നിപ; ജില്ലയിൽ ജാഗ്രത നിർദ്ദേശം മാസ്ക് നിർബന്ധമാക്കിയേക്കും

മലപ്പുറം : കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് ജില്ലയിൽ ജാഗ്രത നിർദ്ദേശം. മാസ്ക് നിർബന്ധമാക്കിയേക്കും. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ജില്ലയിൽ ജാഗ്രതാ നി‍ര്‍ദേശം നൽകി. മൂന്ന് കിലോമീറ്ററിൽ നിയന്ത്രണം ഏർപ്പെടുത്തും. മാസ്ക് നിർബന്ധമാക്കാനും ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി നിർദേശം നൽകി. നിലവിൽ പ്രോട്ടോകോൾ പ്രകാരം നിപ പ്രതിരോധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും […]

അർജുനായുള്ള രക്ഷാദൗത്യം; പ്രധാനമന്ത്രിക്ക് കത്തയച്ച് ഭാര്യ കൃഷ്ണപ്രിയ; സൈന്യത്തെ വിന്യസിക്കണമെന്ന് ആവശ്യം

കോഴിക്കോട് : കർണാടകയിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുന്‍റെ ഭാര്യ കൃഷ്ണപ്രിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. രക്ഷാ പ്രവർത്തനത്തിൽ ഇടപെടണം എന്നാണ് ആവശ്യം. ഇമെയിൽ വഴിയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. രക്ഷാ പ്രവർത്തനത്തിന് സൈന്യത്തെ വിന്യസിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. 5 ദിവസം കഴിഞ്ഞിട്ടും ഇനിയും അ‌ർജുനെ കണ്ടെത്താനായിട്ടില്ല. ഇതോടെയാണ് സൈന്യത്തെ കൂടി രക്ഷാ പ്രവർത്തനത്തിന് നിയോഗിക്കണമെന്ന ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്. അതേസമയം അ‍ർജുനെ കണാതായിട്ട് അഞ്ചാം ദിവസമായ ഇന്ന് അത്യാധുനിക റഡാർ ഉപയോ​ഗിച്ചുളള […]

റെയിൽവേ അറിയിപ്പ്; തെയ്യാല ഗേറ്റ് അടച്ചിടും

താനൂർ: റെയിൽവേ ബ്രിഡ്ജിന്റെ വർക്ക്‌ നടക്കുന്നതുമൂലം താനൂർ യാർഡ് തെയ്യാല റെയിൽവേ ഗേറ്റ് 22-07-2024 (തിങ്കൾ) രാവിലെ 10:00മണി മുതൽ 23-07-2024 ചൊവ്വ വൈകുന്നേരം 6:00മണി വരെ താൽക്കാലികമായി അടച്ചിടുമെന്ന് സൗത്ത് റെയിൽവേ സീനിയർ സെക്ഷൻ എഞ്ചിനീയർ (p.way) അറിയിച്ചു.  

ബസ് കാത്തിരുന്ന് മടുത്തപ്പോള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ഓടിച്ച് വീട്ടിലേക്ക്; യുവാവ് പിടിയില്‍

  പുനലൂര്‍: അര്‍ധരാത്രിയില്‍ ബസ് കാത്തുനിന്നു മടുത്ത യുവാവ് ഒടുവില്‍ ചെയ്തത് അറ്റകൈ പ്രയോഗം. റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ് ഓടിച്ചു വീട്ടിലേക്കു പുറപ്പെട്ടു. എന്നാല്‍, സംഭവം ശ്രദ്ധയില്‍പ്പെട്ട ഹൈവേ പോലീസ് പ്രതിയെ കൈയോടെ പൊക്കി. പുനലൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രിയാണു സംഭവം. ലോറി ഡ്രൈവര്‍ കൂടിയായ തെന്മല ഉറുകുന്ന് ആര്യ ഭവനില്‍ ബിനീഷ്‌കുമാര്‍ (23) ആണു പിടിയിലായത്.   വീട്ടിലേക്കു പോകാന്‍ സ്റ്റാന്‍ഡില്‍ ഏറെനേരം കാത്തു നിന്നപ്പോഴാണു ഡിപ്പോയ്ക്കു സമീപം റോഡരികില്‍ […]

നിപ സംശയിക്കുന്ന 14 കാരന് ചെളള് പനി സ്ഥിരീകരിച്ചു; ആരോഗ്യമന്ത്രി മലപ്പുറത്തേക്ക്

  മലപ്പുറം: കോഴിക്കോട് നിപ സംശയിക്കുന്ന 14 കാരന് ചെളള് പനി സ്ഥിരീകരിച്ചു. കൊച്ചിയിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ചെള്ള് പനി സ്ഥിരീകിരച്ചത്. നിപയാണോ എന്ന് സ്ഥിരീകരിക്കണമെങ്കിൽ പൂനെയിലെ പരിശോധനാഫലം ഇന്ന് വൈകിട്ടോടെ എത്തണം. കുട്ടിയുടെ ആരോഗ്യനില അതീവഗുരുതരമെന്നാണ് വിവരം. മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ള മൂന്ന് പേര്‍ നീരീക്ഷണത്തിലാണ് മലപ്പുറത്ത് നിപ വൈറസ് […]

