അർജ്ജുനെ കണ്ടെത്താനായില്ല: ഏഴാം ദിനവും പരാജയം തന്നെ

കര്‍ണാടകയിലെ അങ്കോലയ്ക്കടുത്ത് ഷിരൂരില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനെ ഏഴാംദിനവും കണ്ടെത്താനായില്ല. ഇന്ന് രാവിലെ മുതല്‍ തുടങ്ങിയ തിരച്ചില്‍ വൈകീട്ടോടെ അവസാനിപ്പിച്ച് സൈന്യം ഷിരൂറില്‍ നിന്ന് മടങ്ങി. ഇതോടെ കരയിലെ തിരച്ചില്‍ അവസാനിപ്പിച്ചതായും നാളെ പുഴയില്‍ പരിശോധന നടത്തുമെന്നും കാര്‍വാര്‍ എംഎല്‍എ സതീഷ് സെയ്ല്‍ പറഞ്ഞു. വാഹനം പുഴയിലേക്ക് ഒഴുകിപ്പോയതായാണ് നിഗമനമെന്നും അതിനാലാണ് ഗംഗാവലി നദിയിലേക്ക് തിരച്ചില്‍ വ്യാപിപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരച്ചില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി എന്‍ഡിആര്‍എഫിന്റെ വിദഗ്ധ സംഘം നാളെ രാവിലെ സ്ഥലം സന്ദര്‍ശിക്കും. […]

എടക്കര മൂത്തേടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം

എടക്കര : മൂത്തേടത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രിക വഴിക്കടവ് സ്വദേശി ചേലത്തു കുഴിയില്‍ ഫർഹാന (24 )യാണ് മരിച്ചത്.ഇവർ ഓടിച്ചിരുന്ന സ്കൂട്ടറില്‍ കാർ ഇടിക്കുകയായിരുന്നു. സ്കൂട്ടറില്‍ ഉണ്ടായിരുന്ന സഹയാത്രികയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കാറിൻ്റെ മുൻഭാഗം തകർന്നു. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ യുവതി മരിച്ചു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

നാലുവീതം കൈയും കാലും രണ്ടു തലയുമുള്ള കുഞ്ഞ് പിറന്നു.

നാലുവീതം കൈയും കാലും രണ്ടു തലയുമുള്ള കുഞ്ഞ് പിറന്നു. ഉത്തർപ്രദേശിലെ സീതാപൂറിലാണ് സംഭവം. ജൂലൈ 21നാണ് പൂനം ദേവിയെന്ന യുവതി സയാമീസ് ഇരട്ടകൾക്ക് ജന്മം നൽകിയത്. പ്രസവവേദനയെ തുടർന്ന് ഞായറാഴ്ച രാത്രി പൂനം ദേവി പ്രാഥമിക ആരോ​ഗ്യ കേന്ദ്രത്തിൽ ചികിൽസ തേടുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ അഞ്ചിനാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. നാലുവീതം കൈകാലുകളും രണ്ട് തലയും ഉണ്ടെങ്കിലും കുഞ്ഞിന് ഉടൽ ഒന്നേയുള്ളൂ. കുഞ്ഞ് ആരോ​ഗ്യവാനാണെന്നും ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. രണ്ടുകാലുക വയറിന്റെ ഭാഗത്ത് […]

വേങ്ങരയിൽ നവവധുവിന് മർദനമേറ്റ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പ‌ിക്കാണ് അന്വേഷണ ചുമതല

വേങ്ങര : വേങ്ങരയിൽ നവവധുവിന് മർദനമേറ്റ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പ‌ിക്കാണ് അന്വേഷണ ചുമതല. പ്രതിയായ ഭർത്താവ് മുഹമ്മദ് ഫായിസിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും. ഇയാൾ ദുബായ് വഴി സൗദിയിലേക്ക് കടന്നു. പ്രതിയെ നാട്ടിലെത്തിക്കാൻ നടപടികൾ പുരോഗമിക്കുന്നുവെന്നും പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു 2024 മേയ് രണ്ടിനാണ് വേങ്ങര സ്വദേശി മുഹമ്മദ് ഫായിസുമായി യുവതിയുടെ വിവാഹം നടന്നത്. ആറാംദിവസം മുതൽ ഉപദ്രവം തുടങ്ങി. മർദനം രൂക്ഷമായപ്പോൾ മേയ് 22ന് സ്വന്തം വീട്ടിലേക്ക് […]

നിപ സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട 13 പേരുടെ നിപ പരിശോധന ഫലം ഇന്ന് വൈകിട്ടോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.

