ഇഖാമ പുതുക്കാൻ വൈകിയ മലപ്പുറം സ്വദേശിക്ക് വിനയായി: സഊദിയിൽ നിന്ന് നാട് കടത്തി

റിയാദ്/അബഹ: സഊദി താമസരേഖയായ ഇഖാമ പുതുക്കാൻ വൈകിയ മലയാളിയെ പൊലീസ് പിടികൂടി നാടുകടത്തി. സഊദിയിൽ അടുത്ത കാലത്ത് നിലവിൽ വന്ന നിയമ പ്രകാരമാണ് ഇദ്ദേഹത്തെ നാട് കടത്തിയത്. ഇഖാമ പുതുക്കുന്നതിൽ മൂന്ന് തവണ കാലവിളംബം വരുത്തിയാൽ നാടുകടത്തും എന്ന നിയമമാണ് അടുത്തിടെ നിലവിൽ വന്നത്. ഇതുപ്രകാരമാണ് മലപ്പുറം ഇടക്കര സ്വദേശിയെ നാടുകടത്തിയത്. നേരത്തെ രണ്ട് പ്രാവശ്യം ഇദ്ദേഹത്തിന്റ ഇഖാമ പുതുക്കാൻ വൈകിയിരുന്നു. ആ രണ്ടു സമയങ്ങളിലും ഫൈൻ അടച്ചാണ് ഇദ്ദേഹം ഇഖാമ പുതുക്കിയിരുന്നത്. സമാനമായി മൂന്നാം തവണയും […]

തിരൂർ ഓട്ടോ ഡ്രൈവർമാർ ജാഗ്രത: ചരക്കുമായി വന്നാൽ പിഴയോട് പിഴ..!

തിരൂർ: ഓട്ടോറിക്ഷ ഡ്രൈവർമാരെ കാത്തിരിക്കുന്നത് മുട്ടൻ പണി. ഓട്ടോ ഡ്രൈവർമാരുടെ ചെറിയൊരു അശ്രദ്ധയില്‍ വൻ തുകയാണ് പിഴയൊടുക്കേണ്ടി വരിക. പാസഞ്ചർ ഓട്ടോയില്‍ ചരക്കുകള്‍ കയറ്റിയാല്‍ കർശന നടപടി എടുക്കാനാണ് എംവിഡിയുടെ തീരുമാനം. കഴിഞ്ഞ ദിവസം തിരൂരില്‍ എംവിഡി ഉദ്യോദസ്ഥർ നടത്തിയ പരിശോധനയില്‍ പന്ത്രണ്ടോളം ഓട്ടോറിക്ഷകളാണ് പിടികൂടിയത്. ഇവർക്കെതിരെ നിയമലംഘനത്തിന് കേസെടുക്കുകയും പിഴ ചുമത്തുകയുമായിരുന്നു. തിരൂർ കമ്പോളത്തിലെ ഗുഡ്സ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. കമ്പോളത്തില്‍ നിന്നും വിവിധ സ്ഥലങ്ങളിലേക്ക് ഓട്ടോറിക്ഷകളില്‍ […]

നവവധുവിന്റെ ഹരജി : നടപടികൾ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു

വേങ്ങര : ചുള്ളിപ്പറമ്പ് പെൺകുട്ടി ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതികളിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കൂടാതെ മലപ്പുറം വനിതാ പോലീസ് രജിസ്റ്റർ ചെയ്‌ത കേസിലെ അന്വേഷണത്തിൻ്റെ പുരോഗതിയും കോടതിയെ ബോധിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ട് ഒരാഴ്ച്‌ചക്കകം സമർപ്പിക്കാനാണ് കോടതി ഉത്തരവ്. അതേസമയം നവവധുവിന് ഭർതൃവീട്ടിൽ നിന്നുണ്ടായ ക്രൂര മർദ്ദനത്തിൽ പൊലീസിൽ നിന്നുണ്ടായത് ഗുരുതര വീഴ്ച്ചയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പരാതിയിൽ നിസാര വകുപ്പുകൾ ചേർത്താണ് പൊലീസ് ആദ്യം കേസെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് […]

വയോധികയായ രോഗിയെ വഴിയില്‍ ഇറക്കിവിട്ടു; ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

