കൊടിഞ്ഞി കടുവാളൂർ സ്വദേശി പത്തൂർ മാനു എന്ന അബ്ദു റഹ്മാന്‍ മരണപ്പെട്ടു

കൊടിഞ്ഞി കടുവാളൂർ സ്വദേശി പരേതനായ പത്തൂർ സാഹിബ്‌ ഹാജി എന്നവരുടെ മകൻ പത്തൂർ മാനു എന്ന അബ്ദു റഹ്മാന്‍ മരണപ്പെട്ടു. മയ്യിത്ത് നിസ്ക്കാരം നാളെ (വ്യാഴം) രാവിലെ 11.30 ന് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയിൽ.

ടി20 ലോകകപ്പ് വിജയം; മുഹമ്മദ് സിറാജിന് സ്ഥലവും സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ച് തെലങ്കാന

ഹൈദരാബാദ്: ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗം മുഹമ്മദ് സിറാജിന് സമ്മാനമായി വീടുവെയ്ക്കാന്‍ സ്ഥലവും സര്‍ക്കാര്‍ ജോലിയും പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. ലോകകപ്പ് വിജയത്തിനു ശേഷം താരത്തിന് ചൊവ്വാഴ്ച ജന്മനാടായ ഹൈദരാബാദില്‍ നല്‍കിയ സ്വീകരണത്തിനിടെ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയാണ് പ്രഖ്യാപനം നടത്തിയത്. ഹൈദരാബാദിലോ പരിസര പ്രദേശങ്ങളിലോ അനുയോജ്യമായ സ്ഥലം ഇതിനായി കണ്ടെത്താനും സര്‍ക്കാര്‍ ജോലി നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മുംബൈയിലെ ടീം ഇന്ത്യയുടെ വിജയാഘോഷത്തിനു ശേഷം […]

കുവൈത്തിൽ കൊയിലാണ്ടി സ്വദേശി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍

കുവൈത്ത് സിറ്റി: കുവൈത്തിൽ കൊയിലാണ്ടി സ്വദേശി കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. കൊയിലാണ്ടി സ്വദേശി ഏഴുകുടിക്കല്‍ വിജേഷി(44)നെആണ് താമസ കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക സൂചന. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കുവൈത്ത് കെ.എം.സി.സി നേതൃത്വത്തില്‍ നടന്നു വരുന്നു.

ഇരുപത് ദിവസം പിന്നിട്ടിട്ടും ഉമ്മയെ കണ്ടെത്താനായില്ലല്ലോ….!*

തിരൂരങ്ങാടി : പനമ്പുഴ റോട്ടിൽ താമസിക്കുന്ന റുഖിയ 72 വയസ്സ് എന്ന ഉമ്മയെ 21/06/2024 ഉച്ചക്ക് 3 മണി മുതൽ പനമ്പുഴ റോട്ടിലെ വീട്ടിൽ നിന്നും കാണായിട്ട് ഇന്നേക്ക് 20 ദിവസം ദിവസമായി. തിരൂരങ്ങാടി നഗരസഭ ചെയർമാന്റെ നേതൃത്വത്തിൽ തിരൂരങ്ങാടി പോലീസ്, തിരൂരങ്ങാടി ട്രോമാ കെയർ പ്രവർത്തകർ, ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകർ,KET എമർജൻസി റെസ്ക്യൂ പ്രവർത്തകർ, നാട്ടുകാരും ചേർന്ന് വീടിന്റെ പരിസര പ്രദേശങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പരപ്പനങ്ങാടി പോലീസിന്റെ നിർദേശ പ്രകാരം ട്രോമാ […]

മോറിസ് കോയിൻ തട്ടിപ്പിൽ മലപ്പുറത്ത് 3 പേർ അറസ്റ്റില്‍

മലപ്പുറം: 1200 കോടിയുടെ മോറിസ് കോയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ മലപ്പുറത്ത് പിടിയില്‍. പൂക്കോട്ടുംപാടം സ്വദേശി സക്കീര്‍ ഹുസൈന്‍, തിരൂര്‍ സ്വദേശി ദിറാര്‍, പെരിന്തല്‍മണ്ണ ആലിപ്പറമ്പ് സ്വദേശി ശ്രീകുമാര്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് മലപ്പുറം യൂനിറ്റ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതി പൂക്കോട്ടുംപാടം സ്വദേശി നിഷാദ് വിദേശത്തേക്ക് കടന്നിട്ടുണ്ട്. ഇയാള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്റര്‍പോള്‍ മുഖേന നിഷാദിനെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മോറിസ് കോയിന്‍ എന്ന പോരിലുള്ള ക്രിപ്‌റ്റോ കറന്‍സി നിക്ഷേപ […]

സൗദിയിൽ റോഡപകടങ്ങൾ കുറക്കാൻ കാറുകളില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍

ജിദ്ദ : വാഹനാപകടങ്ങള്‍ തടയാന്‍ കാറുകളില്‍ പ്രത്യേകതരം ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സ്ഥാപിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളും ബന്ധപ്പെട്ട വകുപ്പുകളും നീക്കം തുടങ്ങി. സൗദിയിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. ആധുനിക സാങ്കേതികവിദ്യയിലൂടെ ഗതാഗത സുരക്ഷ വര്‍ധിപ്പിക്കാനും ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് സ്വഭാവ നിലവാരം ഉയര്‍ത്താനുമാണ് ലക്ഷ്യമിടുന്നത്. ഘട്ടംഘട്ടമായി ഇന്‍ഷുറന്‍സ് പോളിസിക്കൊപ്പം കാറുകളില്‍ ഇലക്‌ട്രോണിക് ഉപകരണം സ്ഥാപിക്കല്‍ നിര്‍ബന്ധമാക്കും. സൗദിയിലെ റോഡുകളിലൂടെ 1.2 കോടിയിലേറെ കാറുകള്‍ സഞ്ചരിക്കുന്നുണ്ട്. ഇതില്‍ ഒരു ഭാഗം ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാത്തവയാണ്. അടുത്തിടെ നടപ്പാക്കിയ പുതിയ നിയമങ്ങളുടെ ഫലമായി […]

