ബൈക്കിടിച്ച് വീണ യുവാവ് ആംബുലന്‍സ് കയറിയിറങ്ങി മരിച്ചു

തിരുവനന്തപുരം :  റോഡ് മുറിച്ചുകടക്കവെ അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് വീണ യുവാവ് ആംബുലന്‍സ് കയറിയിറങ്ങി മരിച്ചു. തിരുവനന്തപുരം മുട്ടത്തറ സ്വദേശി അനന്തു (23) ആണ് മരിച്ചത്. ഈഞ്ചയ്ക്കല്‍- കല്ലുമ്മൂട് ബൈപ്പാസില്‍ സൗത്ത് ഇന്ത്യന്‍ ബേങ്കിന് മുന്നിലായിരുന്നു അപകടം. വെമ്പായം ഭാഗത്തേക്ക് അമിത വേഗതത്തിലെത്തിയ ബൈക്ക് യുവാവിനെ ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ അനന്തുവിന്റെ ശരീരത്തിലൂടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോകുകയായിരുന്ന ആംബുലന്‍സ് കയറിയിറങ്ങുകയായിരുന്നു.

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാളുടെ ഫലം നെഗറ്റീവ് മലപ്പുറത്തെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ തീവ്രപരിശോധന നടത്താന്‍ തീരുമാനിച്ചു

മലപ്പുറം : മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാളുടെ ഫലം നെഗറ്റീവ്. അതേ സമയം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഫലമായി മലപ്പുറത്തെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ തീവ്രപരിശോധന നടത്താന്‍ തീരുമാനിച്ചു. കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നും നിപ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി രോഗ സാധ്യതയുള്ള എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിപ നിയന്ത്രണത്തിനായി നിപ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി 25 കമ്മിറ്റികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിംഗ് ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ചു. 24 […]

വീടുകളിലെ ഒളിഞ്ഞുനോട്ടക്കാരനെ കണ്ടെത്താൻ വാട്സ്ആപ്പ് ഗ്രൂപ്പ് : കള്ളന്റെ കയ്യിലായിരുന്നോ ഭണ്ഡാരത്തിന്റെ താക്കോൽ…?!

കോഴിക്കോട് :രാത്രി വീടുകളിലേക്ക് മതില്‍ കയറി ഒളിഞ്ഞു നോട്ടം പതിവാക്കിയ ആള്‍ പിടിയില്‍.കോഴിക്കോട് കൊരങ്ങാട് സ്വദേശിയായ യുവാവാണ് പിടിയിലായത്.ഒളിഞ്ഞു നോട്ടക്കാരനെ പിടികൂടാനായി നാട്ടുകാർ രൂപീകരിച്ച വാട്സാപ് ഗ്രൂപ്പ്‌ അഡ്മിൻ ആണ് ഒടുവില്‍ കുടുങ്ങിയത്. പക്ഷേ പിടിയിലായ വ്യക്തി സ്ഥലത്തെ പ്രധാന പയ്യനായത് കൊണ്ട് ആരും ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്നാണ് പൊലീസ് അറിയിച്ചത്. കുറച്ചു നാളായി കൊരങ്ങാട് പ്രദേശത്തെ വീടുകളില്‍ രാത്രി സമയത്ത് ശല്യം തുടങ്ങിയിട്ട്.രാത്രി എത്തുന്നയാള്‍ വീടുകളുടെ മതിലില്‍ വലിഞ്ഞു കയറി കിടപ്പു മുറിയില്‍ ഒളിഞ്ഞു നോക്കും.ഒന്നും രണ്ടും […]

നാളെ ഉച്ചയ്ക്ക് 12നകം അര്‍ജുനെ കണ്ടെത്തണം; ഇല്ലെങ്കില്‍ കര്‍ണാടകയിലെ എല്ലാ ലോറികളും സംഭവസ്ഥലത്ത് എത്തും: മുന്നറിയിപ്പ്

