മാലിന്യ മുക്ത കേരളം; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷിയോഗം 27 ന്

തിരുവനന്തപുരം:മാലിന്യമുക്ത നവകേരളം പദ്ധതി ആലോചിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവ്വകക്ഷിയോഗം വിളിച്ചു. ജൂലൈ 27 ന് ശനിയാഴ്ച വൈകിട്ട് 3.30നാണ് യോഗം. ജനകീയ ക്യാമ്പയിനായി മാലിന്യമുക്ത പരിപാടി ഏറ്റെടുക്കാനാണ് ആലോചിക്കുന്നത്. റിപ്പോർട്ട്:- അഷ്റഫ് കളത്തിങ്ങൽ പാറ

ഇന്നും ഇടിഞ്ഞു: സ്വർണ്ണവില 54,000ല്‍ താഴെയെത്തി

കൊച്ചി: കേരളത്തിൽ ഇന്നും സ്വര്‍ണവില കുറഞ്ഞു. ഏതാനും ദിവസം ആയി തുടർച്ചയായി സ്വർണ്ണവില താഴേക്ക് വരികയാണ്. ഇന്നും കുറഞ്ഞതോടെ സ്വര്‍ണവില 54,000ല്‍ താഴെയെത്തി. കഴിഞ്ഞ ആറ് ദിവസത്തിനിടെ സ്വർണവിലയിൽ ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്. ഇന്ന് 200 രൂപ ആണ് പവന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 53,960 രൂപയാണ്. ഗ്രാമിന് 25 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 6745 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,000 രൂപയായിരുന്നു സ്വര്‍ണവില. […]

നിപ പ്രതിരോധം: 19 സാംപിൾ ഇന്ന് പരിശോധിക്കും; 5 എണ്ണം ഹൈ റിസ്ക് കോൺടാക്ട് പട്ടികയിലുള്ളത്

മലപ്പുറം:നിപ പ്രതിരോധത്തിന്റെ ഭാഗമായി 19 സാമ്പിളുകൾ ഇന്ന് പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു.അതിൽ 5 എണ്ണം ഹൈ റിസ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണ്. നിപ രോഗം പകരുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ട നടപടികൾ ആണ് ആരോഗ്യ വകുപ്പ് എടുക്കുന്നത്. പരമാവധി ആളുകളുടെ സമ്പർക്കപ്പട്ടിക ആണ് തയാറാക്കുന്നത്. 7200 വീടുകൾ രണ്ട് പഞ്ചായത്തുകളിലും രോഗ ലക്ഷണ സർവേയുടെ ഭാഗമായി സന്ദർശനം നടത്തുന്നുണ്ട്. മൊബൈൽ ലാബ് രണ്ട് ദിവസം കോഴിക്കോട് ആണ് പ്രവർത്തിക്കുന്നത്. പിന്നീട് മഞ്ചേരിയ്ക്ക് വരും. വിദഗ്ദ സംഘം […]

കൂടുതൽ റഡാർ ഉപകരണങ്ങൾ എത്തിച്ച് അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. അർജുന്റെ ലോറി കരയിലെ മണ്ണിനടിയിൽ ഇല്ലെന്ന് സൈന്യം ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശി അർജുനെ കാണാതായിട്ട് ഇന്നേക്ക് എട്ട് ദിവസം. കൂടുതൽ റഡാർ ഉപകരണങ്ങൾ എത്തിച്ച് അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും. അർജുന്റെ ലോറി കരയിലെ മണ്ണിനടിയിൽ ഇല്ലെന്ന് സൈന്യം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ പുഴയുടെ ഭാഗത്ത് നിന്ന് സിഗ്നൽ ലഭിച്ചിരുന്നു. ഇന്ന് മുതൽ പുഴ കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടത്തുന്നത്. ഗംഗാവലി നദിക്കടിയിൽ നിന്ന് ലഭിച്ച സിഗ്നൽ കേന്ദ്രീകരിച്ചാണ് പരിശോധന. പുഴയിൽ കരഭാഗത്ത് നിന്ന് 40 മീറ്റർ മാറിയാണ് സിഗ്നൽ ലഭിച്ചത്. […]

കരിപ്പൂരിൽ വിമാനം വീടിന് മുകളിലൂടെ പറന്നിറങ്ങി ; മേല്‍ക്കൂരയിലെ ഓടുകള്‍ പറന്നു

കൊണ്ടോട്ടി : കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനമിറങ്ങുമ്പോഴുണ്ടായ ശക്തമായ കാറ്റിൽ പരിസരത്തെ വീടിന്റെ മേൽക്കൂരയിൽനിന്ന് നൂറിലധികം ഓടുകൾ പാറി പോയി ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം റൺവേയുടെ കിഴക്കുവശത്ത് വിമാനം ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ ശക്തമായ കാറ്റിൽ കരിപ്പൂരിനടുത്ത് ഇനീർക്കര മേലേപ്പറമ്പിൽ മഞ്ഞപുലത്ത് പരേതനായ മൊയിതിൻ്റെ വീട്ടിലാണ് സംഭവം. മേൽക്കൂരയിലെ ഓടുകൾ ഒരുമിച്ച് പറന്നുപോവുകയായിരുന്നു. മുറ്റത്തും വീടിനകത്തും ഓ ടുകൾ പൊട്ടിവീണ് ചിതറിക്കിട്ട ക്കുകയാണ്. സംഭവസമയത്ത് വിട്ടിലുണ്ടായിരുന്ന മൊയ്തിന്റെ മകൾ ജുവൈരിയ ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടു. […]

ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ, എയിംസ് അടക്കം പ്രതീക്ഷയിൽ കേരളം; മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

