വമ്പന്‍ ട്വിസ്റ്റ്, അര്‍ജന്റീനയ്ക്ക് തോല്‍വി, മൊറോക്കയ്‌ക്കെതിരെ ഫലത്തില്‍ മാറ്റം

  പാരിസ്: പാരിസ് ഒളിംപിക്സ് ഫുട്ബോളിന്റെ ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ മൊറോക്കോയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് തോല്‍വി. 2-1നാണ് അര്‍ജന്റീന പരാജയപ്പെട്ടത്. അവസാന മിനുട്ടിലെ ഗോളില്‍ അര്‍ജന്റീന 2-2 സമനില പിടിച്ച മത്സരത്തില്‍, ഒന്നര മണിക്കൂറിന് ശേഷം ഫലം മാറുകയായിരുന്നു. അവസാന നിമിഷം നേടിയ ഗോള്‍ റദ്ദാക്കുകയായിരുന്നു. ഇത് ഓഫ്‌സൈഡാണെന്ന് വളരെ വൈകിയാണ് പ്രഖ്യാപനം വന്നത്. ശക്തമായ പോരാട്ടം കണ്ട മത്സരത്തില്‍ മികച്ച പോരാട്ടം ഇരു ടീമും കാഴ്ചവെച്ചെങ്കിലും ജയം മൊറോക്കയ്‌ക്കൊപ്പം നില്‍ക്കുകയായിരുന്നു. കോപ്പാ അമേരിക്കയില്‍ മുത്തമിട്ട് ചേട്ടന്മാരുടെ വീര്യവുമേറി […]

കെ.എസ്. ആർ.ടി.സി. ബസുകളിൽ ഭിന്നശേഷിക്കാർക്ക് ഇനി മുതൽ രണ്ട് സീറ്റ് സംവരണം

തിരൂരങ്ങാടി: സംസ്ഥാനത്തെ കെ.എസ്. ആർ.ടി.സി. ബസുകളിൽ ഇനി മുതൽ രണ്ട് സീറ്റ് ഭിന്നശേഷി ക്കാർക്കായി സംവരണം ചെയ്ത് സർക്കാർ ഉത്തരവിറക്കി. കെ.എസ്. ആർ.ടി. സി. ബസുകളിലും സ്വകാര്യ ബസുകളിലും ഭിന്നശേഷിക്കാർക്ക് സീറ്റ് സംവരണമില്ലാത്ത വിഷയം ചൂണ്ടിക്കാട്ടി ഭിന്നശേഷി ശാക്തീകരണ പ്രവർത്തകൻ അഷ്റഫ് കളത്തിങ്ങൽ പാറ നവകേരള സദസ്സിൽ മുഖ്യമന്ത്രിക്കും ഗതാഗത വകുപ്പ് മന്ത്രിക്കും പരാതി നൽകിയതിനെ തുടർന്നാണ് നടപടി. റിസർവേഷൻ സൗകര്യമില്ലാത്ത ഫാസ്റ്റ് പാസഞ്ചർ വരെയുള്ള കെ.എസ്. ആർ.ടി.സി. സർവ്വീസുകളിൽ 19 . 6. 2024 ലെ […]

ട്രക്കിനുള്ളിൽ അർജുൻ ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിന് പ്രഥമ പരിഗണന; ഇന്ന് തിരച്ചിൽ നിർണായകം

അങ്കോല: ഉത്തരകന്നഡയിലെ ഷിരൂരില്‍ കുന്നിടിഞ്ഞുവീണ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ നിര്‍ണായക ഘട്ടത്തിലേക്ക്. ഇന്ന് (വ്യാഴാഴ്ച) രാവിലെ പത്താംദിനത്തിലെ ദൗത്യം പുനരാരംഭിക്കും. രാവിലെ എട്ടുമണിയോടെ മണ്ണ് നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം. അര്‍ജുന്‍ ഓടിച്ചിരുന്ന ഭാരത് ബെന്‍സിന്റെ ട്രക്ക് ഗംഗാവലി നദിയില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ട്രക്കിനുള്ളില്‍ അര്‍ജുന്‍ ഉണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിനാണ് പ്രഥമ പരിഗണന. ട്രക്ക് നദിയില്‍ തലകീഴായി മറിഞ്ഞ നിലയിലാണെന്ന് കാര്‍വാര്‍ എസ്.പി. നാരായണ പറഞ്ഞു. കരയില്‍നിന്ന് 20 മീറ്റര്‍ അകലെ നദിയില്‍ 15 […]