പെരിന്തൽമണ്ണ: കാൽമുട്ട് ശസ്ത്രക്രിയ കഴിഞ്ഞ് നടക്കാനാവാത്ത വയോധികയെയും മകളെയും ഗതാഗതത്തിരക്കുണ്ടാവുമെന്നു പറഞ്ഞ് വഴിയിൽ ഇറക്കിവിട്ട ഓട്ടോഡ്രൈവറുടെ ലൈസൻസ് ആറു മാസത്തേക്ക് റദ്ദാക്കി. 3000 രൂപ പിഴയും ഈടാക്കി. ലൈസൻസ് പുനഃസ്ഥാപിച്ചുകിട്ടാൻ എടപ്പാളിലെ ഡി.ടി.ആർ സെന്ററിൽ അഞ്ചു ദിവസത്തെ പരിശീലനത്തിന് ഹാജരായി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ജോയന്റ് ആർ.ടി.ഒ എം. രമേശ് ഉത്തരവിട്ടു. ചൊവ്വാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം. പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിക്കുസമീപം സർവിസ് നടത്തുന്ന കെ.എൽ 53 എം 2497 നമ്പർ ഓട്ടോ ഡ്രൈവർ രമേശ് കുമാറിനെതിരെയാണ് മോട്ടോർ വാഹന […]

നിരവധിയാളുകളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു; ബോബി ചെമ്മണ്ണൂർ സംശയത്തിന്റെ നിഴലിൽ, ഇഡി അന്വേഷണം തുടങ്ങി

കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എൻഫോഴ്സ്സ്മെന്റ് ഡറക്ടറേറ്റ് പ്രാഥമികാന്വേഷണം തുടങ്ങി. നിക്ഷേപമായി നിരവധിയാളുകളിൽ നിന്ന് പണം സ്വീകരിക്കുന്നതും ഇത് ബിസിനസ് ആവശ്യങ്ങൾക്കടക്കം ഉപയോഗിക്കുന്നതുമാണ് പരിശോധിക്കുന്നത്. നിക്ഷേപം സ്വീകരിക്കുന്നതിലും തുടർന്ന് മറ്റ് ബിസിനസുകളിലേക്ക് വക മാറ്റുന്നതിലും കളളപ്പണ ഇടപാടുണ്ടോയെന്നാണ് അന്വേഷണ പരിധിയിൽ ഉളളത്. നിലവിൽ കേസ് എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനയാണ് തുടരുന്നതെന്നും ഇഡി വൃത്തങ്ങൾ അറിയിച്ചു. ബോബി ചെമ്മണ്ണൂർ സ്ഥാപനങ്ങൾ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്. പ്രത്യേകിച്ച് ബോബി ചെമ്മണ്ണൂർ വലിയ പലിശ വാഗ്ദ‌ാനം ചെയ്ത‌ത്‌ […]

മലപ്പുറം വിഭജിച്ച് തിരൂർ ജില്ല രൂപീകരണമെന്ന ആവിശ്യത്തിന് മുഖം തിരിച്ച സർക്കാർ;തിരുവനന്തപുരം വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണം എന്നാവിശ്യത്തിന് അനുകൂല നിലപാട്

സംസ്ഥാനത്ത് പുതിയ നെയ്യാറ്റിൻകര ജില്ലക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതം മൂളിയതായി അറിയുന്നു. 48 ലക്ഷത്തിൽ കൂടുതൽ ജനങ്ങളുള്ള മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രുപീകരിക്കണമെന്ന വർഷങ്ങളായുള്ള ആവിശ്യത്തിന് മുഖം തിരിച്ച സർക്കാറാണ് 35 ലക്ഷം ജന സംഖ്യയുള്ള തിരുവനന്തപുരം ജില്ല വിഭജനത്തിന് അനുകൂല നിലപാട് സ്വീകരിക്കുന്നത്. എല്ലാ നിലയിലും അവഗണന നേരിടുന്ന മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന വാർഷങ്ങളായുള്ള ആവിശ്യത്തിന് നേരെ മുഖം തിരിക്കുകയാണ് സർക്കാർ. ജില്ലാ വിഭജന […]

അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ; നിലമ്പൂർ ആഢ്യൻപാറയിൽ കുടുങ്ങിയ വിദ്യാർഥികളെ രക്ഷപ്പെടുത്തി

നിലമ്പൂർ: കനത്ത മഴയെ തുടർന്ന് നിലമ്പൂർ ആഢ്യൻപാറ പുഴയ്ക്ക് അക്കരെ കുടുങ്ങിയ മൂന്ന് വിദ്യാർഥികളെ രക്ഷപ്പെടുത്തി. രാത്രി 8.30-ഓടെയാണ് ഇവരെ ഇക്കരെയെത്തിച്ചത്. മാർത്തോമ കോളേജിൽനിന്ന് വെള്ളച്ചാട്ടം കാണാനെത്തിയ ആറംഗ സംഘത്തിലെ മൂന്ന് പേരായിരുന്നു പുഴയ്ക്ക് അക്കരെ അകപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയാണ് ഇവർ സംഘംചേർന്ന് വെള്ളച്ചാട്ടം കാണാനെത്തിയത്. പിന്നീട്, അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് പേർ പുഴയുടെ അക്കരെ കുടുങ്ങുകയായിരുന്നു. വൈകീട്ട് 6.30-ഓടെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന്, രണ്ട് മണിക്കൂർ നേരത്തെ ശ്രമങ്ങൾക്കൊടുവിലാണ് വിദ്യാർഥികളെ രക്ഷിച്ചത്.

