അർജുനിലേക്ക് അടുത്ത് ദൗത്യ സംഘടന നിർണായക സിഗ്നൽ ലഭിച്ചെന്നു സൂചന ഇന്ന് അതി നിർണായക തിരച്ചിൽ

ബെം​​ഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് മലയാളിയായ ഡ്രൈവർ അർജുൻ കാണാതായിട്ട് ഇന്ന് എട്ടാം ദിവസമാണ്. അർജുൻ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ഇപ്പോഴിതാ എട്ടാം ദിവസം നിർണായക സൂചന ലഭിച്ചിരിക്കുകയാണ്. ഗം​ഗാവാലി പുഴയിൽ റഡാർ സി​ഗ്നൽ ലഭിച്ച അതേ ഇടത്തു നിന്ന് തന്നെ സോണാർ സി​ഗ്നലും ലഭിച്ചു. നാവികസേന നടത്തിയ തെരച്ചിലിൽ ആണ് ഈ സോണാർ സിഗ്നൽ കിട്ടിയത്. പോപ്പുലർ ന്യൂസ്/. ഈ പ്രദേശത്ത് ഇറങ്ങാൻ കഴിയാതെ ഇരുന്നത് ശക്തമായ അടിയൊഴുക്ക് മൂലമാണ്. രണ്ട് സിഗ്നലുകളും ഒരു വലിയ […]

സ്കൂളിൽ പുഴു ശല്ല്യം; ഭക്ഷണത്തിലടക്കം വീഴുന്നു; ക്ഷമ നഷ്ടപ്പെട്ടുവെന്ന്; തിരൂർ ബിപി അങ്ങാടി ഗേൾസ് സ്കൂളിൽ കുട്ടികൾ റോഡ് ഉപരോധിച്ചു..!”

തിരൂർ: ബിപി അങ്ങാടി സ്കൂളിൽ പുഴു ശല്യമെന്ന് ആരോപിച്ച് പെൺകുട്ടികൾ റോഡിൽ ഇറങ്ങി സമരം ചെയ്തു. ഭക്ഷണത്തിൽ അടക്കം പുഴു വീഴുകയാണ് എന്നും പരാതി പറഞ്ഞിട്ട് പരിഹാരം ഇല്ലെന്നും ക്ഷമ നഷ്ടപ്പെട്ടതിനാൽ ആണ് ഇത്തരം ഒരു സമരത്തിലേക്ക് ഇറങ്ങിയത് എന്നും കുട്ടികൾ. അതേസമയം, അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് അധ്യാപകർ. ‘ഭക്ഷണത്തിൽ വരെ പുഴു, സ്കൂളിൽ വൃത്തിയുള്ള ടോയ്ലറ്റ് ഇല്ല’ തിരൂർ ബിപി അങ്ങാടി ഗവണ്മെന്റ് വോക്കേഷണൽ ഹയർ സെക്കന്ററി ഗേൾസ് സ്കൂളിൽ പ്രതിഷേധം ശക്തമാവുകയാണ്. ഗതികേടിന്റെ അങ്ങേഅറ്റത്ത് […]

മാസം തീരാറായിട്ടും ശമ്പളം കിട്ടിയില്ല, കൈമലര്‍ത്തി നടത്തിപ്പ് കമ്പനി; 108 ആംബുലൻസ് ജീവനക്കാര്‍ പണിമുടക്കുന്നു

തിരുവനന്തപുരം : ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് 108 ആംബുലൻസ് ജീവനക്കാരുടെ പണിമുടക്ക് സമരം. 108 ആംബുലൻസ് ജീവനക്കാർ ഇന്ന് സർവീസിൽ നിന്ന് വിട്ട് നിൽക്കും. ജൂണിലെ ശമ്പളം ഇതുവരെയും ജീവനക്കാർക്ക് കിട്ടിയിട്ടില്ല. എല്ലാ മാസവും ഏഴാം തീയതിക്കു മുമ്പ് ശമ്പളം നൽകുമെന്ന ഉറപ്പുകൾ നടത്തിപ്പ് കമ്പനി ലംഘിച്ചെന്നാണ് ജീവനക്കാരുടെ പരാതി. എംആർഐ ഗ്രീൻ ഹെൽത്ത് സർവ്വീസ് എന്ന കമ്പനിക്കാണ് 108 ആംബുലൻസിന്റെ നടത്തിപ്പ് ചുമതല. നടത്തിപ്പ് ചുമതല സർക്കാർ ഏറ്റെടുക്കുക, ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് […]

