കോപ്പ ജയിച്ചെത്തിയ മെസ്സിക്ക് അവിസ്മരണീയ സ്വീകരണമൊരുക്കി ഇൻ്റർ മയാമി; പരിക്ക് വകവെക്കാതെ ഗ്രൗണ്ടിലെത്തി താരം

കോപ്പ അമേരിക്കയിൽ വീണ്ടും അർജന്റീന കിരീടം നേടിയതിന് പിന്നാലെ ടീം ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണൽ മെസ്സിക്ക് അവിസ്മരണീയ സ്വീകരണമൊരുക്കി ഇന്റർ മയാമി. ക്ലബിന്റെ കഴിഞ്ഞ ദിവസത്തെ മത്സരത്തിന് മുമ്പായിരുന്നു സ്വീകരണം. പരിക്ക് കാരണം ഇന്റർമയാമിയുടെ ആദ്യ രണ്ട് മത്സരങ്ങളിൽ മെസ്സിയുണ്ടാവില്ലെന്ന് ക്ലബ് നേരത്തെ വ്യക്തമാക്കിയിരുന്നു. പരിക്ക് വകവെക്കാതെ സുരക്ഷാബൂട്ട് ധരിച്ചാണ് മെസ്സി ഇന്നലെ സ്​റ്റേഡിയത്തിലെത്തിയത്. വൻ കരഘോഷത്തോടെയായിരുന്നു ഇന്റർമയാമി ആരാധകർ പ്രിയതാരത്തെ വരവേറ്റത്. തുടർന്ന് മെസി നേടിയ 45 കിരീടങ്ങളെ സൂചിപ്പിക്കുന്ന ബോർഡുകളുമായി കുട്ടിക​ളെ ഗ്രൗണ്ടിൽ […]

റോഡിലെ മണ്ണിനടിയിൽ ലോറിയില്ല, 98 % മണ്ണും നീക്കി’, ഇനി തിരച്ചിൽ നദിയിലേക്കെന്നും കർണാടക റവന്യൂ മന്ത്രി

ബെംഗ്ളൂരു : കർണാടകയിലെ ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടിയുളള തെരച്ചിൽ റോഡിൽ തുടർന്നേക്കില്ല. റോഡിലേക്ക് വീണ 98% മണ്ണും നീക്കിയെന്നും പക്ഷേ, ഇത്രയും തെരഞ്ഞിട്ടും വലിയൊരു ട്രക്കിന്റെ ഒരു സൂചനയുമില്ലെന്നും കർണാടക റവന്യൂ മന്ത്രി കൃഷ്ണ ബെര ഗൌഡ വ്യക്തമാക്കി. വൻ മൺകൂന പതിച്ച ഗംഗാവലി പുഴയിലേക്ക് ഇനി തിരച്ചിൽ നീളും. ‘ജിപിഎസ് സിഗ്നൽ കിട്ടിയ ഭാഗത്ത് 98 ശതമാനം മണ്ണും നീക്കിയെന്ന വിവരമാണ് തെരച്ചിലിന് ഉണ്ടാ യിരുന്നവർ നൽകുന്നത്. അതിനാൽ കരയി […]

പെരിന്തൽമണ്ണയിൽ രണ്ടിടങ്ങളിലായി 3 പേർ ഷോക്കേറ്റ് മരണപ്പെട്ടു

പെരിന്തൽമണ്ണ: ആലിപ്പറമ്പ് പഞ്ചായത്തിൽ രണ്ടിടങ്ങളിലായി പിതാവും മകനും ഉൾപ്പെടെ മൂന്ന് പേർ ഷോക്കേറ്റ് മരിച്ചു. പാറക്കണ്ണിയിലാണ് പിതാവും മകനും മോട്ടോർ പുരയിൽ ഷോക്കേറ്റു മരിച്ചത്. ഒടമലയിൽ അയൽ വീട്ടിൽ ചക്ക ഇടുമ്പോൾ വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റ് യുവാവും മരിച്ചു. ആലിപ്പറമ്പ് പാറക്കണ്ണി കാവുണ്ടത്ത് മുഹമ്മദ് അഷ്റഫ് (50), മകൻ മുഹമ്മദ് അമീൻ (18) എന്നിവരാണ് മരിച്ചത്. വയലിലെ മോട്ടർ പുരയിലാണ് ഷോക്കേറ്റത്. പിതാവിനെ അന്വേഷിചെത്തിയ മകനും അപകടത്തിൽ പെട്ടതായാണ് വിവരം. ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഒടമലയിൽ […]

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവലത്തിൽ നിന്ന് ഞായറാഴ്ച പുലർച്ചെ 4.10ന് ഷാർജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ അറേബ്യ വിമാനം റദ്ദാക്കി.

