കേരള ഫുട്ബോളിന്റെ മെക്കയായ മലപ്പുറം ജില്ല മറ്റൊരു ബ്രസീലോ അർജന്റീനയോ ഒക്കെ ആയിത്തീരാനുള്ള കുതിപ്പിന് തുടക്കം കുറിക്കാൻ പോവുന്നു

മലപ്പുറം: കേരള ഫുട്ബോളിന്റെ മെക്കയായ മലപ്പുറം ജില്ല മറ്റൊരു ബ്രസീലോ അർജന്റീനയോ ഒക്കെ ആയിത്തീരാനുള്ള കുതിപ്പിന് തുടക്കം കുറിക്കാൻ പോവുന്നു. മലപ്പുറം ഫുട്ബോൾ ക്ലബ് (എംഎഫ് സി)യുടെ രൂപീകരണമാണ് ഇതിനു വഴിയൊരുക്കുകയെന്ന് സംഘാടക സമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ നടത്തുന്ന സൂപ്പർ ലീഗ് കേരളയിൽ (എസ്എൽകെ) മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കുന്ന മലപ്പുറം ഫുട്ബോൾ ക്ലബ്(MFC) വലിയ മുന്നേറ്റങ്ങൾക്കുള്ള വാതായനങ്ങളാണ് തുറക്കുക. മലപ്പുറം ഫുട്ബോൾ ക്ലബ്ബിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ 26ന് മലപ്പുറത്ത് വച്ച് പത്മശ്രീ […]

കരിപ്പൂർ കാടപ്പടി പത്താം ക്ലാസുകാരി ഏഴ് മാസം ഗര്‍ഭിണി; വിവരം അറിഞ്ഞത് ആശുപത്രിയില്‍ പരിശോധനക്ക് എത്തിയപ്പോള്‍; ബന്ധുവിനെതിരെ പോക്സോ കേസ്

  പതിനഞ്ചുകാരിയെ ഗർഭിണിയാക്കിയ ബന്ധു അറസ്റ്റില്‍. കരിപ്പൂർ കാടപ്പടി സ്വദേശിയായ 24 കാരനാണ് പിടിയിലായത്. പത്താം ക്ലാസ് വിദ്യാർഥിനിയായ പെണ്‍കുട്ടി 7 മാസം ഗർഭിണിയാണ്. ആശുപത്രിയില്‍ പരിശോധനക്ക് പോയപ്പോഴാണ് വിവരം അറിഞ്ഞത്. തുടർന്ന് ആശുപത്രിയില്‍ നിന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുവാണ് പ്രതിയെന്ന് കണ്ടെത്തിയത്. യുവാവിനെതിരെ തിരൂരങ്ങാടി പൊലീസ് പോക്സോ കേസെടുത്തു അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കർണാടക ദേശീയപാതയിലെ വൻ മണ്ണിടിച്ചിൽ; അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് 4-ാം ദിവസവും വിവരമില്ല

കോഴിക്കോട്: കർണാടക ഷിരൂരിൽ ദേശീയപാതയിൽ വൻ മണ്ണിടിച്ചിൽ അപകടത്തിൽപ്പെട്ട മലയാളി ഡ്രൈവറെക്കുറിച്ച് നാലാം ദിവസവും വിവരമില്ല. ജിപിഎസ് സംവിധാനം വഴി പരിശോധിക്കുമ്പോൾ മണ്ണിനടിയിലാണ് ലോറി കിടക്കുന്നത്. കോഴിക്കോട് സ്വദേശി അർജുനായിരുന്നു അപകടപ്പെട്ട ലോറിയുടെ ഡ്രൈവർ. അർജുൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ഭാര്യയും കൈക്കുഞ്ഞും. ഫോൺ ഒരു തവണ റിങ് ചെയ്തത് കുടുംബത്തിന് പ്രതീക്ഷ നൽകുന്നുണ്ട്. നിലവിൽ സ്വിച്ച് ഓഫാണ്. അതേസമയം, രക്ഷാപ്രവർത്തനം കാര്യക്ഷമം അല്ലെന്ന് കുടുംബം ആരോപിച്ചു. സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ വേണമെന്ന് ഭാര്യയും സഹോദരിയും ആവശ്യപ്പെട്ടു. […]