കന്നഡ ഉൾപ്പെടെ അറിയാം; ഷിരൂരിൽ മലയാളികളുടെ ആശ്രയമായി അഷറഫ്

കാർവാർ (കർണാടക)∙ ഷിരൂരിലെ രക്ഷാപ്രവർത്തന സ്ഥലത്ത് കന്നഡ – മലയാളം ഭാഷാ വിവർത്തകന്റെയും ഏകോപനത്തിന്റെയും ചുമതല വഹിച്ച് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷറഫ്. രക്ഷാപ്രവർത്തന പുരോഗതി വിലയിരുത്താനെത്തുന്ന നേതാക്കൾക്കും ജനപ്രതിനിധികൾക്കും മാധ്യമപ്രവർത്തകർക്കുമെല്ലാം പ്രധാന തടസ്സം ഭാഷയാണ്. കന്നഡ അറിയാത്തവർക്കു പരസ്പര ആശയവിനിമയം നടത്താൻ മധ്യസ്ഥന്റെ റോളും അഷറഫ് നിർവഹിക്കുന്നു. മലയാളം, തുളു, കന്നഡ, ഇംഗ്ലിഷ്, ഹിന്ദി തുടങ്ങി ധാരാളം ഭാഷകൾ കൈകാര്യം ചെയ്യാൻ അഷറഫിനു വൈദഗ്ധ്യമുണ്ട്. മഞ്ചേശ്വരത്തുനിന്നുള്ള കന്നഡ മാതൃഭാഷയായിട്ടുള്ള എംഎൽഎ എന്ന നിലയിലാണ് അഷറഫ് ഇവിടെ […]

ഐഫോണ്‍ 16ല്‍ ഒതുങ്ങില്ല, വരുന്നു 48 എംപി ക്യാമറയോടെ കുറഞ്ഞ ബജറ്റിലൊരു മോഡല്‍; ഫീച്ചറുകള്‍ ലീക്കായി

കാലിഫോര്‍ണിയ: ഐഫോണ്‍ 16 സിരീസിനെ കുറിച്ചുള്ള ആകാംക്ഷ മുറുകിയിരിക്കേ ആപ്പിള്‍ പ്രേമികള്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. ബജറ്റ് ഫ്രണ്ട്‌ലി വിഭാഗത്തില്‍പ്പെടുന്ന അടുത്ത ജനറേഷന്‍ ഐഫോണ്‍ എസ്‌ഇ മോഡല്‍ 2025ല്‍ പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ട്. പുതിയ ഐഫോണ്‍ എസ്‌ഇ4 ഏറെ പുതുമകളോടെയായിരിക്കും വരിക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏറെ സൂചനകളാണ് പുതിയ ഐഫോണ്‍ എസ്‌ഇ4നെ കുറിച്ച് പുറത്തുവന്നിരിക്കുന്നത്. എ18 ചിപ്പിന്‍റെ കരുത്തിലാാവും ഐഫോണ്‍ എസ്‌ഇ4 വരിക. ഐഫോണ്‍ 16 സിരീസില്‍ വരുന്ന ചിപ്പാണിത്. വരാനിരിക്കുന്ന ഐഒഎസ് 18 […]

അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും വിഫലം, തെരച്ചിൽ അവസാനിപ്പിച്ചു

അർജുന് വേണ്ടിയുള്ള തെരച്ചിൽ എട്ടാം ദിവസവും വിഫലം. ഗാംഗാവതി പുഴയിലെ തെരച്ചിൽ അവസാനിപ്പിച്ചു. ഗം​ഗാവലി പുഴയിൽ സിഗ്നൽ കിട്ടിയ സ്ഥലത്താണ് പരിശോധന നടത്തുന്നത്. രക്ഷാദൗത്യം സൈന്യം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. നദിയിലെ ശക്തമായ അടിയൊഴുക്ക് കാരണമാണ് സൈന്യം തത്ക്കാലം കരയിലേക്ക് കയറിയത്. നാവികസേനയുടെ മുങ്ങൽ വിദ​ഗ്ധർക്ക് അടിയൊഴുക്ക് കാരണം വെള്ളത്തിൽ ഇറങ്ങാൻ കഴിയുന്നില്ലെന്നതാണ് തിരിച്ചടിയാകുന്നത്. ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുന്‍ ഉള്‍പ്പടെയുള്ളവരെ കാണാതായ സംഭവത്തില്‍ ഇടപെട്ട് കര്‍ണാടക ഹൈക്കോടതി. അപകടം ഗൗരവമേറിയതെന്ന് കര്‍ണാടക ഹൈക്കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനോടും കര്‍ണാടക […]