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവലത്തിൽ നിന്ന് ഞായറാഴ്ച പുലർച്ചെ 4.10ന് ഷാർജയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയർ അറേബ്യ വിമാനം റദ്ദാക്കി. പ്രതികൂല കാലാവസ്ഥയെ തുടർന്ന് 1 മണിക്കൂർ നേരത്തേക്ക് ടേക്ക് ഓഫ് വൈകുമെന്ന് ആദ്യം അറിയിച്ചെങ്കിലും ഇത് അകാരണമായി നീളുകയായിരുന്നു. കാത്തിരുന്ന മടുത്ത യാത്രികർ ജീവനക്കാരോട് വിവരം തിരക്കിയെങ്കിലും തൃപ്തികരമായ മറുപടി നൽകിയില്ല. ഇതിനിടെ വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് യാത്രികർക്ക് ലഭിച്ചു. ഞായറാഴ്ച പുലർച്ചെ 1 മണിക്ക് എത്തിയ യാത്രികരാണ് ഇതോടെ വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇവർക്ക് കുടിവെള്ളം പോലും […]

പോത്തീസ് സ്വർണ മഹൽ ജ്വല്ലറി പൂട്ടിച്ചു; കക്കൂസ് മാലിന്യം തുറന്നുവിട്ടത് ആമയിഴഞ്ചാനിലേക്ക്

  ഓടയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കിയ പോത്തീസ് സ്വർണ മഹൽ ജ്വല്ലറി പൂട്ടിച്ചു. തിരുവനന്തപുരം തമ്പാനൂരിൽ പ്രവർത്തിക്കുന്ന പോത്തീസ് സ്വർണ മഹലാണ് പൂട്ടിച്ചത്. ആമയിഴഞ്ചാൻ തോട്ടിലേക്കാണ് കക്കൂസ് മാലിന്യം ഒഴുക്കി വിട്ടത്. ലൈസൻസില്ലാതെയാണ് സ്ഥാപനം പ്രവർത്തിച്ചതെന്നും കണ്ടെത്തിയിരുന്നു. പൊലീസും നഗരസഭ ആരോഗ്യവിഭാഗവും സ്ഥാപനത്തിലെത്തിയാണ് പൂട്ടിച്ചത്. പോത്തീസ് സ്വർണ മഹലിൽ നിന്നും കക്കൂസ് മാലിന്യം ഓടയിലേക്ക് ഒഴുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ നഗരസഭയ്ക്ക് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇത് ശരിയെന്നും തെളിഞ്ഞു. പൊതുസ്ഥലത്ത് മാലിന്യമൊഴുക്കി എന്ന കോർപറേഷന്റെ പരാതിയിൽ […]

രക്ഷാദൗത്യത്തിനായി ഷിരൂരിൽ സൈന്യമെത്തി, തിരച്ചിൽ ഉടൻ ആരംഭിക്കും; അപകടസ്ഥലത്തെത്തി കർണാടക മുഖ്യമന്ത്രിയും

ബാംഗ്ലൂർ : അങ്കോള ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞുവീണ് ലോറിയോടെ കാണാതായ ഡ്രൈവർ അർജുനെ (30) കണ്ടെത്താനായുളള രക്ഷാപ്രവർത്തനത്തിനായി സൈന്യം എത്തി. ബെലഗാവി ക്യാമ്പിൽ നിന്നുള്ള 40 അംഗ സംഘമാണ് രക്ഷാദൗത്യത്തിനായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സൈന്യത്തെ എത്തിക്കാനുളള ആവശ്യം കർണാടക സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. അപകടസ്ഥലത്തേക്ക് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും എത്തിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തിയാൽ ഉടൻ എയർലിഫ്റ്റ് ചെയ്യും. ദൗത്യത്തിനായി നാവികസേനയുടെ സഹായവും തേടും. അർജുനെ കണ്ടെത്താൻ സൈന്യത്തെ ഇറക്കണമെന്നാവശ്യപ്പെട്ട് കുടുംബം കഴിഞ്ഞദിവസം പ്രധാനമന്ത്രിക്ക് ഇ-മെയിൽ സന്ദേശം […]