മലപ്പുറം: നിപ സമ്പര്‍ക്ക പട്ടികയില്‍പ്പെട്ട 13 പേരുടെ നിപ പരിശോധന ഫലം ഇന്ന് വൈകിട്ടോടെ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മലപ്പുറം കലക്ടറേറ്റില്‍ നിപ അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. കോഴിക്കോട് മെഡിക്കല്‍ കോളജ് വൈറോളജി ലാബിലേക്കയച്ച ഒന്‍പതു സാംപിളുകളുടെ ഫലവും തിരുവനന്തപുരം തോന്നയ്ക്കല്‍ അഡ്വാന്‍സ്ഡ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലയച്ച നാല് സാംപിളുകളുടെ ഫലവുമാണ് ഇന്നു പുറത്തുവരാനുള്ളത്. ഇതില്‍ ആറുപേര്‍ക്കാണു രോഗലക്ഷണങ്ങളുള്ളത്. മൂന്നുപേര്‍ സെക്കന്‍ഡറി സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ മാത്രമാണ്. സമ്പര്‍ക്ക പട്ടികയില്‍ ഉള്ള നാല് […]

പ്രതീക്ഷക്ക് മങ്ങൽ, കരയിലെ മണ്ണിനടിയിൽ ലോറിയില്ല, സ്ഥിരീകരിച്ച് സൈന്യം; നദിക്കരയിൽ നിന്ന് ഒരു സിഗ്നൽ കിട്ടി

ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനും ലോറിയും കരയിലെ മൺകൂനയ്ക്ക് അടിയിലില്ലെന്ന് സ്ഥിരീകരിച്ച് തെരച്ചിൽ നടത്തുന്ന സൈന്യം. റോഡിൽ ലോറിയുണ്ടെന്ന സംശയത്തിലായിരുന്നു ഇത്രയും ദിവസം പരിശോധന നടത്തിയത്. ഇന്നലെ 98 ശതമാനം മണ്ണും നീക്കിയെന്നും ലോറിയുടെ സാന്നിധ്യമില്ലെന്നും കർണാടക സ്ഥിരീകരിച്ചിരുന്നു. എന്നാൽ സൈന്യമെത്തിയതോടെ പ്രതീക്ഷ കൂടി. പക്ഷേ പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ച് കൊണ്ട് ലോറി കരയിലില്ലെന്ന് സൈന്യം സ്ഥിരീകരിക്കുകയായിരുന്നു. ഇടിഞ്ഞു വീണ മണ്ണിനൊപ്പം ലോറി ഗംഗംഗാവലി നദിയിലേക്ക് പതിച്ചേക്കാമെന്ന സംശയത്തിലാണ് സൈന്യം. ഇതോടൊപ്പം നദിക്കരയിൽ നിന്ന് […]

ഒന്നും രണ്ടുമല്ല, ഇനി 20 പാട്ടുകള്‍ വരെ ചേര്‍ക്കാം; കിടിലന്‍ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം

റീൽസ് ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കായിതാ പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇന്സ്റ്റഗ്രാം. ഇനിമുതല് റീലുകളില് ഒന്നിലധികം ഓഡിയോ ട്രാക്കുകള് ചേര്ക്കാനാകും. 20 പാട്ടുകള് വരെ ഒരു റീലില് ചേര്ക്കാനുള്ള മള്ട്ടിപ്പിള് ഓഡിയോ ട്രാക്ക്സ് ഫീച്ചര് അവതരിപ്പിച്ചിരിക്കുകയാണ് ഇന്സ്റ്റഗ്രാം. ഒന്നിലേറെ പാട്ടുകള് ഒരൊറ്റ റീലില് എഡിറ്റ് ചെയ്ത് റീൽ അടിപൊളിയാക്കാം. ഇന്ത്യയിലാണ് ഈ ഓഡിയോ ഫീച്ചർ ഇന്സ്റ്റഗ്രാം ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്.ഇങ്ങനെ നിർമിക്കുന്ന റീൽസിന്റെ ഓഡിയോ പിന്നീട് മറ്റ് റീലുകൾ ഉപയോഗിക്കുന്നതിനായി സേവ് ചെയ്തുവെക്കുകയും ചെയ്യാം. ഇന്സ്റ്റാഗ്രാം […]