അർജുന്റെ ലോറിയുടെ എൻജിൻ സ്റ്റാർട്ട് ആയതായി ജിപിഎസിൽ കാണിച്ചിട്ടില്ല; പ്രചാരണം തെറ്റ്. ലോറി ഉടമ

കാർവാർ: ഷിരൂർ കുന്നിലെ മണ്ണിടിച്ചിൽ കാണാതായ അർജുന്റെ ലോറി പിറ്റേ ദിവസം എൻജിൻ സ്റ്റാർട്ട് ആയതായി ജിപിഎസിൽ കണ്ടെത്തിയിട്ടില്ലെന്നും അത്തരം പ്രചാരണത്തിൽ വാസ്തവമില്ലെന്നും ലോറി ഉടമ മനാഫ്. ലോറിയുടെ എൻജിൻ പിറ്റേദിവസം സ്റ്റാർട്ട് ആയതായി ജിപിഎസിൽ കണ്ടെത്തി എന്ന് ആരോ തെറ്റായ പ്രചാരണം നടത്തിയതാണ്. പിന്നീട് അത് പലരും ഏറ്റു പിടിച്ചു പ്രചരിപ്പിച്ചു. അത്തരം ഒരു കണ്ടെത്തൽ ഒരു അന്വേഷണ ഏജൻസിയും അധികൃതരും സ്ഥിരീകരിച്ചിട്ടില്ല. ലോറി കമ്പനിയുടെ അധികൃതർ അങ്ങനെ പറ‍ഞ്ഞോ എന്നറിയില്ല’’– മനാഫ് പറഞ്ഞു. ദേശീയപാതയിലെ […]

കേരളത്തെ സമ്പൂര്‍ണമായി അവഗണിച്ച് കേന്ദ്ര ബജറ്റ്

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചു. ബജറ്റ് പ്രസംഗത്തില്‍ കേരളത്തിന്റെ പേര് പോലും പരാമര്‍ശിച്ചില്ല.വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കേരളം മുന്നോട്ട് വച്ചിരുന്നു. എയിംസ് ആയിരുന്ന മറ്റൊരു പ്രധാന ആവശ്യം. കേരളത്തില്‍ നിന്ന് സുരേഷ് ഗോപി ഉള്‍പ്പെടെ രണ്ടു കേന്ദ്രമന്ത്രിമാര്‍ ഉള്ള പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്റെ പ്രധാന ആവശ്യങ്ങള്‍ പരിഗണിക്കും എന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും സമ്പൂര്‍ണ നിരാശയായിരുന്നു ഫലം. ഇന്ന് രാവിലെ ബജറ്റ് […]

മൊബൈല്‍ ഫോണുകള്‍ക്കും, ചാര്‍ജറുകള്‍ക്കും വിലകുറയും, പ്രഖ്യാപനവുമായി ധനമന്ത്രി

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളുടെയും ചാര്‍ജറുകളുടേയും കസ്റ്റംസ് തീരുവകുറച്ച് ധനമന്ത്രി നിര്‍മലസീതാരാമന്‍. ഈ വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനത്തിലാണ് പുതിയ തീരുമാനം. ഇത് ഇന്ത്യന്‍ റീട്ടെയില്‍ വിപണിയില്‍ മൊബൈല്‍ ഫോണുകളുടെ വിലകുറയുന്നതിന് വഴിവെച്ചേക്കും. കസ്റ്റംസ് തീരുവയില്‍ 15 ശതമാനം കിഴിവാണ് പ്രഖ്യാപിച്ചത്.

മാലിന്യ മുക്ത കേരളം; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം 27 ന്

തിരുവനന്തപുരം:മാലിന്യമുക്ത നവകേരളം പദ്ധതി ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷിയോഗം വിളിച്ചു. ജൂലൈ 27 ന് ശനിയാഴ്ച വൈകിട്ട് 3.30നാണ് യോഗം. ജനകീയ ക്യാമ്പയിനായി മാലിന്യമുക്ത പരിപാടി ഏറ്റെടുക്കാനാണ് ആലോചിക്കുന്നത്. റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ

  • 1
  • 2