സംസ്ഥാനത്ത് വീണ്ടും നിപ്പ; മലപ്പുറത്ത് 14 വയസ്സുള്ള കുട്ടിക്ക് നിപ്പ രോഗ ലക്ഷണങ്ങൾ;

  കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് ബാധയെന്ന ആശങ്ക. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ 14 കാരനാണ് നിപ സംശയം. വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് കുട്ടിയെ ഇന്നലെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോഴിക്കോടേക്ക് മാറ്റുകയായിരുന്നു.   നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ സ്രവ സാംപിള്‍ ഇന്ന് പുണെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് പരിശോധനയ്ക്ക് അയക്കും.   അതേസമയം നിപ പ്രോട്ടോകോള്‍ […]

വേർപാട്

സൗദിയിൽ അപകടത്തിൽ മരണപ്പെട്ട വലിയോറ ചിനക്കൽ സ്വദേശി കല്ലൻ ഉനൈസിന്റെ ജനാസ നമസ്കാരം ഇന്ന് 20/7/2024 ശനി ഉച്ചക്ക് 1മണിക്ക് ഇല്ലിപ്പുലാക്കൽ ജുമാ മസ്ജിദ്ൽ വെച്ച് നടക്കും

ഇക്ബാൽ പുല്ലമ്പലവനെ ഊരകം മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ആദരിച്ചു

  ഊരകം :- സമൂഹമാധ്യമം ജനങ്ങൾക്ക് ഉപകാരമാവുന്ന രീതിയിൽ ഉപയോഗപ്പെടുത്തിയ മുണ്ടിയൻ തടം വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്‌ ചീഫ് അഡ്മിൻ ഇക്ബാൽ പുല്ലമ്പലവനെ ഊരകം മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു.   മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ എൻ ടി. സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ നൽകിയ ഉപഹാരം ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറി കെ എ. അറഫാത്ത്’ നൽകി. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ എം കെ മാനു പൊന്നാട അണിയിച്ചു   […]

ഈ കോളുകളെ സൂക്ഷിക്കുക! ഒരക്ഷരം പോലും മിണ്ടരുത്, സംസാരിച്ചാൽ തന്നെ പണി കിട്ടുമെന്ന് വിദഗ്ധർ

ദുബൈ: സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോടെ തട്ടിപ്പു സംഘങ്ങളും ഓരോ ദിവസവും പുതിയ രീതികള്‍ സ്വീകരിച്ച് വരികയാണ്. ഇതിനെതിരെ മുന്നറിയിപ്പ് നല്‍കുകയാണ് സൈബര്‍ സുരക്ഷ വിദഗ്ധര്‍. സംഗതി പുതിയ ടെക്നിക്കാണ്, അതും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ സഹായത്തോടെ. നിര്‍മ്മിതബുദ്ധി ഉപയോഗിച്ചുള്ള പുതിയ തട്ടിപ്പ് രീതിയാണ് ‘ഓഡിയോ ഡീപ്പ് ഫേക്ക്’. കൂടുതല്‍ വിശ്വാസ്യത തോന്നിക്കുന്നതിനായി തട്ടിപ്പ് സംഘങ്ങള്‍ നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് ശബ്ദങ്ങളുടെയും മുഖങ്ങളുടെയും പോലും തനിപ്പകര്‍പ്പുണ്ടാക്കുന്നതാണ് ഇത്. ഈ വര്‍ഷം മെയ് മാസത്തില്‍ ഹോങ് കോങ്ങിലുള്ള ഒരു ബ്രിട്ടീഷ് എഞ്ചിനീയറിങ് കമ്പനിക്ക് […]

കുവൈത്തിൽ വീണ്ടും തീപ്പിടുത്തം: നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

കുവൈത്ത്: കുവൈത്തിലെ അബ്ബാസിയയിലെ താമസ സ്ഥലത്തുണ്ടായ തീപിടുത്തത്തില്‍ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു.  ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കല്‍, ഭാര്യ ലിനി ഏബ്രഹാം ഇവരുടെ രണ്ടു മക്കള്‍ എന്നിവരാണ് ദുരന്തത്തിനിരയായത്. നാട്ടില്‍ നിന്ന് ഇന്നലെ വൈകിട്ട് നാലു മണിയോടെയാണ് ഇവര്‍ കുവൈത്തില്‍ തിരിച്ചെത്തിയത്. എട്ടുമണിയോടെയാണ് രണ്ടാം നിലയിലെ ഇവരുടെ ഫ്‌ളാറ്റില്‍ തീപിടുത്തമുണ്ടായതെന്നാണ് വിവരം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണിത്.