നിപ സംശയിക്കുന്ന 14 കാരന് ചെളള് പനി സ്ഥിരീകരിച്ചു; ആരോഗ്യമന്ത്രി മലപ്പുറത്തേക്ക്

  മലപ്പുറം: കോഴിക്കോട് നിപ സംശയിക്കുന്ന 14 കാരന് ചെളള് പനി സ്ഥിരീകരിച്ചു. കൊച്ചിയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ചെള്ള് പനി സ്ഥിരീകിരച്ചത്. നിപയാണോ എന്ന് സ്ഥിരീകരിക്കണമെങ്കിൽ പൂനെയിലെ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ എത്തണം. കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമെന്നാണ് വിവരം. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള മൂന്ന് പേര്‍ നീരീക്ഷണത്തിലാണ് മലപ്പുറത്ത് നിപ വൈറസ് […]

സംസ്ഥാനത്ത് വീണ്ടും നിപ്പ; മലപ്പുറത്ത് 14 വയസ്സുള്ള കുട്ടിക്ക് നിപ്പ രോഗ ലക്ഷണങ്ങൾ;

  കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന ആശങ്ക. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ 14 കാരനാണ് നിപ സംശയം. വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് കുട്ടിയെ ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു.   നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ സ്രവ സാംപിള്‍ ഇന്ന് പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും.   അതേസമയം നിപ പ്രോട്ടോകോള്‍ […]

വേർപാട്

സൗദിയിൽ അപകടത്തിൽ മരണപ്പെട്ട വലിയോറ ചിനക്കൽ സ്വദേശി കല്ലൻ ഉനൈസിന്റെ ജനാസ നമസ്കാരം ഇന്ന് 20/7/2024 ശനി ഉച്ചക്ക് 1മണിക്ക് ഇല്ലിപ്പുലാക്കൽ ജുമാ മസ്ജിദ്ൽ വെച്ച് നടക്കും

ഇക്ബാൽ പുല്ലമ്പലവനെ ഊരകം മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ആദരിച്ചു

  ഊരകം :- സമൂഹമാധ്യമം ജനങ്ങൾക്ക് ഉപകാരമാവുന്ന രീതിയിൽ ഉപയോഗപ്പെടുത്തിയ മുണ്ടിയൻ തടം വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്‌ ചീഫ് അഡ്മിൻ ഇക്ബാൽ പുല്ലമ്പലവനെ ഊരകം മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.   മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ എൻ ടി. സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ നൽകിയ ഉപഹാരം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത്’ നൽകി. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എം കെ മാനു പൊന്നാട അണിയിച്ചു   […]

ഈ കോളുകളെ സൂക്ഷിക്കുക! ഒരക്ഷരം പോലും മിണ്ടരുത്, സംസാരിച്ചാൽ തന്നെ പണി കിട്ടുമെന്ന് വിദഗ്ധർ

ദുബൈ: സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ തട്ടിപ്പു സംഘങ്ങളും ഓരോ ദിവസവും പുതിയ രീതികള്‍ സ്വീകരിച്ച് വരികയാണ്. ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുകയാണ് സൈബര്‍ സുരക്ഷ വിദഗ്ധര്‍. സംഗതി പുതിയ ടെക്നിക്കാണ്, അതും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ. നിര്‍മ്മിതബുദ്ധി ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പ് രീതിയാണ് ‘ഓഡിയോ ഡീപ്പ് ഫേക്ക്’. കൂടുതല്‍ വിശ്വാസ്യത തോന്നിക്കുന്നതിനായി തട്ടിപ്പ് സംഘങ്ങള്‍ നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് ശബ്ദങ്ങളുടെയും മുഖങ്ങളുടെയും പോലും തനിപ്പകര്‍പ്പുണ്ടാക്കുന്നതാണ് ഇത്. ഈ വര്‍ഷം മെയ് മാസത്തില്‍ ഹോങ് കോങ്ങിലുള്ള ഒരു ബ്രിട്ടീഷ് എഞ്ചിനീയറിങ് കമ്പനിക്ക് […]

കുവൈത്തിൽ വീണ്ടും തീപ്പിടുത്തം: നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈത്ത്: കുവൈത്തിലെ അബ്ബാസിയയിലെ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു.  ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കല്‍, ഭാര്യ ലിനി ഏബ്രഹാം ഇവരുടെ രണ്ടു മക്കള്‍ എന്നിവരാണ് ദുരന്തത്തിനിരയായത്. നാട്ടില്‍ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഇവര്‍ കുവൈത്തില്‍ തിരിച്ചെത്തിയത്. എട്ടുമണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്‌ളാറ്റില്‍ തീപിടുത്തമുണ്ടായതെന്നാണ് വിവരം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണിത്.

  • 1
  • 2