കേരള ഫുട്ബോളിന്റെ മെക്കയായ മലപ്പുറം ജില്ല മറ്റൊരു ബ്രസീലോ അർജന്റീനയോ ഒക്കെ ആയിത്തീരാനുള്ള കുതിപ്പിന് തുടക്കം കുറിക്കാൻ പോവുന്നു
മലപ്പുറം: കേരള ഫുട്ബോളിന്റെ മെക്കയായ മലപ്പുറം ജില്ല മറ്റൊരു ബ്രസീലോ അർജന്റീനയോ ഒക്കെ ആയിത്തീരാനുള്ള കുതിപ്പിന് തുടക്കം കുറിക്കാൻ പോവുന്നു. മലപ്പുറം ഫുട്ബോൾ ക്ലബ് (എംഎഫ് സി)യുടെ രൂപീകരണമാണ് ഇതിനു വഴിയൊരുക്കുകയെന്ന് സംഘാടക സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സൂപ്പർ ലീഗ് കേരളയിൽ (എസ്എൽകെ) മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കുന്ന മലപ്പുറം ഫുട്ബോൾ ക്ലബ്(MFC) വലിയ മുന്നേറ്റങ്ങൾക്കുള്ള വാതായനങ്ങളാണ് തുറക്കുക. മലപ്പുറം ഫുട്ബോൾ ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ 26ന് മലപ്പുറത്ത് വച്ച് പത്മശ്രീ […]