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചില്‍ ഉണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിമാക്കാത്ത കർണ്ണാട സര്‍ക്കാരിനും മന്ത്രിക്കുമെതിരെ ലോറി അസോസിയേഷന്‍ . മണ്ണിടിഞ്ഞ് ആറു ദിവസമായി കുടുങ്ങി കിടക്കുകയാണ് അര്‍ജുന്‍. ഇതുവരെ ഒന്നും ചെയ്യാനായിട്ടില്ല. ഉത്തര കന്നഡ ജില്ലയുടെ ചുമതലയുള്ള മന്ത്രി സ്ഥലം സന്ദര്‍ശിച്ച് പരിശോധന പോലും നടത്തിയിട്ടില്ലെന്ന് ബെംഗളൂരുവിലെ ലോറി അസോസിയേഷന്‍ പ്രസിഡന്റ് ഷണ്‍മുഖപ്പ പറഞ്ഞു സംസ്ഥാന സര്‍ക്കാര്‍ ലോറി ഡ്രൈവര്‍മാരോട് കടുത്ത അവഗണനയാണ് കാട്ടുന്നത്. മണ്ണ് ഇടിഞ്ഞ ഭാഗത്തേക്ക് പോകാന്‍ ഞങ്ങളെയും അനുവദിക്കുന്നില്ല. മണ്ണിടിഞ്ഞുവീണ് മന്ത്രിമാരോ അവരെ […]

അധ്യാപക നിയമനം

വേങ്ങര: പുതുപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കൊമേഴ്‌സസ് ജൂനിയർ, അറബിക് ജൂനിയർ അധ്യാപക അഭിമുഖം ചൊവ്വാഴ്ച രാവിലെ പത്തിന്. ഫോൺ: +919495042667  

നിപ വൈറസ്: ഒറ്റക്കെട്ടായി ജാഗ്രതയോടെ നേരിടണം; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതയോടെ സാഹചര്യത്തെ നേരിടണമെന്ന് മുസ്ല‌ിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭ്യർത്ഥിച്ചു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരനാണ് നിപ സ്ഥിരീകരിച്ചത്. ആരോഗ്യ പ്രവർത്തകർ ആവശ്യമായ മുൻകരുതലുകളും സജ്ജീകരണങ്ങളും ഒരുക്കുന്നുണ്ട്. വളരെ കരുതലോടെ ഈ സാഹചര്യത്തെ തരണം ചെയ്യാൻ എല്ലാവരും സഹകരിക്കണമെന്ന് തങ്ങൾ അഭ്യർത്ഥിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെയും കുടുംബാംഗങ്ങളുടെയും വസതികളില്‍ എല്ലാ ചൊവ്വാഴ്ചകളിലും പതിവുള്ള പൊതുജന സന്ദര്‍ശനം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം മാനിച്ച് […]

ഇരുമ്പുതോട്ടി വില്ലനായി , ചക്കയിടുന്നതിനിടെ 40 കാരൻ ഷോക്കേറ്റ് മരണപ്പെട്ടു

മലപ്പുറം : ജില്ല ഒടമല പടിഞ്ഞാറേകുളമ്പിലെ വട്ടപ്പറമ്പിൽ ഉണ്ണീൻ്റെ മകൻ കുഞ്ഞിമുഹമ്മദ് എന്ന മാനു മരണപ്പെട്ടു. 40 വയസായിരുന്നു. ഇന്നു രാവിലെ അടുത്ത വീട്ടിലെ പ്ലാവിൽ നിന്ന് ചക്കയിടുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റാണ് മരിച്ചത്. മുൻ പ്രവാസിയാണ് ജിദ ഷറഫിയയിലാണുണ്ടായിരുന്നത്.പെരിന്തൽമണ്ണ പോലീസ് ഇൻക്വസ്റ്റ് നടത്തി.പെ രിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തും.

