മഹാരാഷ്ട്രയിൽ പള്ളി ആക്രമിച്ച് ഹിന്ദുത്വ വാദികൾ; ഖുർആൻ കത്തിച്ചു മുസ്‍ലിം വീടുകൾക്ക് നേരെയും ആക്രമണം, ഡിസംബർ 6 തുടരുകയാണെന്ന് ഉവൈസി
മുംബൈ: മഹാരാഷ്ട്രയിലെ കോലാപൂരിൽ ഹിന്ദുത്വരുടെ അഴിഞ്ഞാട്ടം. പള്ളി തകർത്ത് തീയിടുകയും ഖുർആൻ ഉൾപ്പെടെ കത്തിക്കുകയും വാഹനങ്ങൾ ആക്രമിക്കുകയും ചെയ്തു. ചരിത്രപ്രസിദ്ധമായ വിശാൽഗഡ് കോട്ടയിലെ കൈയേറ്റമൊഴിപ്പിക്കണമെന്നും കശാപ്പ് നിരോധിക്കണമെന്നുമുള്ള ആഹ്വാനവുമായി രാജ്യസഭാ മുൻ എംപി സംഭാജിരാജെ ഭോസലെയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചാണ് കർസേവയിൽ കലാശിച്ചത്. മാരകായുധങ്ങളുമായി ജയ്ശ്രീറാം വിളിച്ചെത്തിയ ഹിന്ദുത്വർ വിശാൽഗഡിലെ റാസ ജുമാ മസ്‌ജിദിനാണ് തീയിടുകയും ഖുർആൻ കത്തിക്കുകയും ചെയ്തത്. ശിവജി മഹാരാജാവിന്റെ പിൻഗാമിയെന്ന് അവകാശപ്പെടുന്ന രാജ്യസഭാ മുൻ എംപി സംഭാജിരാജെ ഭോസലെയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പേർ […]