വീണ്ടും നിപ മരണം; മലപ്പുറത്തെ 14കാരൻ മരിച്ചു

കോഴിക്കോട് : നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ പതിനാലുകാരൻ മരിച്ചു. ഇന്ന രാവിലെയാണ് മെഡിക്കൽ കോളേജിൽ വെച്ചാണ് മരണം.  ഇക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. നിപ സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ ഒരാള്‍ക്കും രോഗലക്ഷണങ്ങളുണ്ട്.

ആരാധന പലവിധം: ജസ്ഫറിന് മമ്മൂട്ടിയോടുള്ള ഇഷ്ടം തീർത്തത് ചുണ്ടുകളിലൂടെ വർണ്ണം വിതച്ച്

മമ്മൂട്ടിയോടുള്ള ആരാധന മലപ്പുറം സ്വദേശി ജസ്ഫർ പ്രകടിപ്പിച്ചത് തന്റെ പരിമിതികൾക്കിടയിലും ഒരു ഷർട്ട് ഡിസൈൻ ചെയ്‌ത്‌ നൽകിക്കൊണ്ടാണ്. മസ്കു‌ലാർ ഡിസ്ട്രോഫി എന്ന രോഗം ബാധിച്ച് കഴുത്തിന് താഴെ തളർന്ന ജസ്ഫർ ചുണ്ടുകൾക്കിടയിൽ ബ്രഷ് കടിച്ച് പിടിച്ചു കൊണ്ടാണ് ലിനൻ ഷർട്ടിൽ ഡിസൈൻ ചെയ്ത് തന്റെ പ്രിയതാരത്തിന് സ്നേഹസമ്മാനം നൽകിയത്. എന്നാൽ ആരാധകന്റെ സ്നേഹസമ്മാനത്തിന് മമ്മൂട്ടി തിരിച്ചുകൊടുത്തതോ അതിലും സന്തോഷകരമായ നിമിഷമാണ്. കഴിഞ്ഞ ദിവസം ഇടിയൻ ചന്തു എന്ന സിനിമയുടെ സോങ് ലോഞ്ചിന് താരമെത്തിയത് ആ ഷർട്ട് ധരിച്ചുകൊണ്ടാണ്. […]

കുത്തിവെപ്പിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരണപ്പെട്ടു: ചികിത്സ പിഴവെന്ന് ബന്ധുക്കള്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ ചികിത്സയെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി മരിച്ചു. കാട്ടാക്കട സ്വദേശി കൃഷ്ണ തങ്കപ്പനാണ്(28) മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതി ഇന്ന് രാവിലെയോടെയാണ് മരിച്ചത്. ആശുപത്രിയില്‍ വയറു വേദനയ്ക്ക് ചികിത്സക്കെത്തിയതായിരുന്നു യുവതി. ഇതിനായി യുവതിക്ക് ആശുപത്രിയില്‍ നിന്ന് കുത്തിവെയ്‌പ്പെടുത്തിരുന്നു. തുടര്‍ന്ന് രോഗി അബോധാവസ്ഥയിലാവുകയായിരുന്നു. യുവതിക്ക് ആസ്തമയും അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു.ഇതൊന്നും പരിഗണിക്കാതെ ഡോക്ടര്‍ കുത്തിവെയ്പ്പ് നല്‍കിയെന്നാണ് ബന്ധുക്കളുടെ ആരോപണം. തിരുവനന്തപുരം മെഡിക്കല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ […]

അധ്യാപക ഒഴിവുകൾ

വേങ്ങര ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കോമേഴ്സ് (സീനിയർ), ഇംഗ്ലീഷ് (ജൂനിയർ) എന്നീ വിഷയങ്ങളിൽ താത്കാലിക അധ്യാപക ഒഴിവുകൾ ഉണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 22-07-2024 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം എന്ന് പ്രിൻസിപ്പാൾ അറിയിക്കുന്നു ഫോൺ: 0494 2450525