ഇഖാമ പുതുക്കാൻ വൈകിയ മലപ്പുറം സ്വദേശിക്ക് വിനയായി: സഊദിയിൽ നിന്ന് നാട് കടത്തി

റിയാദ്/അബഹ: സഊദി താമസരേഖയായ ഇഖാമ പുതുക്കാൻ വൈകിയ മലയാളിയെ പൊലീസ് പിടികൂടി നാടുകടത്തി. സഊദിയിൽ അടുത്ത കാലത്ത് നിലവിൽ വന്ന നിയമ പ്രകാരമാണ് ഇദ്ദേഹത്തെ നാട് കടത്തിയത്. ഇഖാമ പുതുക്കുന്നതിൽ മൂന്ന് തവണ കാലവിളംബം വരുത്തിയാൽ നാടുകടത്തും എന്ന നിയമമാണ് അടുത്തിടെ നിലവിൽ വന്നത്. ഇതുപ്രകാരമാണ് മലപ്പുറം ഇടക്കര സ്വദേശിയെ നാടുകടത്തിയത്. നേരത്തെ രണ്ട് പ്രാവശ്യം ഇദ്ദേഹത്തിന്റ ഇഖാമ പുതുക്കാൻ വൈകിയിരുന്നു. ആ രണ്ടു സമയങ്ങളിലും ഫൈൻ അടച്ചാണ് ഇദ്ദേഹം ഇഖാമ പുതുക്കിയിരുന്നത്. സമാനമായി മൂന്നാം തവണയും […]

തിരൂർ ഓട്ടോ ഡ്രൈവർമാർ ജാഗ്രത: ചരക്കുമായി വന്നാൽ പിഴയോട് പിഴ..!

തിരൂർ: ഓട്ടോറിക്ഷ ഡ്രൈവർമാരെ കാത്തിരിക്കുന്നത് മുട്ടൻ പണി. ഓട്ടോ ഡ്രൈവർമാരുടെ ചെറിയൊരു അശ്രദ്ധയില്‍ വൻ തുകയാണ് പിഴയൊടുക്കേണ്ടി വരിക. പാസഞ്ചർ ഓട്ടോയില്‍ ചരക്കുകള്‍ കയറ്റിയാല്‍ കർശന നടപടി എടുക്കാനാണ് എംവിഡിയുടെ തീരുമാനം. കഴിഞ്ഞ ദിവസം തിരൂരില്‍ എംവിഡി ഉദ്യോദസ്ഥർ നടത്തിയ പരിശോധനയില്‍ പന്ത്രണ്ടോളം ഓട്ടോറിക്ഷകളാണ് പിടികൂടിയത്. ഇവർക്കെതിരെ നിയമലംഘനത്തിന് കേസെടുക്കുകയും പിഴ ചുമത്തുകയുമായിരുന്നു. തിരൂർ കമ്പോളത്തിലെ ഗുഡ്സ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. കമ്പോളത്തില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ഓട്ടോറിക്ഷകളില്‍ […]

നവവധുവിന്റെ ഹരജി : നടപടികൾ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു

വേങ്ങര : ചുള്ളിപ്പറമ്പ് പെൺകുട്ടി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതികളിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കൂടാതെ മലപ്പുറം വനിതാ പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലെ അന്വേഷണത്തിൻ്റെ പുരോഗതിയും കോടതിയെ ബോധിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ഒരാഴ്ച്‌ചക്കകം സമർപ്പിക്കാനാണ് കോടതി ഉത്തരവ്. അതേസമയം നവവധുവിന് ഭർതൃവീട്ടിൽ നിന്നുണ്ടായ ക്രൂര മർദ്ദനത്തിൽ പൊലീസിൽ നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പരാതിയിൽ നിസാര വകുപ്പുകൾ ചേർത്താണ് പൊലീസ് ആദ്യം കേസെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് […]

വയോധികയായ രോഗിയെ വഴിയില്‍ ഇറക്കിവിട്ടു; ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

പെരിന്തൽമണ്ണ: കാൽമുട്ട് ശസ്ത്രക്രിയ കഴിഞ്ഞ് നടക്കാനാവാത്ത വയോധികയെയും മകളെയും ഗതാഗതത്തിരക്കുണ്ടാവുമെന്നു പറഞ്ഞ് വഴിയിൽ ഇറക്കിവിട്ട ഓട്ടോഡ്രൈവറുടെ ലൈസൻസ് ആറു മാസത്തേക്ക് റദ്ദാക്കി. 3000 രൂപ പിഴയും ഈടാക്കി. ലൈസൻസ് പുനഃസ്ഥാപിച്ചുകിട്ടാൻ എടപ്പാളിലെ ഡി.ടി.ആർ സെന്ററിൽ അഞ്ചു ദിവസത്തെ പരിശീലനത്തിന് ഹാജരായി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ജോയന്റ് ആർ.ടി.ഒ എം. രമേശ് ഉത്തരവിട്ടു. ചൊവ്വാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം. പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിക്കുസമീപം സർവിസ് നടത്തുന്ന കെ.എൽ 53 എം 2497 നമ്പർ ഓട്ടോ ഡ്രൈവർ രമേശ് കുമാറിനെതിരെയാണ് മോട്ടോർ വാഹന […]