ചെറിയ കുറ്റങ്ങള്‍ക്ക് കുവൈറ്റില്‍ ഇനി തടവുശിക്ഷയില്ല; പകരം സാമൂഹിക സേവനം

കുവൈറ്റ് സിറ്റി : ചെറിയ രീതിയിലുള്ള കുറ്റകൃത്യങ്ങള്‍ക്ക് തടവുശിക്ഷയ്ക്ക് പകരം സാമൂഹിക സേവനം പോലുള്ള ബദല്‍ നടപടിക്രമങ്ങളും പിഴകളും ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കുവൈറ്റ്. ഇതു സംബന്ധിച്ച് പുതിയ നിയമത്തിന് രൂപം നല്‍കുമെന്ന് നീതിന്യായ മന്ത്രിയും ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രിയുമായ മുഹമ്മദ് അല്‍ വാസ്മി അറിയിച്ചു. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രാഫിക് ലംഘനങ്ങള്‍, മുനിസിപ്പാലിറ്റി നിയമങ്ങളുടെ ലംഘനങ്ങള്‍, പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് നിയമത്തിന്റെ ലംഘനം തുടങ്ങി രണ്ട് മാസത്തില്‍ […]

യുഎഇയില്‍ കനത്ത ചൂട്; താ​പ​നി​ല ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ

അബുദാബി: യുഎഇയില്‍ താപനില കുതിച്ചുയരുന്നു. ചൊവ്വാഴ്ച സ്വീഹാനില്‍ താപനില 50.8 ഡിഗ്രിയിലെത്തി. ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.45 നാണ് ഈ താപനില രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് താപനില 50 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തുന്നത്. തിങ്കളാഴ്ച രാജ്യത്ത് ഉയര്‍ന്ന താപനില 50.7 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിരുന്നു. അതേസമയം താപനില വർധനയെ ഉഷ്ണതരംഗം എന്ന് തരംതിരിക്കാനാവില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. തുടർച്ചയായ ദിവസങ്ങളിൽ താപനില സാധാരണ ശരാശരിയേക്കാൾ കൂടുതലാകുമ്പോഴാണ് ഉഷ്ണതരംഗങ്ങൾ ഉണ്ടാകുന്നത് […]

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ചേരണോ വേണ്ടയോ; താക്കോല്‍ നിങ്ങളുടെ കയ്യിലാണ്, പുതിയ സുരക്ഷാ ഫീച്ചര്‍ എത്തി

കാലിഫോര്‍ണിയ: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പില്‍ നമ്മളറിയാതെ പലരും നമ്മളെ ഗ്രൂപ്പുകളിലേക്ക് ചേര്‍ക്കാറുണ്ട്. ഇതില്‍ നമുക്ക് തികച്ചും അപരിചിതരായ ആളുകള്‍ നമ്മളെ ആഡ് ചെയ്യുന്ന ഗ്രൂപ്പുകളുമുണ്ടാകും. ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യുന്നവര്‍ ചിലപ്പോള്‍ നമ്മുടെ കോണ്‍ടാക്റ്റിലുള്ള ആളേ ആവണമെന്നില്ല. ഇത് ആളുകളില്‍ വലിയ ആശയക്കുഴപ്പം സൃഷ്‌ടിക്കാറുണ്ട്. മാത്രമല്ല, ഇങ്ങനെ അപരിചിതമായ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചേര്‍ക്കപ്പെട്ട് സാമ്പത്തിക തട്ടിപ്പുകളില‍ടക്കം ഇരയാകുന്നവരുമുണ്ട്. ഇതിനെല്ലാം പരിഹാരമാകും എന്ന പ്രതീക്ഷയോടെ വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍ എത്തിയിരിക്കുകയാണ്. നമ്മളെ ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പിലേക്ക് ആരെങ്കിലും ചേര്‍ത്തുകഴിഞ്ഞാല്‍ […]

ഫ്രാൻസിനെ തോൽപ്പിച്ച് സ്പെയിൻ ഫൈനലിൽ; യമാൽ യൂറോ ചരിത്രത്തിലെ പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറർ

മ്യൂണിക്: ആവേശപ്പോര് ജയിച്ച് യൂറോ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്ത് സ്‌പെയിന്‍. (Spain vs France Highlights, Euro 2024 Semifinal: Lamine Yamal Makes History ) ഫ്രാന്‍സിനെതിരേ ആക്രമണ പ്രത്യാക്രമണങ്ങള്‍ നിറഞ്ഞ സെമി പോരാട്ടം ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് ജയിച്ചാണ് സ്പാനിഷ് സംഘം കപ്പിനരികെയെത്തിയത്. ഒമ്പതാം മിനിറ്റില്‍ തന്നെ ഒരു ഗോളിന് പിന്നിലായ ശേഷം രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് സ്പെയിന്‍ ജയം സ്വന്തമാക്കിയത്. യൂറോയില്‍ സ്പാനിഷ് സംഘത്തിന്റെ അഞ്ചാം ഫൈനലാണിത്. ഇത്തവണത്തെ യൂറോയില്‍ സ്പെയിനിന്റെ തുടര്‍ച്ചയായ ആറാം […]