ഇന്ന് സൂര്യൻ കഅബക്ക് മുകളില്‍: ലോകത്തെവിടെ നിന്നും ഒരു ഉപകരണങ്ങളുമില്ലാതെ ഖിബ് ല ദിശ കൃത്യമായി അറിയാന്‍ സുവര്‍ണാവസരം
മക്ക : സൂര്യന്‍ ഇന്ന് കഅബക്ക് മുകളില്‍ വരുന്നതോടെ ലോകത്തെവിടെ നിന്നും ഒരു ഉപകരണങ്ങളുമില്ലാതെ ഖിബ് ല ദിശ കൃത്യമായി അറിയാന്‍ സുവര്‍ണാവസരം .സൂര്യന്റെ ഉത്തര ദക്ഷിണ അയന ചലനം മൂലം വര്‍ഷത്തില്‍ രണ്ട് പ്രാവശ്യമാണ് സൂര്യന്‍ കഅബയുടെ നേര്‍ മുകളില്‍ വരുന്നത്. തിങ്കളാഴ്ച ഇന്ന് സഊദി സമയം ഉച്ചക്ക് 12.18 നാണ് സൂര്യന്‍ വിശുദ്ധ കഅബാലയത്തിന്റെ നേരെ മുകളിലെത്തുക . ഈ സമയത്ത് ലോകത്തിന്റെ മുഴുവന്‍ ഭാഗങ്ങളില്‍ നിന്നും സൂര്യന്റെ സ്ഥാനം നോക്കി കഅബയുടെ ദിശ […]