ന്യൂ ഡൽഹി : മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ആദായ നികുതിയിൽ മാറ്റമടക്കം ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. എയിംസടക്കം പ്രതീക്ഷിക്കുന്ന കേരളത്തെ ഏത് രീതിയിൽ പരിഗണിക്കുമെന്നാണ് സംസ്ഥാനം ശ്രദ്ധിക്കുന്നത്. സഖ്യ കക്ഷികൾ ഭരിക്കുന്ന ബിഹാർ, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾക്ക് എന്ത് പ്രഖ്യാപനം ഉണ്ടാകുമെന്നതടക്കം രാജ്യമാകെ ആകാംക്ഷയാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും തെരഞ്ഞെടുപ്പിൽ സർക്കാരിന് ക്ഷീണമുണ്ടാക്കിയതിനാൽ ഇക്കാര്യങ്ങൾ പരിഹരിക്കുന്നതിൽ നിർമ്മല സീതാരാമൻറെ ഏഴാം ബജറ്റിൽ […]

ചെമ്മാട് സ്വദേശിയായ സ്ത്രീയുടെ കണ്ണിൽ നിന്ന് 12 സെന്റിമീറ്ററോളം നീളമുള്ള വിര നീക്കി

ചെമ്മാട് : തെയ്യാല സ്വദേശിനിയായ 45 കാരിയുടെ കണ്ണിൽ നിന്നാണ് വിരയെ പുറത്തെടുത്തത്. കണ്ണിൽ വേദനയും ചൊറിച്ചിലും അനുഭവപ്പെട്ടതിനെ തുടർന്ന് ചെമ്മാട് ഇoറാൻസ് കണ്ണാശുപത്രിയിൽ ചികിൽസ തേടുകയായിരുന്നു പ്രഥമിക പരിശോധനയിൽ തന്നെ കണ്ണിലേ വിര ശ്രദ്ധയിൽപ്പെടുകയും അടിയന്തിര ശസ്ത്രക്രിയ വിധേയമാക്കുകയായിരുന്നു. ഡോകടർ ബിജു ചീരാൻ ശാസത്രക്രിയക്ക് നേതൃത്യം നൽകി. മന്തരോഗം പരത്തുന്ന കൊതുകിലൂടെയാണ് ഹൈലേറിയ എന്ന നാമത്തിലുള്ള ഈ വിര മനുഷ്യരിൽ എത്തുന്നത്. രോഗി സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടർമാർ അറിയിച്ചു.

സി എച്ച് സെന്ററിന് ഭൂമി നൽകിയ സൈനബ ഹജ്ജുമ്മ വിട പറഞ്ഞു

മലപ്പുറം : സി എച്ച് സെന്ററിന് ഭൂമി നൽകിയ സൈനബ ഹജ്ജുമ്മ നിര്യാതയായി. മരിക്കുന്നതിന് മുമ്പ് പാവപ്പെട്ട വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നത് കാണണമെന്ന ഉദ്ദേശത്തോടെ, മലപ്പുറം കിഴക്കേതലയിൽ പൊന്നും വിലയുള്ള ഒരു ഏക്കർ മുപ്പത് സെന്റ് ഭൂമി സൗജന്യമായി സി എച്ച് സെന്ററിന് വിട്ട് നൽകിയ സൈനബ ഹജ്ജുമ്മ ഇനി ഓർമ്മകളിൽ മാത്രം ….! 01/01/2024 ന് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തതോടെ സൈന താത്തയുടെ ആഗ്രഹം പൂവണിഞ്ഞു. പാണക്കാട് മുഹമ്മദലി […]

മുന്നറിയിപ്പില്‍ മാറ്റം, വടക്കന്‍ കേരളത്തില്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴ; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നലെ വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയും കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ മഴ കൂടുതല്‍ ജില്ലകളില്‍ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് കണക്കുകൂട്ടൂന്നു. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ […]

പുഴയ്ക്കടിയില്‍ നിന്ന് സിഗ്നല്‍ കിട്ടി; കരയില്‍ നിന്ന് 40 മീറ്റര്‍ അകലെ; നാവിക സേന ഇന്ന് തിരച്ചില്‍ തുടരും

ബംഗളൂരു:അർജുനായുള്ള തിരച്ചിലിൽ സി​ഗ്നൽ കിട്ടിയത് ​ഗം​ഗാവലി പുഴയ്ക്കടിയിൽ നിന്നെന്ന് സൈന്യം. സി​ഗ്നൽ കരയിൽ നിന്ന് 40 കിലോമീറ്റർ അകലെയാണെന്നും ലോറി മണ്ണിൽ പുതഞ്ഞു പോകാനുള്ള സാധ്യതതള്ളിക്കളയാനാകില്ലെന്നും സൈന്യം അറിയിച്ചു.സിഗ്നൽകിട്ടിയ സ്ഥലത്ത് നാവികസേന ഇന്ന് വിശദമായ തിരച്ചിൽനടത്തും.വെള്ളത്തിൽ ഉപയോഗിക്കാവുന്ന ഫെറക്സ് ലൊക്കേ റ്റർ 120 ഉം ഡീപ് സെർച്ച് മൈൻഡിറ്റക്റ്ററുംഉപയോഗിച്ചാവും സിഗ്നൽ ലഭിച്ച ഭാഗത്ത് തിരച്ചിൽ നടത്തുക. കാണാതായകോഴിക്കോട് സ്വദേശി അർജുനും ലോറിയുംകരയിലെമൺകൂനയ്ക്ക്അടിയിലില്ലെന്ന് ഇന്നലത്തെ തിരച്ചിലിൻ്റെഅവസാനംസൈന്യം സ്ഥിരീകരിച്ചിരുന്നു. റോഡിൽ മണ്ണിനടിയിൽ ലോറിയുണ്ടെന്നസംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. ഇന്നലെ […]