വിവാഹസമയത്തെ ആഭരണവും പണവും നിയമപരമായി രേഖപ്പെടുത്തണം: വനിതാ കമ്മീഷന്‍

കൊച്ചി: ഭര്‍തൃ വീട്ടുകാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും യുവതികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ എറണാകുളം ജില്ലയില്‍ വര്‍ധിച്ചു വരുന്നതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. വിവാഹ സമയത്ത് യുവതികള്‍ക്ക് നല്‍കുന്ന ആഭരണവും പണവും ഭര്‍ത്താവും ബന്ധുക്കളും കൈക്കലാക്കുന്നു. വിവാഹ ബന്ധങ്ങള്‍ ശിഥിലമാകുന്നതോടെ ഈ പണവും ആഭരണങ്ങളും ലഭിക്കണമെന്ന പരാതിയുമായാണ് ഭൂരിപക്ഷം യുവതികളും കമ്മിഷന് മുന്നിലെത്തുന്നത്. എന്നാല്‍, ഇവയ്ക്ക് ഒന്നിനും തെളിവുകളോ രേഖകളോ ഇവരുടെ പക്കല്‍ ഉണ്ടാകില്ല. ആഭരണവും പണവും തിരികെ ലഭ്യമാക്കുന്നതിന് കഴിയുന്നില്ല. വിവാഹ സമയത്ത് […]

പിറന്നുവീണ കുഞ്ഞാവ ചിരിച്ചു, വായിൽ 32 പല്ലുകൾ! അറിയണം ഈ അവസ്ഥയെ, വീഡിയോ പങ്കുവെച്ച് അമ്മ

കുഞ്ഞുവാവകളുടെ മോണകാട്ടിയുള്ള പാല്‍പുഞ്ചിരി ഇഷ്ടപ്പെടാത്തവരുണ്ടോ കാണുന്നവരുടെ മനസ്സിനെ അലിയിപ്പിക്കുന്ന കുഞ്ഞാവ ചിരികള്‍ നാമെത്ര കണ്ടിട്ടുണ്ട്. എന്നാല്‍ വായില്‍ നിറയെ പല്ലുകളുമായി നവജാതശിശു ചിരിക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് കാഴ്ചക്കാരുള്ള ഈ വീഡിയോ കണ്ടാല്‍ മതി. സാധാരണയായി കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ പല്ലുകള്‍ ഉണ്ടാകാറില്ല. പതിയെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും പാല്‍പ്പല്ലുകള്‍ മുളയ്ക്കുകയും അവ കൊഴിഞ്ഞ് പുതിയവ വരികയും 21 വയസ്സ് പൂര്‍ത്തിയാകുന്നതോടെ 32 സ്ഥിരമായുള്ള പല്ലുകള്‍ ഉണ്ടാകുന്നതുമാണ് പതിവ്. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരമ്മ പങ്കുവെച്ച കുഞ്ഞിന്‍റെ […]

പൊന്നാനിയിൽ കണ്ടെത്തിയത് മലമ്പനി തന്നെ ; ആരോഗ്യ വകുപ്പ്

മലപ്പുറം : പൊന്നാനി നഗരസഭയിൽ കുറ്റിക്കാട് പ്രദേശത്ത് കണ്ടെത്തിയത് മലമ്പനി രോഗം (പ്ലാസ്മോഡിയം വൈവാക്സ്) തന്നെയാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. പൊന്നാനിയിൽ കണ്ടെത്തിയത് മലമ്പനിയല്ലെന്ന രൂപത്തില്‍ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പൊന്നാനി ആശുപത്രിയിൽ വെച്ച് നടത്തിയ ആര്‍.ഡി.ടി പരിശോധനയിലും രക്ത പരിശോധനയിലും മൂന്ന് രോഗികൾക്കും മലമ്പനി ആണെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പൊന്നാനി നഗരസഭയിലെ കുറ്റിക്കാട് എന്ന പ്രദേശത്ത് മൂന്ന് മലമ്പനി രോഗം (പ്ലാസ്മോഡിയം വൈവാക്സ്) റിപ്പോർട്ട് […]

അവസാനം ‘അത്ഭുതഗോള്‍’; മൊറോക്കോയോട് സമനില പിടിച്ച് അര്‍ജന്‍റീന

പാരീസ്: പാരീസ് ഒളിമ്പിക്‌സ് ഫുട്‌ബോളില്‍ അര്‍ജന്‍റീന – മൊറോക്കോ മത്സരം സമനിലയില്‍. രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് അര്‍ജന്‍റീന മത്സരം സമനിലയിലാക്കിയത്. ഇന്‍ജുറി ടൈമിലായിരുന്നു അര്‍ജന്‍റീനയുടെ സമനില ഗോള്‍. കളിയുടെ ആദ്യപകുതിയില്‍ തന്നെ അര്‍ന്റീനയ്‌ക്കെതിരെ മൊറോക്ക ലീഡ് ഉയര്‍ത്തി. ആദ്യപകുതിയുടെ അധികസമയത്തായിരുന്നു മൊറോക്കോയുടെ ഗോള്‍ പിറന്നത്. രണ്ടാം പകുതിയുടെ അഞ്ചാം മിനിറ്റലാണ് മൊറോക്കോ ലീഡ് ഉയര്‍ത്തിയത്. 67ാം മിനിറ്റിലായിരുന്നു ആര്‍ജന്‍റീനയുടെ ആദ്യഗോള്‍. കളിയുടെ അധിക സമയം തീരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് അര്‍ജന്‍റീന അതിമനോഹരമായ ഗോള്‍ […]

