നിപയെ നേരിടാൻ സംസ്ഥാനം സജ്ജം: മന്ത്രി വീണാ ജോർജ്

മലപ്പുറം:മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറത്ത് ഇന്നതതല യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി .നിപ വൈറസ് കണ്ടെത്തിയ , സാഹചര്യത്തിൽ അതിനെ നേരിടാൻ സംസ്ഥാനം സജ്ജമാണ്. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ച് 25 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്സിംഗ് ആരംഭിച്ചു. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. […]

സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുന്നു; വടക്കൻ കേരളത്തിൽ 2 ദിവസം കൂടി മഴ

വടക്കൻ കേരളത്തിൽ 2 ദിവസം കൂടി മഴ തുടരും. കോഴിക്കോട്, വയനാട്, കണ്ണൂeർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത. പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷ്വദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്. കേരള,തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും സാധ്യത. എറണാകുളം മുതൽ മലപ്പുറം വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെയും കോഴിക്കോട് മുതൽ കാസർഗോഡ് വരെ യെല്ലോ അലർട്ട് മുന്നറിയിപ്പുണ്ട്. മത്സ്യ ബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കേരളാ […]

ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം : ഗൂഗിള്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാന്‍ മുന്നറിയിപ്പുമായി കേരള പൊലീസ്. എന്തൊക്കെ മുന്‍കരുതലുകളാണ് നമ്മുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടാതിരിക്കാൻ ചെയ്യേണ്ടത് എന്നാണ് കേരള പൊലീസ് ഓണ്‍ലൈന്‍ അക്കൗണ്ടുകളുടെ പാസ്‌വേഡുകള്‍ തട്ടിയെടുത്തും ഹാക്ക് ചെയ്‌തുമുള്ള കുറ്റകൃത്യങ്ങള്‍ കേരളത്തിലടക്കം ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് കേരള പൊലീസിന്‍റെ ജാഗ്രതാ നിര്‍ദേശം. ✅ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം സൈബർ തട്ടിപ്പുകള്‍ വർധിച്ചുവരുന്ന ഇക്കാലത്ത് നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടുകളും ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്. അതിനാല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. മൊബൈല്‍ ഫോണ്‍ നമ്ബർ തന്നെ […]

നിപ വന്നത് കൂട്ടുകാര്‍ക്കൊപ്പം ടൂറ് പോയപ്പോള്‍ കഴിച്ച അമ്പഴങ്ങയിൽ നിന്നോ? കേരളത്തിൽ അഞ്ചാം വട്ടവും നിപ ബാധ

തിരുവനന്തപുരം : സംസ്ഥാനത്ത് അഞ്ചാം വട്ടവും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത. ഇത്തവണ മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14കാരനാണ് നിപ ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ കഴിയുന്നത്. കൂട്ടുകാര്‍ക്കൊപ്പം വിനോദയാത്രയ്ക്ക് പോയപ്പോള്‍ കഴിച്ച അമ്പഴങ്ങയില്‍ നിന്ന് വൈറസ് ബാധിച്ചെന്നാണ് പ്രാഥമിക നിഗമനം. 2018ല്‍ കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത നിപ അന്ന് 18 പേരുടെ ജീവനെടുത്തിരുന്നു. പിന്നീട് 2019ല്‍ എറണാകുളത്തും 21ല്‍ കോഴിക്കോട് ചാത്തമംഗലത്തും കഴിഞ്ഞ വര്‍ഷം കോഴിക്കോട് ജില്ലയിലെ തന്നെ മരുതോങ്കര പഞ്ചായത്തിലും […]

അര്‍ജുൻ രക്ഷാദൗത്യം: ഒടുവിൽ സൈനിക സഹായം തേടി കര്‍ണാടക സ‍ര്‍ക്കാര്‍, കളക്ടറുടെ റിപ്പോര്‍ട്ട് സൈന്യത്തിന് കൈമാറി

തിരുവനന്തപുരം : മം​ഗളൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുളള തെരച്ചിലിന് ഒടുവിൽ സൈന്യത്തെ വിളിച്ച് കര്‍ണാടക സര്‍ക്കാര്‍. കെ. സി വേണുഗോപാൽ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറുമായി സംസാരിച്ചതനുസരിച്ച് കളക്ടറുടെ റിപ്പോര്‍ട്ട് സൈന്യത്തിന് കൈമാറി. അര്‍ജുന്റെ കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ചാണ് നടപടി. രക്ഷാ പ്രവത്തനത്തിന് സൈന്യത്തിന്റെ സാന്നിധ്യം ഉടൻ ഉറപ്പാക്കണമെന്ന് അർജുന്റെ കുടുംബം ആവ‍ര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. വാർത്ത കണ്ടും അല്ലാതെയും ആർമി ഉദ്യോഗസ്ഥർ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും ഇതുവരെ ഔദ്യോഗിക അറിയിപ്പ് […]