മഴ ശക്തമായതിനെ തുടര്‍ന്ന് കൂടുതല്‍ ജില്ലകളില്‍ അവധി; വിവിധ ജില്ലകളിലെ അവധി അറിയിപ്പുകള്‍ അറിയാം

കോഴിക്കോട്: മഴ ശക്തമായതിനെ തുടര്‍ന്ന് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ജില്ലാ കലക്ടര്‍മാരും പ്രാദേശിക അധികാരികളും അവധി പ്രഖ്യാപിച്ചു.കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, പാലക്കാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളിലാണ് കലക്ടര്‍മാരും പ്രാദേശിക അധികാരികളും അവധി പ്രഖ്യാപിച്ചത്. വിവിധ ജില്ലകളിലെ അവധി അറിയിപ്പ് കാസര്‍കോട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴയില്‍ വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ സ്റ്റേറ്റ്- സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, […]

പോലീസ് ഇരുട്ടിൽ തപ്പുന്നു പിതാവ് കുട്ടിയെ തട്ടിക്കൊണ്ട് പോയസംഭവം

തിരൂരങ്ങാടി: വടക്കേ മമ്പുറത്ത് സ്വന്തം പിതാവും കാമുകിയും ചേർന്ന് ഒരു വയസ്സുള്ള കുട്ടിയെ കടത്തിക്കൊണ്ട് പോയിട്ട് മൂന്നാഴ്ചയിലേറെയായിട്ടും കേസന്വേഷിക്കുന്ന പോലീസ് ഇരുട്ടിൽ തപ്പുന്നത് ഏറെ പ്രതിഷേധാർഹമാണെന്ന് ദേശീയ മനുഷ്യാവകാശ സംഘടനയായ എൻ.എഫ്.പി.ആർ.മലപ്പുറം ജില്ലാ കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു. കുട്ടിയും പിതാവും പിതാവിൻ്റെ പശ്ചിമ ബംഗാൾ സ്വദേശിനിയായ കാമുകിയുമൊത്ത് പശ്ചിമ ബംഗാളിലും ചെന്നൈയിലുമൊക്കെയുണ്ടെന്നുള്ള വിവരത്തെത്തുടർന്ന് പോലീസ് ഇവിടങ്ങളിലൊക്കെ പോയി അരിച്ചു പെറുക്കിയെങ്കിലും ഒരു തുമ്പും കിട്ടാതെ തിരിച്ചുവന്ന് ഇപ്പോഴും ഇരുട്ടിൽ തപ്പുകയാണ് പോലീസ്. മണക്കടവത്ത് സൽമയുടെ മകളെയാണ് ഭർത്താവ് […]

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഗർഭിണിയാക്കിയ പെൺകുട്ടിയുടെ അമ്മാവൻ പോലീസ് പിടിയിൽ

തിരൂരങ്ങാടി: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ബലാൽസംഘം ചെയ്ത് ഗർഭിണിയാക്കിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ അമ്മാവനായ പെരുവള്ളൂർ കാടപ്പടി സ്വദേശിയായ യുവാവിനെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ചികിൽസാർത്ഥം ആശുപത്രിയിലെത്തിയപ്പോൾ നടത്തിയ പരിശോധയിലാണ് ഏഴ് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ അമ്മാവനാണ് പ്രതിയെന്ന് കണ്ടെത്തിയത്. തുടർന്ന് യുവാവിനെതിരെ തിരൂരങ്ങാടി പോലീസ് പോക്സോ ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് […]

തെരുവ് നായയുടെ കാലിൽ കുടുങ്ങിയ ഈർബ ട്രോമാ കെയർ വളണ്ടിയർമാർ വേർപ്പെടുത്തി കൊടുത്തു

