വെള്ളപ്പൊക്ക ഭീഷണി: സന്നദ്ധ സംഘടനകൾ മുൻകരുതൽ പ്രവർത്തനത്തിനിറങ്ങിയത് ആശ്വാസകരം

തിരൂരങ്ങാടി: കാലവർഷം ശക്തമാവുകയും പുഴകളിൽ വെള്ളം കരകവിഞ്ഞ് ഒഴുകുകയും താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം നിറയുകയും ചെയ്യുന്ന സാഹചര്യത്തിൽ സേവന പ്രവർത്തനവുമായി വിവിധ സന്നദ്ധ സംഘടനകളും പ്രവർത്തകരും രംഗത്തിറങ്ങിയത് ഏറെ ആശ്വാസകരമായി. കടലുണ്ടി പുഴ നിറഞ്ഞ് കവിഞ്ഞ് പല പ്രദേശങ്ങളും വെള്ളത്തിനടിയിലാവുന്നത് മുൻകൂട്ടി കണ്ടാണ് സന്നദ്ധ സംഘടനകൾ രംഗത്തിറങ്ങിയിട്ടുള്ളത്. 2018 ലും 2019 ലും അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഒട്ടേറെ പേരുടെ വീടുകളിൽ വെള്ളം കയറി വൻ സാമ്പത്തിക നഷ്ടമാണുണ്ടാക്കിയത്. അന്ന് വീടുകളിൽ നിന്നും പലർക്കും വീട്ട് സാധനങ്ങളടക്കം […]

മരണം 83 ആയി; 24പേരെ തിരിച്ചറിഞ്ഞു, രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും മലവെള്ളപ്പാച്ചിൽ

വയനാട് : മേപ്പാടി മുണ്ടക്കൈയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ മരണം 80 ആയി. ചാലിയാർ പുഴയിൽ നിന്ന് ഒമ്പത് മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിരുന്നു. ഇത് ഉൾപ്പെടെയുള്ള കണക്കാണിത്. മരണസംഖ്യ ഇനിയും ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം. മുണ്ടക്കൈ പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടായതോടെയാണ് വീണ്ടും ഉൾപൊട്ടൽ ഉണ്ടായെന്ന് സംശയം ഉയർന്നത്. ഇത് രക്ഷാപ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. 24 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. റംലത്ത് (53), അഷ്റഫ് (49), കുഞ്ഞിമൊയ്‌തീൻ (65), ലെനിൻ, വിജീഷ് (37), […]

മേപ്പാടിയിലെ ഉരുൾപൊട്ടൽ : രണ്ടു മൃതദേഹങ്ങൾ കണ്ടെത്തി ; 21 പേർ ചികിത്സയിൽ

മേപ്പാടി : മേപ്പാടി ചൂരൽമല മുണ്ടക്കൈ ഭാഗത്തെ ഉരുൾപൊട്ടലിൽ രണ്ടു മരണം സ്ഥിരീകരിച്ചു. ചൂരൽമല സ്കൂളിന് സമീപത്ത് നിന്ന് ഒരു പുരുഷൻ്റെയും ഒരു സ്ത്രീയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി രക്ഷാപ്രവർത്തകർ അറിയിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്തുനിന്നും ഇതുവരെ 21 പേരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മാനന്തവാടി കുഞ്ഞോം ചെറുവയൽ ഭാഗത്ത് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും: നേപ്പാൾ സ്വദേശിയുടെ കുഞ്ഞ് മരണപ്പെട്ടു

മാനന്തവാടി: ശക്തമായ മഴയെത്തുടർന്ന് തൊണ്ടർനാട് വില്ലേജിലെ കുഞ്ഞോം ചെറുവയൽ ഭാഗത്ത് മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലുമുണ്ടായി. ഇവിടെയുണ്ടായിരുന്ന ഫാം ജോലിക്കാരായ നേപ്പാളി കുടുംബത്തിലെ ഒരു വയസ്സോളം പ്രായമായ കുട്ടി മരണപ്പെട്ടു. ഷൈബു എന്ന വ്യക്തിയുടെ ഫാമിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

  • 1
  • 2