പോലീസ് ഇരുട്ടിൽ തപ്പുന്നു പിതാവ് കുട്ടിയെ തട്ടിക്കൊണ്ട് പോയസംഭവം
തിരൂരങ്ങാടി: വടക്കേ മമ്പുറത്ത് സ്വന്തം പിതാവും കാമുകിയും ചേർന്ന് ഒരു വയസ്സുള്ള കുട്ടിയെ കടത്തിക്കൊണ്ട് പോയിട്ട് മൂന്നാഴ്ചയിലേറെയായിട്ടും കേസന്വേഷിക്കുന്ന പോലീസ് ഇരുട്ടിൽ തപ്പുന്നത് ഏറെ പ്രതിഷേധാർഹമാണെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ.മലപ്പുറം ജില്ലാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. കുട്ടിയും പിതാവും പിതാവിൻ്റെ പശ്ചിമ ബംഗാൾ സ്വദേശിനിയായ കാമുകിയുമൊത്ത് പശ്ചിമ ബംഗാളിലും ചെന്നൈയിലുമൊക്കെയുണ്ടെന്നുള്ള വിവരത്തെത്തുടർന്ന് പോലീസ് ഇവിടങ്ങളിലൊക്കെ പോയി അരിച്ചു പെറുക്കിയെങ്കിലും ഒരു തുമ്പും കിട്ടാതെ തിരിച്ചുവന്ന് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ് പോലീസ്. മണക്കടവത്ത് സൽമയുടെ മകളെയാണ് ഭർത്താവ് […]