അലനല്ലൂർ: അലനല്ലൂർ ചന്തപ്പടിയിൽ പഴയ സിനിമാ ടാക്കീസിൻെറ പരിസരത്ത് അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായയുടെ കാലിൽ കുടുങ്ങിയ ഈർബ വേർപ്പെടുത്തി കൊടുക്കുകയും ആവശ്യമായ പരിചരണം നൽക്കുകയും ചെയ്ത് സഹജീവികളോട് കരുണ കാണിച്ച് മാതൃകയായി ട്രോമാ കെയർ വളണ്ടിയർമാർ. നാലോ അഞ്ചോ ദിവസമായി കാലിൽ ഈർബ കുടുങ്ങിയിട്ട് വളണ്ടിയർമാർ സംസാരിച്ച് ഇരിക്കുന്ന സമയത്താണ് ഇത് കാണുകയും നായയെ സുരക്ഷിതമായി പിടിച്ചു വേണ്ട പരിരക്ഷ നൽക്കി അതിൻെറ ആവാസ വ്യവസ്തയിലേക്ക് തിരിച്ചു വിട്ടു. ഉദ്ധ്യമത്തിൽ പാലക്കാട് ജില്ലാ ട്രോമാ […]

പുതിയ നീക്കവുമായി കെഎസ്‍ഇബി, ഓഫീസുകളിൽ സിസിടിവി സ്ഥാപിക്കും

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസുകള്‍ക്കുനേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സിസിടിവി സ്ഥാപിക്കാനുള്ള തീരുമാനവുമായി മാനേജ്മെന്‍റ്. സംസ്ഥാനത്തെ എല്ലാ കെഎസ്ഇബി ഓഫീസുകളിലും അത്യാധുനിക സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനം. പൊതുജന സമ്പര്‍ക്കം നടക്കുന്ന എല്ലാ ഓഫീസുകളിലായിരിക്കും ക്യാമറ സ്ഥാപിക്കുക. ശബ്ദം കൂടി റെക്കോഡ് ചെയ്യാൻ പറ്റുന്ന ക്യാമറാ സംവിധാനമാണ് സ്ഥാപിക്കുക. ഇതോടൊപ്പം ലാന്‍ഡ് ഫോണുകളില്‍ വരുന്ന ഓഡിയോ റെക്കോഡ് ചെയ്യാനുള്ള സൗകര്യവും കൊണ്ടുവരും. വൈദ്യുതി ബില്ലുമായും വൈദ്യുതി വിതരണത്തിലെ തടസവുമായി ബന്ധപ്പെട്ടും ജീവനക്കാരുമായി പൊതുജനങ്ങള്‍ വാക്കേറ്റത്തിനും അത് ആക്രമണത്തിലേക്കും നയിക്കുന്ന സാഹചര്യത്തിലാണ് […]

ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപക ഒഴിവ്

ഒതുക്കുങ്ങൽ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ എച്ച്. എസ്. എസ്. ടി. കൊമേഴ്സ് (സീനിയർ, ജൂനിയർ), അറബിക്, ഇകണോമിക്സ് (സീനിയർ), സോഷ്യോളജി, ഹിസ്റ്ററി, മലയാളം, ഉർദു, പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 20 ന് രാവിലെ ഒമ്പതു മണിക്ക് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2839492,+919037433270  

സ്‌കൂളുകളിലെ അനധികൃത പണപ്പിരിവിൽ ഇനി പണി കിട്ടും; കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ അനധികൃത പണപ്പിരിവുമായി ബന്ധപ്പെട്ട് കർശന നടപടിയുണ്ടാകുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇക്കാര്യത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇക്കാര്യം ഗൗരവമായി പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിക്കും. സംസ്ഥാന വ്യാപക പരിശോധന നടത്താൻ ഡി ഇ ഒ – മാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിൽ വന്നതിന് ശേഷം പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ഞം വഴിയും വിദ്യാകിരണം മിഷൻ വഴിയും പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസന കാര്യത്തിൽ വിപ്ലവകരമായ […]