കോളറ സ്ഥിരീകരണം; സംസ്ഥാനത്ത് കുട്ടികളുടേയും മുതിർന്നവരുടേയും കെയർ ഹോം നടത്തുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം:നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിൽ കോളറ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേത്രത്വത്തിൽ സ്ഥിതിഗതികൾ അവലോകനം ചെയ്തു. പ്രദേശത്ത് കോളറ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നതായും ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിലേയും മെഡിക്കൽ കോളേജിലേയും സംഘങ്ങൾ സ്ഥലം സന്ദർശിച്ച് തുടർനടപടികൾ സ്വീകരിച്ച് വരികയും ചെയ്യുന്നുണ്ട്.ജില്ലാ റാപ്പിഡ് റെസ്പോൺസ് ടീം യോഗം ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. എല്ലാ ജല സ്രോതസുകളിൽ നിന്നും വെള്ളത്തിന്റെ സാമ്പിളുകളും വിവിധ ഭക്ഷണ സാമ്പിളുകളും പരിശോധനയ്ക്കായി […]

ഈ ലോകം നിസ്വാർഥ രുടേതാണെന്ന് തെളിയിച്ച് മലയാളികൾ; സൗദി അഭിഭാഷകൻ

റിയാദ്: അബ്ദുറഹീമിനെ വധശിക്ഷപ്പെടുത്താൻ ആവശ്യമായ 15 മില്യ റിയാദിന്റെ ദിയാദനം ഹിന്ദികൾ (ഇന്ത്യക്കാർ) സമാഹരിക്കുമെന്ന് പറഞ്ഞപ്പോൾ ആദ്യം തനിക്ക് തമാശയായാണ് തോന്നിയത് എന്ന് കേസിലെ പ്രതിഭാഗം വക്കീലായിരുന്ന സൗദി അഭിഭാഷകൻ ഒസാമ അൽ അമ്പർ. ദിയാധനം അനുസരിച്ച് നിശ്ചിത കാലാവധിക്കുള്ളിൽ പണം നൽകണം. ഇത്ര ഭീമമായ തുക കുറഞ്ഞ ദിവസത്തിനുള്ളിൽ സമാഹരിക്കാൻ അവർക്ക് കഴിയില്ല എന്ന് തന്നെയാണ് ഞാൻ കരുതിയത്. ഇക്കാര്യം ഞാൻ എൻറെ സഹപ്രവർത്തകരോട് സൗഹൃദ വലയത്തിൽ പറഞ്ഞിട്ട് അവർ വിശ്വസിക്കുന്നില്ല. അങ്ങനെ സംഭവിക്കില്ല എന്നാണ് […]

റഹീം ഉടനെത്തും: ‘എന്റെ കുട്ടി ഒന്നിങ്ങട് വന്നോട്ടെ, എനിക്കിപ്പോ ഒന്നും പറയാൻ കഴിയണില്ല’; ഉമ്മ കാത്തിരിക്കുന്നു

കോഴിക്കോട്. സൗദി തടവിൽ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൾ റഹീം ഉടൻ ജയിൽ മോചിതനാകും. അടുത്ത കോടതി സിറ്റിം​ഗിൽ മോചന ഉത്തരവ് ഇറങ്ങുമെന്ന് റഹീമിന്റെ അഭിഭാഷകൻ കുടുംബത്തെ അറിയിച്ചു. 10 ദിവസത്തിന് ശേഷം റഹീമിന് വീട്ടിലെത്താനാകുമെന്ന് പ്രതീക്ഷയിലാണ് കുടുംബം. മോചനത്തിനായുള്ള നടപടി ക്രമങ്ങൾ ഏകദേശം പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്. ഒരാഴ്ചക്കുള്ളിൽ തിരികെ എത്തുമെന്നാണ് റഹീം പറഞ്ഞതെന്ന് സഹോദരിയുടെ മകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഞായറാഴ്ച അവർ അറിയിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്തായാലും പത്തോ പതിനഞ്ചോ ദിവസങ്ങൾക്കുള്ളിൽ റഹീം റിലീസാകും. വിളിച്ചപ്പോൾ സന്തോഷത്തിലാണ് […]