റെഡ് അലർട്ട്: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മലപ്പുറം : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അതിതീവ്രമായ മഴ തുടരുകയും നാളെ (15.07.24 തിങ്കൾ) കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി.ആർ. വിനോദ് അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയ പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.  

മലയാളിക്ക് അഭിമാനിക്കാം അബുദാബിയിലെ തെരുവിന് ഇനി മലയാളിയുടെ പേര്

അബുദാബി : 1967ൽ തന്റെ ഇരുപത്തിയാറാം വയസ്സിൽ ദുബൈലെത്തിയതാണ് പത്തനംതിട്ട തുമ്പമൺകാരൻ ഡോക്ടർ ജോർജ് മാത്യു. യുഎഇയിൽ ആധുനിക വൈദ്യശാസ്ത്രത്തിന്റെ തുടക്കത്തിന് സാക്ഷ്യം വഹിച്ച ഒരേയൊരു ഇന്ത്യക്കാരൻ. 57വർഷത്തിനിടെ ആരോഗ്യ മേഖലയിൽ നൽകിയ ഗണ്യമായ സംഭാവനയ്ക്കുള്ള അംഗീകരമായി അബുദാബിയിലെ തെരുവിന് ജോർജിന്റെ പേര് നൽകിക്കൊണ്ടാണ് ആ രാജ്യം ആദരവ് അറിയിച്ചത്. ആറു പതിറ്റാണ്ടിലേറെയായി നീണ്ട മലയാളി കുടിയേറ്റത്തിൽ ഇത് ആദ്യമായാണ് യുഎഇ ഒരു തെരുവിന് മലയാളിയുടെ പേര് നൽകുന്നത്. 84 വയസ്സിലും സേവന നിരതനായ ഡോ. ജോർജ് […]

ഈ വർഷത്തെ ഹജ്ജിന്​ എത്തിയ മുഴുവൻ ഇന്ത്യൻ തീർഥാടകരും മക്കയോട്​ വിടപറഞ്ഞു

മക്ക: ഈ വർഷത്തെ ഹജ്ജിന്​ എത്തിയ മുഴുവൻ ഇന്ത്യൻ തീർഥാടകരും മക്കയോട്​ വിടപറഞ്ഞു. ഭൂരിപക്ഷം പേരും ഇന്ത്യയിലേക്ക്​ മടങ്ങി. ചിലർ മദീന സന്ദർശനത്തിന്​ പുറപ്പെട്ടു. അവിടെ നിന്ന്​ നാട്ടിലേക്ക്​ മടങ്ങും. ഹജ്ജിനെത്തിയവരിൽ ഇന്ത്യാക്കാരായി ആരും ഇ​പ്പോൾ മക്കയിൽ അവശേഷിക്കുന്നില്ല. ഹജ്ജ്​ കഴിഞ്ഞ്​ അധികം വൈകാതെ ജൂൺ 22 മുതൽ ജിദ്ദ വഴി ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ആരംഭിച്ചിരുന്നു. ജൂലൈ ഒന്ന്​ മുതൽ മദീന വഴിയും ഹാജിമാർ മടങ്ങി തുടങ്ങി. ഇതുവരെ ഒരു ഒരു ലക്ഷം ഹാജിമാരാണ്​ സ്വദേശങ്ങളിൽ […]

ഭിന്നശേഷി അവാർഡിന് അപേക്ഷ ക്ഷണിച്ചു

    മലപ്പുറം : ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തികൾ, സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന ഭിന്നശേഷി അവാർഡിന് അപേക്ഷ ക്ഷണിച്ചു.   ഈ വർഷം 14 വിഭാഗങ്ങളിലായാണ് അവാർഡ് നൽകുന്നത്. വിശദാംശങ്ങൾ swd.kerala.gov.i എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഓഗസ്റ്റ് 30-നുള്ളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0483 2735324  

  • 1
  • 2