മഴ ഇടവേളയെടുത്തു നാളെ തിരിച്ചെത്തും,ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

കോഴിക്കോട്: ഏതാനും ദിവസത്തെ ഇടവേളക്കൊടുവിൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത. ഏഴ് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മുന്നറിയിപ്പ്. വടക്കൻ ജില്ലകളിൽ വരുംനാളുകളിൽ മഴ കനക്കുമെന്നാണ് സൂചന. 26ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 27ന് കണ്ണൂർ, കാസർകോട് ജില്ലകളിലും മഞ്ഞ അലർട്ടുണ്ട്. ഉയർന്ന തിരമാല ജാഗ്രത നിർദേശം കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ […]

ലോറി പുഴയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ നേവിയുടെ ആദ്യശ്രമം; ഇനി ദൗത്യം ഇങ്ങനെ

അര്‍ജുന്റെ ലോറി ഗംഗാവലിപ്പുഴയുടെ കരയില്‍ നിന്ന് ഇരുപത് മീറ്റര്‍ അകലെ, 15 അടി താഴ്ചയിലാണ്. ഇനി ദൗത്യം ഇങ്ങനെ. കുത്തൊഴുക്കുള്ള പുഴയില്‍ ലോറി ഉറപ്പിച്ചുനിര്‍ത്താന്‍ നേവിയുടെ ആദ്യശ്രമം. ലോക്ക് ചെയ്തതിന് ശേഷം ഉയര്‍ത്താനുള്ള നടപടികള്‍ തുടങ്ങും. ലോറി കണ്ടെത്തിയ സ്ഥലം കൃത്യമായി പോയിന്റ് ചെയ്തെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ലോറിയുള്ളത് കരയ്ക്കും മണ്‍കൂനയ്ക്കും ഇടയിലെന്നും വിവരം. ജില്ലാ പൊലീസ് മേധാവിയും കാര്‍വാര്‍ എം.എല്‍.എയും നേവി ബോട്ടില്‍ പുഴയില്‍ തിരച്ചില്‍ നടത്തുകയാണ്. ഷിരൂരില്‍ രക്ഷാദൗത്യത്തിന് വെല്ലുവിളിയായി കനത്ത മഴയും കാറ്റുമാണ്. […]

ഇരുചക്രവാഹനത്തിനു പിന്നിലിരിക്കുന്നവര്‍ മിണ്ടരുത്; വിചിത്ര ഉത്തരവ്; ആശയക്കുഴപ്പം

ഇരുചക്രവാഹനത്തിന് പിന്നിലിരിക്കുന്നവര്‍ സംസാരിച്ചാല്‍ ഡ്രൈവറുടെ ശ്രദ്ധ നഷ്ടമായെന്ന കുറ്റം ചുമത്തി പിഴ ഈടാക്കാനുള്ള ജോയിന്റ് ട്രാന്‍സ്പോര്‍ട് കമ്മീഷണറുടെ നിര്‍ദേശം യാത്രക്കാരില്‍ മാത്രമല്ല, ഉദ്യോഗസ്ഥരിലും ആശയക്കുഴപ്പത്തിന് കാരണമായിരിക്കുകയാണ്. ആശയക്കുഴപ്പം മൂലം ഉത്തരവ് അനുസരിച്ച് പിഴ ഈടാക്കാനുള്ള നടപടി മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയിട്ടില്ല. യാത്രക്കാരണങ്കില്‍ ഇനി ബൈക്കിലോ സ്കൂട്ടറിലോ പോകുമ്പോള്‍ വാ തുറക്കാമോയെന്ന പേടിയിലുമാണ്. എന്താണ് സര്‍ക്കുലര്‍? ഈ മാസം 18ന് ജോയിന്റ് ട്രാന്‍സ്പോര്‍ട് കമ്മീഷണറാണ് എല്ലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍മാര്‍ക്കും ആര്‍.ടി.ഒമാര്‍ക്കും സര്‍ക്കുലര്‍ അയച്ചത്. ബാലു എന്ന […]