ഇന്നും ഇടിഞ്ഞു: സ്വർണ്ണവില 54,000ല്‍ താഴെയെത്തി

കൊച്ചി: കേരളത്തിൽ ഇന്നും സ്വര്‍ണവില കുറഞ്ഞു. ഏതാനും ദിവസം ആയി തുടർച്ചയായി സ്വർണ്ണവില താഴേക്ക് വരികയാണ്. ഇന്നും കുറഞ്ഞതോടെ സ്വര്‍ണവില 54,000ല്‍ താഴെയെത്തി. കഴിഞ്ഞ ആറ് ദിവസത്തിനിടെ സ്വർണവിലയിൽ ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്. ഇന്ന് 200 രൂപ ആണ് പവന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,960 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6745 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,000 രൂപയായിരുന്നു സ്വര്‍ണവില. […]

നിപ പ്രതിരോധം: 19 സാംപിൾ ഇന്ന് പരിശോധിക്കും; 5 എണ്ണം ഹൈ റിസ്ക് കോൺടാക്ട് പട്ടികയിലുള്ളത്

മലപ്പുറം:നിപ പ്രതിരോധത്തിന്റെ ഭാഗമായി 19 സാമ്പിളുകൾ ഇന്ന് പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.അതിൽ 5 എണ്ണം ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. നിപ രോഗം പകരുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ട നടപടികൾ ആണ് ആരോഗ്യ വകുപ്പ് എടുക്കുന്നത്. പരമാവധി ആളുകളുടെ സമ്പർക്കപ്പട്ടിക ആണ് തയാറാക്കുന്നത്. 7200 വീടുകൾ രണ്ട് പഞ്ചായത്തുകളിലും രോഗ ലക്ഷണ സർവേയുടെ ഭാഗമായി സന്ദർശനം നടത്തുന്നുണ്ട്. മൊബൈൽ ലാബ് രണ്ട് ദിവസം കോഴിക്കോട് ആണ് പ്രവർത്തിക്കുന്നത്. പിന്നീട് മഞ്ചേരിയ്ക്ക് വരും. വിദഗ്ദ സംഘം […]

കൂടുതൽ റഡാർ ഉപകരണങ്ങൾ എത്തിച്ച് അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. അർജുന്റെ ലോറി കരയിലെ മണ്ണിനടിയിൽ ഇല്ലെന്ന് സൈന്യം ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശി അർജുനെ കാണാതായിട്ട് ഇന്നേക്ക് എട്ട് ദിവസം. കൂടുതൽ റഡാർ ഉപകരണങ്ങൾ എത്തിച്ച് അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. അർജുന്റെ ലോറി കരയിലെ മണ്ണിനടിയിൽ ഇല്ലെന്ന് സൈന്യം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ പുഴയുടെ ഭാഗത്ത് നിന്ന് സിഗ്നൽ ലഭിച്ചിരുന്നു. ഇന്ന് മുതൽ പുഴ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടത്തുന്നത്. ഗംഗാവലി നദിക്കടിയിൽ നിന്ന് ലഭിച്ച സിഗ്നൽ കേന്ദ്രീകരിച്ചാണ് പരിശോധന. പുഴയിൽ കരഭാഗത്ത് നിന്ന് 40 മീറ്റർ മാറിയാണ് സിഗ്നൽ ലഭിച്ചത്. […]

കരിപ്പൂരിൽ വിമാനം വീടിന് മുകളിലൂടെ പറന്നിറങ്ങി ; മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നു

കൊണ്ടോട്ടി : കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങുമ്പോഴുണ്ടായ ശക്തമായ കാറ്റിൽ പരിസരത്തെ വീടിന്റെ മേൽക്കൂരയിൽനിന്ന് നൂറിലധികം ഓടുകൾ പാറി പോയി ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം റൺവേയുടെ കിഴക്കുവശത്ത് വിമാനം ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ ശക്തമായ കാറ്റിൽ കരിപ്പൂരിനടുത്ത് ഇനീർക്കര മേലേപ്പറമ്പിൽ മഞ്ഞപുലത്ത് പരേതനായ മൊയിതിൻ്റെ വീട്ടിലാണ് സംഭവം. മേൽക്കൂരയിലെ ഓടുകൾ ഒരുമിച്ച് പറന്നുപോവുകയായിരുന്നു. മുറ്റത്തും വീടിനകത്തും ഓ ടുകൾ പൊട്ടിവീണ് ചിതറിക്കിട്ട ക്കുകയാണ്. സംഭവസമയത്ത് വിട്ടിലുണ്ടായിരുന്ന മൊയ്തിന്റെ മകൾ ജുവൈരിയ ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടു. […]

ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ, എയിംസ് അടക്കം പ്രതീക്ഷയിൽ കേരളം; മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

ന്യൂ ഡൽഹി : മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതിയിൽ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തെ ഏത് രീതിയിൽ പരിഗണിക്കുമെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്. സഖ്യ കക്ഷികൾ ഭരിക്കുന്ന ബിഹാർ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതടക്കം രാജ്യമാകെ ആകാംക്ഷയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും തെരഞ്ഞെടുപ്പിൽ സർക്കാരിന് ക്ഷീണമുണ്ടാക്കിയതിനാൽ ഇക്കാര്യങ്ങൾ പരിഹരിക്കുന്നതിൽ നിർമ്മല സീതാരാമൻറെ ഏഴാം ബജറ്റിൽ […]

  • 1
  • 2