ഒന്നും രണ്ടുമല്ല, ഇനി 20 പാട്ടുകള്‍ വരെ ചേര്‍ക്കാം; കിടിലന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

റീൽസ് ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കായിതാ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇന്സ്റ്റഗ്രാം. ഇനിമുതല് റീലുകളില് ഒന്നിലധികം ഓഡിയോ ട്രാക്കുകള് ചേര്ക്കാനാകും. 20 പാട്ടുകള് വരെ ഒരു റീലില് ചേര്ക്കാനുള്ള മള്ട്ടിപ്പിള് ഓഡിയോ ട്രാക്ക്സ് ഫീച്ചര് അവതരിപ്പിച്ചിരിക്കുകയാണ് ഇന്സ്റ്റഗ്രാം. ഒന്നിലേറെ പാട്ടുകള് ഒരൊറ്റ റീലില് എഡിറ്റ് ചെയ്ത് റീൽ അടിപൊളിയാക്കാം. ഇന്ത്യയിലാണ് ഈ ഓഡിയോ ഫീച്ചർ ഇന്സ്റ്റഗ്രാം ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്.ഇങ്ങനെ നിർമിക്കുന്ന റീൽസിന്റെ ഓഡിയോ പിന്നീട് മറ്റ് റീലുകൾ ഉപയോഗിക്കുന്നതിനായി സേവ് ചെയ്തുവെക്കുകയും ചെയ്യാം. ഇന്സ്റ്റാഗ്രാം […]

സാങ്കേതിക കുരുക്കുകള്‍ കാര്യമാക്കാതെ അവര്‍ 18 പേര്‍ കോഴിക്കോട് നിന്നും പുറപ്പെട്ടു; ലക്ഷ്യം അർജുനെ കണ്ടെത്തൽ

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേരാന്‍ കോഴിക്കോട് നിന്നും 18 അംഗ സംഘം പുറപ്പെട്ടു. എന്റെ മുക്കം, കര്‍മ ഓമശ്ശേരി, പുല്‍പറമ്പ് രക്ഷാസേന തുടങ്ങിയ സന്നദ്ധ സംഘടനകളില്‍പ്പെട്ട 18 പേരാണ് ഇന്ന് പുലര്‍ച്ചെ രണ്ടോടെ സംഭവ സ്ഥലത്തേക്ക് തിരിച്ചത്. ബോട്ട്, സ്‌കൂബാ ഡൈവിംഗ് സെറ്റ്, റോപ് തുടങ്ങിയ സംവിധാനങ്ങളും ഇവര്‍ കരുതിയിട്ടുണ്ട്. തങ്ങള്‍ മംഗലാപുരം പിന്നിട്ടതായി സംഘാംഗം സൈനുല്‍ ആബിദ് പറഞ്ഞു. അർജുനെ കാണാനില്ലെന്ന് അറിഞ്ഞപ്പോൾ മുതല്‍ […]

ചങ്ങരംകുളം നന്നംമുക്ക് മൂന്നു പേരിൽ രണ്ട്‌ പേർ മരണപ്പെട്ടു

‎ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്തിലെ തെരിയത്ത് നീലയിൽ കോൾ പടവിൽ കായലിൽ ഇറങ്ങിയ മൂന്നു പേരിൽ രണ്ടാൾ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. നന്നംമുക്ക് തെരിയത്ത് സ്വദേശി കിഴക്കേതിൽ റഫീഖിൻ്റെ മകൻ ആഷിക്ക് (26 ), ചിയ്യാനൂർ സ്വദേശി മേച്ചിനാത്ത് വളപ്പിൽ സച്ചിന് (24) എന്നിവർ ആണ് മരണപ്പെട്ടത്. ചിയ്യാനൂർ സ്വദേശി കുന്നക്കാട്ട് പറമ്പിൽ പ്രസാദ് (27) നെയാണ് രക്ഷപ്പെടുത്തിയത്. ബഹളം കേട്ട് ഓടിക്കൂടിയവരാണ് രക്ഷപ്പെടുത്തിയത്. ഇതിനിടെ മറ്റു രണ്ടു പേരും മുങ്ങി താഴുകയായിരുന്നു. ഞായർ വൈകീട്ട് അഞ്ചോടെയാണ് അപകടം. […]

വാഴക്കുലയിലെ തേന്‍ കുടിക്കരുത്, ഉപേക്ഷിക്കപ്പെട്ട പഴങ്ങള്‍ കഴിക്കരുത്: നിപ്പയെ ഒന്നിച്ചു പ്രതിരോധിക്കാമെന്ന് മുഖ്യമന്ത്രി

മലപ്പുറത്ത് നിപ്പ ബാധിച്ച് മരണമടഞ്ഞ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ്പ വൈറസ് സംശയിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. മന്ത്രി മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിപ്പ നിയന്ത്രണത്തിനായി നിപ്പ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി 25 കമ്മിറ്റികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്സങ് ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. സമ്പര്‍ക്ക പട്ടിക തയാറാക്കുകയും […]

അർജ്ജുനെത്തേടി മുക്കം പടയണികൾ ദുരന്തമുഖത്തേക്ക്

മുക്കം: അർജുന് വേണ്ടിയുള്ള ഏഴാം ദിവസമായ ഇന്നത്തെ(തിങ്കൾ ) തിരച്ചിലിൽ അവരാൽ കഴിയുന്ന രീതിയിൽ പങ്കാളികളാവാൻ വേണ്ടി കർമ്മഓമശ്ശേരി, എൻ്റെമുക്കം സന്നദ്ധ സേന, പുൽപറമ്പ് സന്നദ്ധ സേന എന്നീ സംഘങ്ങളിൽ നിന്നുള്ള 18 കർമ്മഭടൻമാർ അംഗോളി-ഷിരൂരിലേക്ക് രാത്രി ഒരു മണിക്ക് പുറപ്പെട്ടു. മലയാളികളുടെ നെഞ്ചിടിപ്പായി മാറിയ അർജ്ജുന് വേണ്ടി കാത്തിരിക്കുന്ന കേരളത്തിന് എത്രയും വേഗം സന്തോഷ വാർത്തയെത്തട്ടെ ……

യുഎഇ ഫുജൈറയിൽ വാഹനപകടം മൂന്നുപേർ മരണപ്പെട്ടു

ഫുജൈറ: ഫുജൈറയിലുണ്ടായ വാഹനാപകടത്തില്‍ സഹോദരങ്ങളായ 3 പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു.   ഇന്നലെ ഫുജൈറ ദിബ്ബ ഗോബ് റോഡിലായിരുന്നു അപകടം. ഫോര്‍ വീലറും ടാങ്കര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. അഹമദ് മുഹമ്മദ് അലി സഈദ് അല്‍ യമഹി(ഒന്നര), ഈദ് മുഹമ്മദ് അലി അല്‍ സഈദ് അല്‍ യമഹി(5), മിറ മുഹമ്മദ് അലി സഈദ് അല്‍ യമഹി(8) എന്നീ സഹോദരങ്ങളാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മൃതദേഹങ്ങള്‍ ഗോബ് ഖബറിസ്ഥാനില്‍ അടക്കം ചെയ്തു.  

  • 1
  • 2