്റാഫിനെ ആവിശ്യമുണ്ട്. AGE 18-25 സ്വന്തമായി സ്കൂട്ടർ ഉള്ളവർ മാത്രം ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് താഴെ നമ്പറിൽ ബന്ധപ്പെടുക. +919656745750 +918089864067

ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിനു മുന്നില്‍ ഓട്ടോറിക്ഷയിലെത്തി വടിവാള്‍ വീശി; പ്രതിയെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്വകാര്യ ബസിനു മുന്നില്‍ ഓട്ടോറിക്ഷയിലെത്തി വടിവാള്‍ വീശി ഭീഷണിയുയര്‍ത്തിയ യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പുളിക്കല്‍ വലിയപറമ്ബ് സ്വദേശി മലയില്‍ ഷംസുദ്ദീന്‍ (27) ആണ് അറസ്റ്റിലായത്. സംഭവശേഷം പൊള്ളാച്ചിയിലേക്ക് കടന്ന യുവാവ് ഞായറാഴ്ച ഐക്കരപ്പടിക്കടുത്ത് സിയാംകണ്ടത്തെ ബന്ധുവീട്ടിലുണ്ടെന്നറിഞ്ഞെത്തിയ പൊലീസ് സംഘം പിടികൂടുകയായിരുന്നു. ഇയാള്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷയും വടിവാളും കസ്റ്റഡിയിലെടുത്തു. പൊതുസ്ഥലത്ത് ആയുധം ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തിയതിനും ഭീകരാന്തരീക്ഷ സൃഷ്ടിച്ചതിനും മാര്‍ഗ തടസ്സമുണ്ടാക്കിയതിനുമാണ് ഇയാള്‍ക്കെതിരെ കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് കൊണ്ടോട്ടി […]

കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റാന്‍ അവസരം; ഫീസ് 50 ദിനാര്‍

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അനുമതി നല്‍കാന്‍ തീരുമാനം. രണ്ട് മാസത്തേക്കാണ് ഗാര്‍ഹിക തൊഴിലാളികളെ അഥവാ ആര്‍ട്ടിക്കിള്‍ 20 വിസക്കാരെ സ്വകാര്യ മേഖലയിലേക്ക് അഥവാ ആര്‍ട്ടിക്കിള്‍ 18 വിസയിലേക്ക് മാറാന്‍ അവസരം നല്‍കുകയെന്ന് അധികൃതര്‍ അറിയിച്ചു. നിരവധി പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമാവുന്ന തീരുമാനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കുവൈറ്റ് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസുഫ് അല്‍ സബാഹാണ് ഇത് സംബന്ധമായ തീരുമാനം പ്രഖ്യാപിച്ചത്. […]

രണ്ട് ഏകർ സ്ഥലം വിൽപ്പനക്ക്

വേങ്ങര : മലപ്പുറം റോഡിൽ കരുമ്പിലി അടുത്തായിട്ട് മെയിൻ റോഡിൽ നിന്ന് 60 മീറ്റർ അകലെയായി വീട്, വില്ലകൾ, എന്നിവക്ക് അനുയോജ്യമായ 2 ഏകർ സ്ഥലം വിൽപ്പനക്ക് 10 സെന്റോ അതിൽ കൂടുതലോ ആവശ്യമുള്ളവർ ഇടനിലക്കാരില്ലാതെ നേരിട്ട് ബന്ധപ്പെടുക +919207000048

തൊഴിലവസരങ്ങൾ പാചകക്കാരിയെ ആവശ്യമുണ്ട്

വേങ്ങര: വേങ്ങരയിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിലേക്ക് വനിതാ പാചകക്കാരിയെ ആവശ്യമുണ്ട്. വേങ്ങര സ്വദേശിനികൾക്ക് മുൻഗണന. താല്പര്യമുള്ളവർ താഴെ നമ്പറിൽ അറിയിക്കുക. 8606792305

തിരൂർ സ്വദേശിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു

മണ്ണാർക്കാട്: കോടതിപ്പടിയിൽ വെച്ച് ബസ് ഇലക്ട്രിക് സ്കൂട്ടിയിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. തിരൂർ സ്വദേശിയായ വ്യക്തിക്കാണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ വട്ടമ്പലം മദർ കെയർ ഹോസ്പിറ്റലിലേക്കാണ് കൊണ്ട് പോയിട്ടുള്ളത്. ബസ് തെറ്റായ ദിശയിൽ വന്നതാണ് അപകട കാരണമെന്ന് പോപുലർ ന്യൂസിനോട് ഷിയാസ് മണ്ണാർക്കാട് പറഞ്ഞു.