സാങ്കേതിക കുരുക്കുകള്‍ കാര്യമാക്കാതെ അവര്‍ 18 പേര്‍ കോഴിക്കോട് നിന്നും പുറപ്പെട്ടു; ലക്ഷ്യം അർജുനെ കണ്ടെത്തൽ

കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേരാന്‍ കോഴിക്കോട് നിന്നും 18 അംഗ സംഘം പുറപ്പെട്ടു. എന്റെ മുക്കം, കര്‍മ ഓമശ്ശേരി, പുല്‍പറമ്പ് രക്ഷാസേന തുടങ്ങിയ സന്നദ്ധ സംഘടനകളില്‍പ്പെട്ട 18 പേരാണ് ഇന്ന് പുലര്‍ച്ചെ രണ്ടോടെ സംഭവ സ്ഥലത്തേക്ക് തിരിച്ചത്. ബോട്ട്, സ്‌കൂബാ ഡൈവിംഗ് സെറ്റ്, റോപ് തുടങ്ങിയ സംവിധാനങ്ങളും ഇവര്‍ കരുതിയിട്ടുണ്ട്. തങ്ങള്‍ മംഗലാപുരം പിന്നിട്ടതായി സംഘാംഗം സൈനുല്‍ ആബിദ് പറഞ്ഞു. അർജുനെ കാണാനില്ലെന്ന് അറിഞ്ഞപ്പോൾ മുതല്‍ […]

ചങ്ങരംകുളം നന്നംമുക്ക് മൂന്നു പേരിൽ രണ്ട്‌ പേർ മരണപ്പെട്ടു

‎ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്തിലെ തെരിയത്ത് നീലയിൽ കോൾ പടവിൽ കായലിൽ ഇറങ്ങിയ മൂന്നു പേരിൽ രണ്ടാൾ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. നന്നംമുക്ക് തെരിയത്ത് സ്വദേശി കിഴക്കേതിൽ റഫീഖിൻ്റെ മകൻ ആഷിക്ക് (26 ), ചിയ്യാനൂർ സ്വദേശി മേച്ചിനാത്ത് വളപ്പിൽ സച്ചിന് (24) എന്നിവർ ആണ് മരണപ്പെട്ടത്. ചിയ്യാനൂർ സ്വദേശി കുന്നക്കാട്ട് പറമ്പിൽ പ്രസാദ് (27) നെയാണ് രക്ഷപ്പെടുത്തിയത്. ബഹളം കേട്ട് ഓടിക്കൂടിയവരാണ് രക്ഷപ്പെടുത്തിയത്. ഇതിനിടെ മറ്റു രണ്ടു പേരും മുങ്ങി താഴുകയായിരുന്നു. ഞായർ വൈകീട്ട് അഞ്ചോടെയാണ് അപകടം. […]

വാഴക്കുലയിലെ തേന്‍ കുടിക്കരുത്, ഉപേക്ഷിക്കപ്പെട്ട പഴങ്ങള്‍ കഴിക്കരുത്: നിപ്പയെ ഒന്നിച്ചു പ്രതിരോധിക്കാമെന്ന് മുഖ്യമന്ത്രി

മലപ്പുറത്ത് നിപ്പ ബാധിച്ച് മരണമടഞ്ഞ കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിപ്പ വൈറസ് സംശയിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. മന്ത്രി മലപ്പുറത്തെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിപ്പ നിയന്ത്രണത്തിനായി നിപ്പ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി 25 കമ്മിറ്റികള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്സങ് ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചു. സമ്പര്‍ക്ക പട്ടിക തയാറാക്കുകയും […]