ആസിഫ് അലി ‘ഒഴുകും’, ദുബായിൽ ആഡംബര നൗകയ്ക്ക് പേര് നൽകി നടന് ആദരം

നടന്‍ ആസിഫ് അലിക്ക് ആദരവും പിന്തുണുമായി ദുബായി ആസ്ഥാനമായ ഡി3 കമ്പനി. ആഡംബര നൗകയ്ക്ക് ആസിഫ് അലിയെന്ന് പേര് നല്‍കിയാണ് ആസിഫിനെ ആദരിച്ചത്. സംഗീത സംവിധായകന്‍ രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിഷയം പക്വതയോടെ കൈകാര്യം ചെയ്തുകൊണ്ട് എല്ലാവർക്കും മാതൃകയായതിനാണ് നടന് ആദരവും പിന്തുണയും അറിയിച്ചുകൊണ്ട് ആഡംബര നൗകയ്ക്ക് നടൻ്റെ പേര് നൽകിയത്. ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 നൗകയുടെ പേരുമാറ്റിയത്. ഡി3യ്ക്ക് ആസിഫ് അലിയുടെ പേര് പതിപ്പിച്ചുകഴിഞ്ഞു. രജിസ്‌ട്രേഷന്‍ ലൈസന്‍സിലും പേരും മാറ്റും.വിഷയം […]

കോപ്പ ജയിച്ചെത്തിയ മെസ്സിക്ക് അവിസ്മരണീയ സ്വീകരണമൊരുക്കി ഇൻ്റർ മയാമി; പരിക്ക് വകവെക്കാതെ ഗ്രൗണ്ടിലെത്തി താരം

കോപ്പ അമേരിക്കയിൽ വീണ്ടും അർജന്റീന കിരീടം നേടിയതിന് പിന്നാലെ ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണൽ മെസ്സിക്ക് അവിസ്മരണീയ സ്വീകരണമൊരുക്കി ഇന്റർ മയാമി. ക്ലബിന്റെ കഴിഞ്ഞ ദിവസത്തെ മത്സരത്തിന് മുമ്പായിരുന്നു സ്വീകരണം. പരിക്ക് കാരണം ഇന്റർമയാമിയുടെ ആദ്യ രണ്ട് മത്സരങ്ങളിൽ മെസ്സിയുണ്ടാവില്ലെന്ന് ക്ലബ് നേരത്തെ വ്യക്തമാക്കിയിരുന്നു. പരിക്ക് വകവെക്കാതെ സുരക്ഷാബൂട്ട് ധരിച്ചാണ് മെസ്സി ഇന്നലെ സ്​റ്റേഡിയത്തിലെത്തിയത്. വൻ കരഘോഷത്തോടെയായിരുന്നു ഇന്റർമയാമി ആരാധകർ പ്രിയതാരത്തെ വരവേറ്റത്. തുടർന്ന് മെസി നേടിയ 45 കിരീടങ്ങളെ സൂചിപ്പിക്കുന്ന ബോർഡുകളുമായി കുട്ടിക​ളെ ഗ്രൗണ്ടിൽ […]

റോഡിലെ മണ്ണിനടിയിൽ ലോറിയില്ല, 98 % മണ്ണും നീക്കി’, ഇനി തിരച്ചിൽ നദിയിലേക്കെന്നും കർണാടക റവന്യൂ മന്ത്രി

ബെംഗ്ളൂരു : കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുളള തെരച്ചിൽ റോഡിൽ തുടർന്നേക്കില്ല. റോഡിലേക്ക് വീണ 98% മണ്ണും നീക്കിയെന്നും പക്ഷേ, ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൌഡ വ്യക്തമാക്കി. വൻ മൺകൂന പതിച്ച ഗംഗാവലി പുഴയിലേക്ക് ഇനി തിരച്ചിൽ നീളും. ‘ജിപിഎസ് സിഗ്നൽ കിട്ടിയ ഭാഗത്ത് 98 ശതമാനം മണ്ണും നീക്കിയെന്ന വിവരമാണ് തെരച്ചിലിന് ഉണ്ടാ യിരുന്നവർ നൽകുന്നത്. അതിനാൽ കരയി […]