നിപ രോഗബാധ: ആനക്കയത്തും പാണ്ടിക്കാട്ടും പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

മലപ്പുറം : ജില്ലയിൽ പൊതുവായ നിയന്ത്രണങ്ങൾനി പ രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗം സ്ഥിരീകരിച്ച 14 കാരന്റെ സ്വദേശമായ പാണ്ടിക്കാട്, പഠിക്കുന്ന സ്കൂള്‍ ഉള്‍പ്പെടുന്ന ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു. പൊതുജനാരോഗ്യ നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് ഉത്തരവ്. ഗ്രാമപഞ്ചായത്ത് പരിധികളില്‍ ആള്‍ക്കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കണം. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം അടക്കമുള്ള ചടങ്ങുകള്‍ ഏറ്റവും പരിമിതമായ ആളെ മാത്രം വെച്ച് നടത്തണം. മെഡിക്കല്‍ ഷോപ്പുകള്‍ […]

നിപ; ജില്ലയിൽ ജാഗ്രത നിർദ്ദേശം മാസ്ക് നിർബന്ധമാക്കിയേക്കും

മലപ്പുറം : കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ ജാഗ്രത നിർദ്ദേശം. മാസ്ക് നിർബന്ധമാക്കിയേക്കും. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലയിൽ ജാഗ്രതാ നി‍ര്‍ദേശം നൽകി. മൂന്ന് കിലോമീറ്ററിൽ നിയന്ത്രണം ഏർപ്പെടുത്തും. മാസ്ക് നിർബന്ധമാക്കാനും ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിർദേശം നൽകി. നിലവിൽ പ്രോട്ടോകോൾ പ്രകാരം നിപ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും […]

അർജുനായുള്ള രക്ഷാദൗത്യം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഭാര്യ കൃഷ്ണപ്രിയ; സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യം

കോഴിക്കോട് : കർണാടകയിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന്‍റെ ഭാര്യ കൃഷ്ണപ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രക്ഷാ പ്രവർത്തനത്തിൽ ഇടപെടണം എന്നാണ് ആവശ്യം. ഇമെയിൽ വഴിയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. രക്ഷാ പ്രവർത്തനത്തിന് സൈന്യത്തെ വിന്യസിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. 5 ദിവസം കഴിഞ്ഞിട്ടും ഇനിയും അ‌ർജുനെ കണ്ടെത്താനായിട്ടില്ല. ഇതോടെയാണ് സൈന്യത്തെ കൂടി രക്ഷാ പ്രവർത്തനത്തിന് നിയോഗിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്. അതേസമയം അ‍ർജുനെ കണാതായിട്ട് അഞ്ചാം ദിവസമായ ഇന്ന് അത്യാധുനിക റഡാർ ഉപയോ​ഗിച്ചുളള […]

റെയിൽവേ അറിയിപ്പ്; തെയ്യാല ഗേറ്റ് അടച്ചിടും

താനൂർ: റെയിൽവേ ബ്രിഡ്ജിന്റെ വർക്ക്‌ നടക്കുന്നതുമൂലം താനൂർ യാർഡ് തെയ്യാല റെയിൽവേ ഗേറ്റ് 22-07-2024 (തിങ്കൾ) രാവിലെ 10:00മണി മുതൽ 23-07-2024 ചൊവ്വ വൈകുന്നേരം 6:00മണി വരെ താൽക്കാലികമായി അടച്ചിടുമെന്ന് സൗത്ത് റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ (p.way) അറിയിച്ചു.  

ബസ് കാത്തിരുന്ന് മടുത്തപ്പോള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ഓടിച്ച് വീട്ടിലേക്ക്; യുവാവ് പിടിയില്‍

  പുനലൂര്‍: അര്‍ധരാത്രിയില്‍ ബസ് കാത്തുനിന്നു മടുത്ത യുവാവ് ഒടുവില്‍ ചെയ്തത് അറ്റകൈ പ്രയോഗം. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് ഓടിച്ചു വീട്ടിലേക്കു പുറപ്പെട്ടു. എന്നാല്‍, സംഭവം ശ്രദ്ധയില്‍പ്പെട്ട ഹൈവേ പോലീസ് പ്രതിയെ കൈയോടെ പൊക്കി. പുനലൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണു സംഭവം. ലോറി ഡ്രൈവര്‍ കൂടിയായ തെന്മല ഉറുകുന്ന് ആര്യ ഭവനില്‍ ബിനീഷ്‌കുമാര്‍ (23) ആണു പിടിയിലായത്.   വീട്ടിലേക്കു പോകാന്‍ സ്റ്റാന്‍ഡില്‍ ഏറെനേരം കാത്തു നിന്നപ്പോഴാണു ഡിപ്പോയ്ക്കു സമീപം റോഡരികില്‍ […]

  • 1
  • 2